എസ് എസ് എൽ സി പരീക്ഷ തുടങ്ങി. 9.30 നാണു പരീക്ഷാ സമയമെങ്കിലും 9.20നകം തന്നെ ക്ലാസിൽ പ്രവേശിക്കണമെന്നായിരുന്നു പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. ഭിന്നശേഷിക്കാർക്കു മണിക്കൂറിന് 20 മിനിറ്റ് വീതം അധിക സമയമുണ്ട്. ചോദ്യ പേപ്പറുകളുടെ ചോർച്ച ഒഴിവാക്കാൻ ഇത്തവണയും വൻസുരക്ഷാ നടപടികളാണു സ്വീകരിച്ചിരിക്കുന്നത്. സർക്കാർ ട്രഷറികളിലെ ലോക്കറുകളിലാണ് ചോദ്യ പേപ്പറുകൾ സൂക്ഷിച്ചിരിക്കുന്നത്. ഓരോ അഞ്ച് സ്ക്കൂളിനും ഒരു ക്ലസ്റ്റർ എന്ന നിലയിൽ ഓരോ ദിവസത്തേയും ചോദ്യ പേപ്പറുകൾ തരം തിരിച്ചു സീൽ ചെയ്ത് കെട്ടുകളാക്കിയാണ് എത്തിച്ചിരിക്കുന്നത്. അതതു ദിവസത്തെ പാക്കറ്റുകൾ മാത്രം പോലീസ് അകമ്പടിയോടെ രാവിലെ 6.30നകം പരീക്ഷാ കേന്ദ്രങ്ങളിലെത്തിക്കും.
എസ് എസ് എൽ സി പരീക്ഷ തുടങ്ങി.
