Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

റിസോർട്ടിലെ ഓഹരി വിൽക്കാനൊരുങ്ങി ഇ പി യുടെ കുടുംബം.

ഇ പി ജയരാജന്‍റെ ഭാര്യ ഇന്ദിരയും മകന്‍ ജെയ്‌സണും കണ്ണൂരിലെ വൈദേകം റിസോര്‍ട്ടിലെ ഓഹരി വിൽക്കാനൊരുങ്ങുന്നു.ഇന്ദിരയ്ക്ക് 81.99 ലക്ഷത്തിന്റേയും ജെയ്‌സണ് 10 ലക്ഷം രൂപയുടേയും ഓഹരി പങ്കാളിത്തം ഉണ്ട്.ഓഹരികൾ വിൽക്കാൻ തയ്യാർ എന്ന് ഡയറക്ടർ ബോർഡിനെ അറിയിച്ചു.വിവാദങ്ങളെ തുടര്‍ന്നാണ് തീരുമാനം. വൈദേകം റിസോർട്ടിൽ കേന്ദ്ര ഏജന്‍സി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഇന്‍കം ടാക്സ് വകുപ്പും നോട്ടീസ് നല്‍കിയിട്ടുണ്ട്. വൈദേകം റിസോര്‍ട്ടിലെ ഓഹരി പങ്കാളിത്തം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളിലും വലിയ വിവാദങ്ങള്‍ ഉയർന്ന സാഹചര്യത്തിലാണ് ഓഹരി വിൽക്കാനൊരുങ്ങുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തീയതി കഴിഞ്ഞിട്ടും പുന:സംഘടനയ്ക്കുള്ള പട്ടിക തയ്യാറാകാതെ കെ പി സി സി

ഗ്രൂപ്പ് തർക്കം കാരണം അന്തിമ തീയതിക്കുള്ളിലും പട്ടിക തയ്യാറാകാതെ കെ പി സി സി. അതേസമയം മഹിളാ കോൺഗ്രസ്, കെ.എസ്.യു ഭാരവാഹികളുടെ പട്ടിക അനുമതിക്കായി എഐസിസിക്ക് കൈമാറി.പുനസംഘടന പൂർത്തിയാക്കാൻ എല്ലാമാസവും കെപിസിസി അവസാന തീയതി അറിയിക്കുമെങ്കിലും ഡിസിസി തലത്തിൽനിന്ന് പുനസംഘടനയിൽ ഉൾപ്പടേണ്ടവരുടെ പട്ടിക എത്താത്തതിനെ തുടർന്ന് തീയതി പിന്നെയും നീട്ടുകയാണ് ചെയ്യുന്നത്. ഏറ്റവും ഒടുവിൽ ആറു ജില്ലകളാണ് പട്ടിക നൽകിയിരിക്കുന്നത്. ബാക്കിയുള്ളവർ തരുന്ന മുറയ്ക്ക് പുനസംഘടനയെന്നാണ് കെപിസിസി പ്രസിഡൻറ് പറയുന്നത്. ഗ്രൂപ്പ് തർക്കമാണ് ഡിസിസി ഭാരവാഹികളുടെ പട്ടിക […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള തന്റെ പരാമർശം വളച്ചൊടിക്കപ്പെട്ടെന്ന് എം വി ഗോവിന്ദന്‍

സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള തന്റെ പരാമർശം വളച്ചൊടിക്കപ്പെട്ടെന്നും പുരുഷ സമത്വത്തിന് വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണ് സിപിഎം. സ്ത്രികളുടെ വസ്ത്രം സംബന്ധിച്ച് ഞങ്ങൾക്ക് തർക്കമില്ല.ആസൂത്രിതമായി ജാഥക്കതിരെ പ്രചാരണം  നടക്കുകയാണ്.സത്യസന്ധമായി കാര്യങ്ങൾ പറയണം ജനകീയ പ്രതിരോധ ജാഥയിൽ ഒരിടത്തും സ്ത്രീവിരുദ്ധ നിലപാടുകൾ സിപിഎം സ്വീകരിച്ചിട്ടില്ലെന്നും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വ്യക്തമാക്കി.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കെ കവിത ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല.

ദില്ലി മദ്യ നയ കേസിൽ തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കെ കവിത ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. സമയം നീട്ടി ചോദിച്ചതായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വൃത്തങ്ങൾ അറിയിച്ചു.  കവിതയുടെ ബിനാമി എന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടെത്തിയ അരുൺ രാമചന്ദ്രൻ പിള്ള നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാനുള്ള നീക്കം. മദ്യ വിതരണ ലൈസൻസുകൾ ലഭിക്കാൻ ആംആദ്മി പാർട്ടി നേതാക്കൾക്ക് 100 കോടി രൂപ കോഴ നൽകി എന്നാണ് അരുൺ മൊഴി നൽകിയത്. അന്വേഷണവുമായി പൂർണമായും സഹകരിക്കും എന്ന് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബ്രഹ്മപുരത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ടെന്നും അടിയന്തര സാഹചര്യം നേരിടാന്‍ നടപടിയെടുത്തിട്ടുണ്ടെന്നും മന്ത്രി

പാഠ്യേതര വിഷയത്തില്‍ വ്യക്തി മുദ്ര പതിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് എസ്എസ്എൽസി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന്  വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.അതേസമയം, ബ്രഹ്മപുരത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ടെന്നും അടിയന്തര സാഹചര്യം നേരിടാന്‍ നടപടിയെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എസ് എസ് എൻസി പരീക്ഷാ ഡ്യൂട്ടിയുള്ള അധ്യാപകർ 13 മുതൽ ഉച്ചയ്ക്കു ശേഷം അതേ സ്കൂളിൽ തന്ന യുപി, ഹൈസ്ക്കൂൾ ക്ലാസുകളുടെ പരീക്ഷാ ഡ്യൂട്ടി കൂടി നിർവഹിക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടടറുടെ സർക്കുലർ .

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബ്രഹ്മപുരത്ത് ബയോമൈനിംഗ് ശരിയായി നടന്നിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് .

തരംതിരിച്ച ശേഷം കൊണ്ടുപോകേണ്ട പ്ലാസ്റ്റിക് മാലിന്യം കരാ‍ർ കമ്പനി മാറ്റിയില്ലെന്നും,ബ്രഹ്മപുരത്ത് ബയോമൈനിംഗ് ശരിയായി നടന്നിട്ടില്ലെന്നും മലിനീകരണ നിയന്ത്രണ ബോർഡ് . ബയോംമൈനിംഗിൽ മുൻപരിചയമില്ലാതെയാണ് സോൺട ഇൻഫ്രാടെക്ക് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചിയിലെ കരാർ ഏറ്റെടുത്തത്. ബ്രഹ്മപുരത്തെ പ്രവർത്തനം തുടങ്ങിയ ശേഷവും കമ്പനിയുടെ പ്രവർത്തികളിൽ പരാതികൾ ഉയർന്നിരുന്നു. ഏറ്റവുമൊടുവിൽ ജനുവരിയിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പരിശോധനയിലും ശരിയായ രീതിയിലല്ല ബയോമൈനിംഗ് എന്ന് കണ്ടെത്തിയിരുന്നു. 11 കോടി രൂപയോളം കരാ‍ർ വഴി കിട്ടിയെങ്കിലും 25 ശതമാനം ബയോമൈനിം​ഗ് മാത്രമാണ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എസ് എസ് എൽ സി പരീക്ഷ തുടങ്ങി.

എസ് എസ് എൽ സി പരീക്ഷ തുടങ്ങി. 9.30 നാണു പരീക്ഷാ സമയമെങ്കിലും 9.20നകം തന്നെ ക്ലാസിൽ പ്രവേശിക്കണമെന്നായിരുന്നു പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. ഭിന്നശേഷിക്കാർക്കു മണിക്കൂറിന് 20 മിനിറ്റ് വീതം അധിക സമയമുണ്ട്. ചോദ്യ പേപ്പറുകളുടെ ചോർച്ച ഒഴിവാക്കാൻ ഇത്തവണയും വൻസുരക്ഷാ നടപടികളാണു സ്വീകരിച്ചിരിക്കുന്നത്. സർക്കാർ ട്രഷറികളിലെ ലോക്കറുകളിലാണ് ചോദ്യ പേപ്പറുകൾ സൂക്ഷിച്ചിരിക്കുന്നത്. ഓരോ അഞ്ച് സ്ക്കൂളിനും ഒരു ക്ലസ്റ്റർ എന്ന നിലയിൽ ഓരോ ദിവസത്തേയും ചോദ്യ പേപ്പറുകൾ തരം തിരിച്ചു സീൽ ചെയ്ത് കെട്ടുകളാക്കിയാണ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വേണ്ട നടപടി സ്വീകരിച്ചില്ലെങ്കിൽ കേന്ദ്ര സഹായം തേടുമെന്ന് കോടതി.

മാലിന്യമുക്ത അന്തരീക്ഷമെന്ന പൗരാവകാശം എറണാകുളത്തു ഹനിക്കപ്പെട്ടെന്നും യഥാസമയം നടപടി സ്വീകരിക്കുന്നതിൽ കലക്ടർ ഉൾപ്പെടെയുള്ളവർക്കു വീഴ്ച്ച സംഭവിച്ചെന്നും ജസ്റ്റിസ് എസ് വി ഭട്ടി, ബസന്ത് ബാലാജി എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് കുററപ്പെടുത്തി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് വേണ്ട നടപടി സ്വീകരിച്ചില്ലെങ്കിൽ കേന്ദ്ര ഉദ്യോഗസ്ഥരുടെ സഹായം തേടും. നീണ്ട റിപ്പോർട്ടുകളല്ല. കൃത്യമായ ഉത്തരങ്ങളാണ് വേണ്ടതെന്നും വേണ്ടതെന്നും  പ്രശ്നങ്ങളിൽ നിന്നു മാറി നിൽക്കരുത്. മുൻപു നടന്ന സംഭവങ്ങൾ പോലെ ഇതും കഴിഞ്ഞു പോകുമെന്നാണ് അധികൃതർ കരുതിയതെന്നും കോടതി വിലയിരുത്തി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ത്യ ആസ്ട്രേലിയ പ്രധാനമന്ത്രിമാർ അഹമ്മദാബാദിൽ

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അഹമ്മദാബാദിലെ നരേന്ദ്രേ മോദി സ്റ്റേഡിയത്തിൽ ആസ്ട്രേലിയൻ പ്രധാനമന്ത്രി ആൻറണി അൽബനേസുമായി ചേർന്ന് ഇന്ത്യ ആസ്ട്രേലിയ ക്രിക്കറ്റ് ടെസ്റ്റ് കാണും . ഇന്ത്യ ആസ്ട്രേലിയ ക്രിക്കറ്റ് സൗഹൃദത്തിന്റെ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ടെസ്റ്റ് മൽസരം സംഘടിപ്പിച്ചിരിക്കുന്നത്. രണ്ടു ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനായി ഇന്നലെ രാത്രി മോദിയും, ഇന്നലെ ഉച്ച കഴിഞ്ഞ് ആസ്ടേലിയൻ പ്രധാനമന്ത്രിയും അഹമ്മദാബാദിലെത്തി.   സബർമതി ആശ്രമം സന്ദർശിച്ച അദ്ദേഹം മഹാത്മാമാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചു. ഹോളി ആഘോഷത്തിലും രാജ്ഭവനിൽ നടന്ന സാംസ്ക്കാരിക പരിപാടിയിലും ആസ്ട്രേലിയൻ […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | മാര്‍ച്ച് 9

◾ബ്രഹ്‌മപുരത്തേക്ക് ഇനി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ടുപോകേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച അടിയന്തര ഉന്നതതലയോഗം തീരുമാനിച്ചു. ബ്രഹ്‌മപുരത്ത് നിലവിലുള്ള തീയും പുകയും എത്രയും വേഗം ശമിപ്പിക്കുന്നുണ്ട്. ജൈവമാലിന്യം ഉറവിടത്തില്‍ സംസ്‌കരിക്കണമെന്നാണു തീരുമാനം. ◾കൊച്ചിയില്‍ ഇന്നും നാളേയും അവധി. കൊച്ചി കോര്‍പറേഷന്‍, തൃക്കാക്കര, തൃപ്പുണിത്തുറ, മരട് നഗരസഭകള്‍, വടവുകോട് പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കു മാറ്റമില്ല. ബ്രഹ്‌മപുരം […]