കൊച്ചി വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച എയർ ഇന്ത്യ ക്യാബിൻ ക്രൂ ജീവനക്കാരൻ അറസ്റ്റിൽ. വയനാട് സ്വദേശിയായ ഷാഫിയാണ് 1,487 ഗ്രാം സ്വർണവുമായി പിടിയിലായത്. ബഹ്രൈൻ-കോഴിക്കോട്-കൊച്ചി സർവീസ് വിമാനത്തിലെ ക്യാബിൻ ക്രൂ അംഗമായ ഷാഫി സ്വർണം കടത്തുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷാഫി അറസ്റ്റിലാകുന്നത്.
കൊച്ചി വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച ജീവനക്കാരൻ അറസ്റ്റിൽ
