Posted inലേറ്റസ്റ്റ്

മുതല വായില്‍ മനുഷ്യത്തല

തായ്‌ലാന്‍ഡ് പോലുള്ള ചില രാജ്യങ്ങളില്‍ മുതല അടക്കമുള്ള വന്യജീവികളുമൊത്തുള്ള അഭ്യാസ പ്രകടനങ്ങള്‍ സര്‍വസാധാരണമാണ്. വിനോദസഞ്ചാരികളെ വിസ്മയിപ്പിക്കാന്‍ ജീവന്‍ പണയംവച്ചുകൊണ്ടുള്ള അഭ്യാസങ്ങളും ഉണ്ടാകാറുണ്ട്.  മുതലകളെ പരിപാലിക്കുന്നയാള്‍ വായ് പിളര്‍ത്തി കിടക്കുന്ന മുതലയുടെ വായില്‍ തല വച്ചുകൊടുത്ത് തല പോയ വിശേഷമാണിത്. തായ്ലന്‍ഡിലെ കോ സാമുയി ദ്വീപിലാണു സംഭവം. മുതല പരിപാലകന്‍ തല ഒരു മുതലയുടെ വായിലേക്ക് നീട്ടി ഏതാനും നിമിഷം നിന്നു. ഏതാനും സെക്കന്‍ഡുകള്‍ മുതല അനങ്ങാതെ വായ് പിളര്‍ത്തിത്തന്നെ കിടന്നു. പെട്ടെന്ന് മുതല വായ് അടച്ച് അയാളുടെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സ്വര്‍ണ്ണക്കടത്ത് കേസിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി സ്വപ്ന സുരേഷിന്റെ ഫേസ് ബുക്ക് ലൈവ്

സ്വര്‍ണ്ണക്കടത്ത് കേസിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി  സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെയടക്കം ആരോപണങ്ങളുമായി സ്വപ്ന സുരേഷിന്റെ ഫേസ് ബുക്ക് ലൈവ്. വിജയ് പിള്ള എന്ന ഇടനിലക്കാരനെ വെച്ച് സ്വര്‍ണ്ണക്കടത്ത് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനടക്കം ഇടപെട്ട് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന് സ്വപ്ന സുരേഷ് ആരോപിച്ചു. 30 കോടിയാണ് വാഗ്ദാനം ചെയ്തത്. തെളിവ് കൈമാറണമെന്ന് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന ആരോപിച്ചു. മൂന്ന് ദിവസം മുമ്പ് കണ്ണൂരിൽ നിന്നും വിജയ് പിള്ള എന്നയാൾ വിളിച്ചു. ഇന്റര്‍വ്യൂ എന്ന […]

Posted inലേറ്റസ്റ്റ്, ഇൻഫോടെയിൻമെന്റ്

ട്രെയിനിന്റെ അവസാനത്തെ കോച്ചിന് പിന്നിൽ X എന്ന അക്ഷരം എഴുതിയിരിക്കുന്നത് എന്തിനാണ് എന്നറിയാമോ…… ?

ട്രെയിനിന്റെ അവസാനത്തെ കോച്ചിന് പിന്നിൽ ഇംഗ്ലീഷ് അക്ഷരമാലയിലെ X എന്ന അക്ഷരം എഴുതിയിരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാവുമല്ലോ…… X എന്ന് വലുതായി ഇങ്ങനെ എഴുതിയിരിക്കുന്നത് എന്തിനാണ് എന്നറിയാമോ…… ? ആ വലിയ X -ന്റെ പിന്നിലെ വസ്തുത എന്താണെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ് . ഏറ്റവും അവസാനത്തെ കോച്ചിൽ X എന്ന് രേഖപ്പെടുത്തുന്നത് അത് ട്രെയിനിന്റെ അവസാനത്തെ കോച്ച് ആണെന്ന് സൂചിപ്പിക്കാനും, കൂടാതെ ട്രെയിൻ മുഴുവൻ കോച്ചുകളുമായാണ് കടന്നുപോയതെന്നും,കോച്ചുകളൊന്നും വിട്ടുപോയിട്ടില്ലെന്നും റെയിൽവേ ഉദ്യോഗസ്ഥർക്ക് ഉറപ്പാക്കാൻ വേണ്ടിയാണെന്നും റെയിൽവേ മന്ത്രാലയം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കൊച്ചി വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച ജീവനക്കാരൻ അറസ്റ്റിൽ

കൊച്ചി വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച എയർ ഇന്ത്യ ക്യാബിൻ ക്രൂ ജീവനക്കാരൻ അറസ്റ്റിൽ. വയനാട് സ്വദേശിയായ ഷാഫിയാണ് 1,487 ഗ്രാം സ്വർണവുമായി പിടിയിലായത്. ബഹ്രൈൻ-കോഴിക്കോട്-കൊച്ചി സർവീസ് വിമാനത്തിലെ ക്യാബിൻ ക്രൂ അംഗമായ ഷാഫി സ്വർണം കടത്തുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷാഫി അറസ്റ്റിലാകുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബ്രഹ്മപുരത്തെ തീ  കെടുത്താൻ  പകൽ  നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും രാത്രിയും നടത്തുമെന്ന് മേയര്‍ അനില്‍കുമാര്‍

ബ്രഹ്മപുരത്തെ തീ  കെടുത്താൻ  പകൽ  നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും രാത്രിയും നടത്തുമെന്ന് മേയര്‍ അനില്‍കുമാര്‍ അറിയിച്ചു. ആരോഗ്യ വിഭാഗം  കൂടുതൽ  ശക്തമായി  ഇടപെടും .52 ഹിറ്റാച്ചികൾ  ഒരേ സമയം  പ്രവർത്തിക്കുന്നുണ്ട്.എയർ ക്വാളിറ്റി പഠിക്കാൻ ഉത്തരവാദിത്തപ്പെട്ടവരോട് ആവശ്യപ്പെടും.കൊച്ചിയിൽ മാലിന്യ നീക്കം  സുഗമമാക്കും.നടപടികൾ  നീട്ടിക്കൊണ്ട് പോകില്ലെന്നും അടിയന്തര യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു.കളക്ടർ,എം എല്‍ എ, മേയര്‍ എന്നിവർ യോഗത്തിൽ പങ്കെടുത്തു.രാജി ആവശ്യം  രാഷ്ട്രീയ  പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വനിത എന്ന നിലയിലുള്ള അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ടുവെന്ന് തെലങ്കാന മുഖ്യമന്ത്രിയുടെ മകളും ബിആർഎസ് നേതാവുമായ കെ കവിത

വനിത എന്ന നിലയിലുള്ള അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ടുവെന്നും, വീട്ടിൽ വന്നു മൊഴി എടുക്കുന്നതാണ് പതിവെന്നും താൻ ആവശ്യപ്പെട്ടിട്ടും പെട്ടെന്ന് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടെന്നും തെലങ്കാന മുഖ്യമന്ത്രിയുടെ മകളും ബിആർഎസ് നേതാവുമായ കെ കവിത. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഇപ്പോഴത്തെ നീക്കങ്ങളെന്നും, മോദി ജനങ്ങളുടെ അടുത്തേക്ക് പോവുകയാണ് വേണ്ടത്.ഞങ്ങൾ പേടിക്കില്ല, പ്രവർത്തനം തുടരും ബിജെപിയെ തുറന്നു കാട്ടുമെന്നും കവിത പറഞ്ഞു. കവിതയെ ഇഡി ശനിയാഴ്ച ചോദ്യം ചെയ്യും. ഹാജരാകാൻ കൂടുതൽ സമയം വേണമെന്ന കവിതയുടെ ആവശ്യം ഇഡി അംഗീകരിക്കുകയായിരുന്നു. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പാരാഗ്ലൈഡിംഗ് കമ്പനി എൻഒസി മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രവർത്തിച്ചിരുന്നതെന്ന് പോലീസ്

പാപനാശത്ത് പാരാഗ്ലൈഡിംഗിന് കമ്പനിയ്ക്ക് അനുമതി ഇല്ലായിരുന്നുവെന്ന് പൊലീസ്.  നിയമവിരുദ്ധമായാണ് കമ്പനി പ്രവർത്തിച്ചിരുന്നതെന്നും, ഫ്ലൈ വർക്കല അഡ്വഞ്ചർ സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രവർത്തനം നഗരസഭയുമായി കരാറിൽ ഏർപ്പെടാതെയാണെന്നും. എൻ ഒ സി മാനദണ്ഡങ്ങൾ ലംഘിച്ചു. പാരാഗ്ലൈഡിംഗ് എന്ന് തുടങ്ങുമെന്ന് അറിയിച്ചില്ല.10 ശതമാനം യൂസർ ഫീ നഗരസഭയ്ക്ക് നൽകണമെന്ന വ്യവസ്ഥയും പാലിച്ചില്ല. ടിക്കറ്റിൽ നഗരസഭയുടെ സീൽ വേണമെന്ന നിബന്ധനയും ലംഘിച്ചു. ഇക്കാരണങ്ങളാൽ എൻ ഒ സി റദ്ദാക്കാൻ വർക്കല മുനിസിപ്പാലിറ്റി കൗൺസിൽ യോഗം ചേർന്ന് തീരുമാനിക്കും.അപകടവുമായി ബന്ധപ്പെട്ട്  ട്രെയിനർ ഉൾപ്പെടെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുൻ എഡിജിപിയുടെ ഉത്തരവുകൾ പുന:പരിശോധിക്കുന്നു

ക്രിമിനൽ കേസുകളിലുൾപ്പെട്ടതിനെ തുടർന്ന് അച്ചടക്ക നടപടികൾക്കു വിധേയരായ പോലീസുകാരെ കുറ്റവിമുക്തരാക്കിയ  മുൻ എഡിജിപിയുടെ ഉത്തരവുകൾ എഡിജിപി പുന:പരിശോധിക്കുന്നു. ഗുരുതര കുറ്റകൃത്യങ്ങൾക്ക് പിരിച്ചു വിട്ട ഇൻസ്പെക്ടറെയും പീഡന കേസിൽ പ്രതിയായ മറ്റൊരു ഇൻസ്പെപെക്ട്ടറെയും കുറ്റവിമുക്തരാക്കിയ വിജയ് സാക്കറെയുടെ റിപ്പോർട്ടുകൾ ചട്ടവിരുദ്ധമാണെന്നാണ് നിലവിലെ റിപ്പോർട്ട്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഒത്തുതീര്‍പ്പിന് ശ്രമമെന്നും വിവരങ്ങൾ  വൈകീട്ട് അഞ്ചു മണിക്ക് ഫേസ് ബുക്ക് ലൈവിൽ പുറത്തുവിടുമെന്നും സ്വപ്ന സുരേഷ്

സ്വര്‍ണക്കടത്ത് കേസിൽ ഒത്തുതീര്‍പ്പിന് ശ്രമമെന്നും വിവരങ്ങൾ  വൈകീട്ട് അഞ്ചു മണിക്ക് ഫേസ് ബുക്ക് ലൈവിൽ പുറത്തുവിടുമെന്നും സ്വപ്ന സുരേഷ് ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടു. അതിനിടെ ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് വീണ്ടും ചോദ്യം ചെയ്യും. യുഎഇയിലെ റെഡ് ക്രസന്‍റിനെ സംസ്ഥാനത്തെ പദ്ധതിയിലേക്ക് കൊണ്ടുവരുന്നതിൽ നി‍ർണായക ചുമതല വഹിച്ചത് രവീന്ദ്രനെന്നാണ് അന്വേഷണ ഏജൻസിയുടെ വിലയിരുത്തൽ.രണ്ടു ദിവസമായി ഇരുപത് മണിക്കൂ‍ർ ചോദ്യം ചെയ്തെങ്കിലും സിഎം രവീന്ദ്രനെ പ്രതിചേർക്കുന്ന കാര്യത്തിൽ ഇ […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | മാര്‍ച്ച് 9

◾സ്വര്‍ണക്കടത്തു കേസില്‍ ഒത്തുതീര്‍പ്പിനു ശ്രമമെന്ന് സ്വപ്ന സുരേഷ്. വിവരങ്ങള്‍ വൈകീട്ട് അഞ്ചു മണിക്ക് ഫേസ് ബുക്ക് ലൈവിലൂടെ പുറത്തുവിടുമെന്ന് സ്വപ്ന ഫേസ് ബുക്കില്‍. സ്വര്‍ണക്കടത്തു കേസില്‍ ഒത്തുതീര്‍പ്പ്, അതും എന്റെയടുത്ത് എന്നാണ് സ്വപ്നയുടെ പോസ്റ്റ്. ◾ലൈഫ് മിഷന്‍ കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെതിരേ കുരുക്കു മുറുകുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മൂന്നാം ദിവസവും രവീന്ദ്രനെ ചോദ്യം ചെയ്യുന്നു. കേസില്‍ രവീന്ദ്രനെ ഇഡി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 20 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ◾ഇടതുമുന്നണി നേതൃയോഗം […]