പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അഹമ്മദാബാദിലെ നരേന്ദ്രേ മോദി സ്റ്റേഡിയത്തിൽ ആസ്ട്രേലിയൻ പ്രധാനമന്ത്രി ആൻറണി അൽബനേസുമായി ചേർന്ന് ഇന്ത്യ ആസ്ട്രേലിയ ക്രിക്കറ്റ് ടെസ്റ്റ് കാണും . ഇന്ത്യ ആസ്ട്രേലിയ ക്രിക്കറ്റ് സൗഹൃദത്തിന്റെ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ടെസ്റ്റ് മൽസരം സംഘടിപ്പിച്ചിരിക്കുന്നത്. രണ്ടു ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനായി ഇന്നലെ രാത്രി മോദിയും, ഇന്നലെ ഉച്ച കഴിഞ്ഞ് ആസ്ടേലിയൻ പ്രധാനമന്ത്രിയും അഹമ്മദാബാദിലെത്തി. സബർമതി ആശ്രമം സന്ദർശിച്ച അദ്ദേഹം മഹാത്മാമാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചു. ഹോളി ആഘോഷത്തിലും രാജ്ഭവനിൽ നടന്ന സാംസ്ക്കാരിക പരിപാടിയിലും ആസ്ട്രേലിയൻ പ്രധാനമന്ത്രി പങ്കെടുത്തു.
ഇന്ത്യ ആസ്ട്രേലിയ പ്രധാനമന്ത്രിമാർ അഹമ്മദാബാദിൽ
