റഷ്യയില്‍നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത് വര്‍ധിപ്പിച്ച് ഇന്ത്യ. ഫെബ്രുവരിയില്‍ പ്രതിദിനം 16 ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയാണ് റഷ്യയില്‍ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇത് ഇന്ത്യയുടെ മറ്റ് പ്രധാന എണ്ണ ഇറക്കുമതി രാജ്യങ്ങളായ ഇറാഖ്, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്ന് സംയുക്തമായി ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ കൂടുതലാണ്. 16 വര്‍ഷത്തെ ഏറ്റവും ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഈ രാജ്യങ്ങളില്‍ നിന്ന് ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്നത്. അതേസമയം ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ മൂന്നിലൊന്നും ഇപ്പോള്‍ […]
ചാറ്റ് ജിപിടിയെ നേരിടാന്‍ യുഎസ്എമ്മുമായി ഗൂഗിള്‍
യൂണിവേഴ്സല്‍ സ്പീച്ച് മോഡലിനെ (യുഎസ്എം) കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവച്ച് ഗൂഗിള്‍. ചാറ്റ് ജിപിടിയെ എതിരിടാന്‍ 1000 വ്യത്യസ്ത ഭാഷകളെ പിന്തുണയ്ക്കുന്ന ഒരു എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഭാഷാ മോഡല്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള ആദ്യ ചുവട്വെയ്പ്പായി കമ്പനി വിശേഷിപ്പിക്കുന്ന ഒരു സംവിധാനമാണിത്. യൂണിവേഴ്സല്‍ സ്പീച്ച് മോഡല്‍ ഗൂഗിള്‍ പറയുന്നതനുസരിച്ച്, 300 ല്‍ അധികം വ്യത്യസ്ത ഭാഷകളിലായി 120 ലക്ഷം മണിക്കൂര്‍ സംഭാഷണത്തിലും 2800 കോടി വാചകങ്ങളിലും പരിശീലനം ലഭിച്ച 200 കോടി മാനദണ്ഡങ്ങളുള്ള അത്യാധുനിക […]
‘ഹെര്‍’ ചിത്രത്തിന്റെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം
ഏ.ടി.സ്റ്റുഡിയോസിന്റെ ബാനറില്‍ അനീഷ്.എം.തോമസ് നിര്‍മ്മിച്ച് ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ‘ഹെര്‍’ എന്ന ചിത്രത്തിന്റെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തുവിട്ടു. ഹെര്‍സ്റ്റോറി എന്ന ടൈറ്റിലോടെയാണ് ഈ ഗാനം പുറത്തുവിട്ടിരിക്കുന്നത്. അന്‍വര്‍ അലി രചിച്ച്, പ്രശസ്ത സംഗീത സംവിധായകനായ ഗോവിന്ദ് വസന്ത ഈണമിട്ട് സയനോര ഫിലിപ്പ് പാടിയ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി ഒരുക്കുന്ന ഒരു സ്ത്രീപക്ഷ സിനിമയാണ് ഹെര്‍. നാളെ അന്താരാഷ്ട്ര വനിതാദിനമായതിനാലാണ് ഇന്ന് ഈ ഗാനം ഇന്നു പുറത്തു വിടുന്നത്. […]
‘അയല്‍വാശി’യിലെ ആദ്യ ലിറിക്സ് വീഡിയോ സോങ്ങ്
നവാഗതനായ ഇര്‍ഷാദ് പരാരി രചനയും സംവിധാനവും നിര്‍വഹിച്ചു സൗബിന്‍ ഷാഹിര്‍, ബിനു പപ്പു, നസ്ലിന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ‘അയല്‍വാശി’യിലെ ആദ്യ ലിറിക്സ് വീഡിയോ സോങ്ങ് പുറത്തിറങ്ങി. മൂ.റി ഗാനരചന നിര്‍വഹിച്ചു ജേക്ക്‌സ് ബിജോയ് സംഗീതം നല്‍കി മുഷ്‌കിന്‍ പരാരി,ജേക്ക്‌സ് ബിജോയ്,അഖില്‍ വി ചാന്ദ് എന്നിവര്‍ ചേര്‍ന്നു ആലപിച്ച ‘ചുയിങ്ഗം’ എന്നു തുടങ്ങുന്ന സോങ്ങ് ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രം ഏപ്രില്‍ 21 ന് ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. ഫാമിലി കോമഡി എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രം. […]
മാറ്റര്‍ എയറ ഇലക്ട്രിക് ബൈക്ക് ഇന്ത്യയിലെത്തി
മാറ്റര്‍ എനര്‍ജി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് ബൈക്കായ മാറ്റര്‍ എയറ ഇന്ത്യയില്‍ അവതരിപ്പിച്ചു. എയറ 5000, എയറ 5000+ എന്നീ രണ്ട് വേരിയന്റുകളിലായാണ് ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ചിരിക്കുന്നത്. ഇവയുടെ എക്‌സ്-ഷോറൂം ഇന്ത്യ വില സബ്സിഡി ഉള്‍പ്പെടെ യഥാക്രമം 1.44 ലക്ഷം രൂപയും 1.54 ലക്ഷം രൂപയുമാണ്. ലിക്വിഡ് കൂള്‍ഡ്, അഞ്ച് കിലോവാട്ട് ബാറ്ററി പായ്ക്കാണ് മാറ്റര്‍ എയറ ഇലക്ട്രിക് ബൈക്കിന് കരുത്ത് പകരുന്നത്. ബൈക്കിന്റെ യഥാര്‍ത്ഥ ലോക റേഞ്ച് 125 കിലോമീറ്ററാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 10.5കിലോവാട്ട് ലിക്വിഡ് […]
കത്തുന്ന ചുംബനങ്ങള്‍
അക്ഷരങ്ങളോടു മാത്രം സമരസപ്പെടുന്ന ചിന്തകളുടെ പുസ്തകം. ആഖ്യാനങ്ങളൊന്നും പറഞ്ഞവസാനിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടുന്ന ഈ വായനക്കുറിപ്പുകള്‍ നല്ല കൃതികളുടെ പുനര്‍വായനകള്‍ക്കുള്ള ഉല്‍പ്രേരകങ്ങള്‍ കൂടിയാണ്. ലിപികളുടെ ശ്വാസനിശ്വാസങ്ങളുമായി, ഏടുകള്‍ക്കിടയിലെ മൂകതയും ഗന്ധങ്ങളുമായി അക്ഷരങ്ങള്‍ പിന്തുടരുമ്പോള്‍ പുസ്തകത്താളുകള്‍ക്കുള്ളില്‍നിന്നും കഥാപാത്രങ്ങളും സ്രഷ്ടാക്കളും ചങ്ങാത്തത്തോടെ തോളില്‍ തലോടുന്നത് വായനക്കാര്‍ക്ക് അനുഭവവേദ്യമാകുന്നു. ‘കത്തുന്ന ചുംബനങ്ങള്‍’. പി. എസ്. വിജയകുമാര്‍. മാതൃഭൂമി ബുക്‌സ്. വില: 250 രൂപ.
പഞ്ചസാര ഒഴിവാക്കി ആരോഗ്യം സംരക്ഷിക്കാം
ഉയര്‍ന്ന രക്തസമ്മര്‍ദം, ശരീരഭാരം കൂടുക, പ്രമേഹം, ഫാറ്റിലിവര്‍ ഡിസീസ്, തുടങ്ങി നിരവധി പാര്‍ശ്വഫലങ്ങളാണ് ദിവസവും പഞ്ചസാര ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത്. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക മാത്രമാണ് ഇതിനുള്ള ഏക പോംവഴി. പഞ്ചസാരയുടെ ഉപയോഗം കുറച്ചാല്‍ മധുരിക്കുന്ന ആരോഗ്യഫലങ്ങളാണ് ഉണ്ടാവുക. ഒരു മാസത്തേക്ക് മധുരം ഒഴിവാക്കുക. ആദ്യം ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയേക്കാം. എന്നാല്‍ അതില്‍ നിന്നു ലഭിക്കുന്ന ഗുണങ്ങള്‍ ഏറെയാണ്. 30 ദിവസത്തേക്ക് പഞ്ചസാര ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയാല്‍ ശരീരത്തിന് എന്തു സംഭവിക്കും എന്നു നോക്കാം. ചിലയിനം കാന്‍സറുകള്‍ക്ക് കാരണം […]
ശ്വാസംമുട്ടലും തലകറക്കവും ഛർദിയുമായി ബ്രഹ്മപുരത്തെ ആരോഗ്യേ കേന്ദ്രത്തിൽ ഇന്നലെ നിരവധി പേർ ചികിത്സ തേടി
നാവിക വ്യോമ സേനകളുടെ ഹെലികോപ്റ്ററുകൾ, അയൽ ജില്ലകളിൽ നിന്നുള്ള ഫയർ എഞ്ചിനുകൾ ഇവയെല്ലാമുണ്ടായിട്ടും ബ്രഹ്മപുരത്തെ തീ അണയ്ക്കാനായിട്ടില്ല. ശ്വാസംമുട്ടലും തലകറക്കവും ഛർദിയുമായി ബ്രഹ്മപുരത്തെ ആരോഗ്യേ കേന്ദ്രത്തിൽ നിരവധി പേർ ചികിത്സ തേടി. ബ്രഹ്മപുരത്തെ പ്ലാസ്റ്റിക്ക് സംസ്കരണത്തിന് കരാറെടുത്തത് സോൺട ഇൻഫ്രാടെക്ക് എന്ന കമ്പനിയാണ്. 2022 അവസാനം ബയോമൈനിംഗ് പൂർത്തിയാക്കണമെന്ന വ്യവസ്ഥയുണ്ടായിട്ടും സംസ്കരണം നടന്നത് കാൽശതമാനം മാത്രമാണ്.കരാർ കാലയളവിൽ ഉണ്ടായ മഴ പ്രവൃത്തികളെ ബാധിച്ചു എന്ന് ചൂണ്ടികാട്ടിയാണ് കാലാവധി നീട്ടികിട്ടിയത്. അപ്പോഴും പ്രതീക്ഷിച്ചത്ര വേഗതയിൽ പ്രവൃത്തികൾ നടക്കുന്നില്ല എന്ന […]
പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിനകം മാലിന്യ സംസ്കരണം കൃത്യമായ രീതിയിലാക്കുകയാണ് ലക്ഷ്യമെന്ന് കോടതി
പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിനകം മാലിന്യ സംസ്കരണം കൃത്യമായ രീതിയിലാക്കുകയാണ് ലക്ഷ്യമെന്ന് കോടതി പറഞ്ഞു. കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് എന്നിങ്ങനെ തദ്ദേശസ്ഥാപനങ്ങളെ മൂന്നായി തിരിച്ച് മൂന്ന് അമിക്കസ് ക്യൂറി മാരെ നിയോഗിക്കും. ബ്രഹ്മപുരം മാലിന്യ പ്ലാൻറിലെ വീഴ്ച്ചകളുടെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് എസ് വി ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
സി.എം. രവീന്ദ്രനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും
സി.എം. രവീന്ദ്രനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും.ലൈഫ് മിഷൻ കള്ളപ്പണക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഇഡി ഇന്നലെ പത്തര മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇതിൽ രവീന്ദ്രൻ നൽകിയ ഉത്തരങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യൽ. ഇതിനായി ഇഡി രവീന്ദ്രനെ വൈകാതെ വീണ്ടും വിളിപ്പിക്കുമെന്നാണ് വിവരം. അതോടൊപ്പം അറസ്റ്റിലായി റിമാൻഡിൽക്കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും. റിമാൻഡ് കാലാവധി പുതുക്കുന്നതിനാണ് കൊണ്ടുവരുന്നത്. ശിവശങ്കറിന്റെ ജാമ്യാപേക്ഷ […]
