മാലിന്യമുക്ത അന്തരീക്ഷമെന്ന പൗരാവകാശം എറണാകുളത്തു ഹനിക്കപ്പെട്ടെന്നും യഥാസമയം നടപടി സ്വീകരിക്കുന്നതിൽ കലക്ടർ ഉൾപ്പെടെയുള്ളവർക്കു വീഴ്ച്ച സംഭവിച്ചെന്നും ജസ്റ്റിസ് എസ് വി ഭട്ടി, ബസന്ത് ബാലാജി എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് കുററപ്പെടുത്തി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് വേണ്ട നടപടി സ്വീകരിച്ചില്ലെങ്കിൽ കേന്ദ്ര ഉദ്യോഗസ്ഥരുടെ സഹായം തേടും. നീണ്ട റിപ്പോർട്ടുകളല്ല. കൃത്യമായ ഉത്തരങ്ങളാണ് വേണ്ടതെന്നും വേണ്ടതെന്നും പ്രശ്നങ്ങളിൽ നിന്നു മാറി നിൽക്കരുത്. മുൻപു നടന്ന സംഭവങ്ങൾ പോലെ ഇതും കഴിഞ്ഞു പോകുമെന്നാണ് അധികൃതർ കരുതിയതെന്നും കോടതി വിലയിരുത്തി.
വേണ്ട നടപടി സ്വീകരിച്ചില്ലെങ്കിൽ കേന്ദ്ര സഹായം തേടുമെന്ന് കോടതി.
