സ്വര്‍ണക്കടത്ത് കേസിൽ ഒത്തുതീര്‍പ്പിന് ശ്രമമെന്നും വിവരങ്ങൾ വൈകീട്ട് അഞ്ചു മണിക്ക് ഫേസ് ബുക്ക് ലൈവിൽ പുറത്തുവിടുമെന്നും സ്വപ്ന സുരേഷ് ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടു. അതിനിടെ ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് വീണ്ടും ചോദ്യം ചെയ്യും. യുഎഇയിലെ റെഡ് ക്രസന്റിനെ സംസ്ഥാനത്തെ പദ്ധതിയിലേക്ക് കൊണ്ടുവരുന്നതിൽ നിർണായക ചുമതല വഹിച്ചത് രവീന്ദ്രനെന്നാണ് അന്വേഷണ ഏജൻസിയുടെ വിലയിരുത്തൽ.രണ്ടു ദിവസമായി ഇരുപത് മണിക്കൂർ ചോദ്യം ചെയ്തെങ്കിലും സിഎം രവീന്ദ്രനെ പ്രതിചേർക്കുന്ന കാര്യത്തിൽ ഇ ഡി അന്തിമ തീരുമാനമെടുത്തിട്ടില്ല. രവീന്ദ്രൻ രണ്ടു ദിവസമായി നൽകിയ മൊഴി എൻഫോഴ്സ്മെന്റ് പരിശോധിക്കുകയാണ്.
ഒത്തുതീര്‍പ്പിന് ശ്രമമെന്നും വിവരങ്ങൾ വൈകീട്ട് അഞ്ചു മണിക്ക് ഫേസ് ബുക്ക് ലൈവിൽ പുറത്തുവിടുമെന്നും സ്വപ്ന സുരേഷ്
