ഇ പി ജയരാജന്റെ ഭാര്യ ഇന്ദിരയും മകന് ജെയ്സണും കണ്ണൂരിലെ വൈദേകം റിസോര്‍ട്ടിലെ ഓഹരി വിൽക്കാനൊരുങ്ങുന്നു.ഇന്ദിരയ്ക്ക് 81.99 ലക്ഷത്തിന്റേയും ജെയ്സണ്‍ 10 ലക്ഷം രൂപയുടേയും ഓഹരി പങ്കാളിത്തം ഉണ്ട്.ഓഹരികൾ വിൽക്കാൻ തയ്യാർ എന്ന് ഡയറക്ടർ ബോർഡിനെ അറിയിച്ചു.വിവാദങ്ങളെ തുടര്‍ന്നാണ് തീരുമാനം. വൈദേകം റിസോർട്ടിൽ കേന്ദ്ര ഏജന്‍സി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഇന്‍കം ടാക്സ് വകുപ്പും നോട്ടീസ് നല്‍കിയിട്ടുണ്ട്. വൈദേകം റിസോര്‍ട്ടിലെ ഓഹരി പങ്കാളിത്തം സംബന്ധിച്ച് പാര്‍ട്ടിക്കുള്ളിലും വലിയ വിവാദങ്ങള്‍ ഉയർന്ന സാഹചര്യത്തിലാണ് ഓഹരി വിൽക്കാനൊരുങ്ങുന്നത്.
റിസോർട്ടിലെ ഓഹരി വിൽക്കാനൊരുങ്ങി ഇ പി യുടെ കുടുംബം.
