Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാന കമ്മിറ്റിയിൽ പി ജയരാജൻ റിസോർട്ട് വിവാദം ഉന്നയിച്ചിരുന്നു എന്ന് ഇ പി ജയരാജൻ

അഴിമതി ആരോപണം എന്ന നിലയിലല്ല സംസ്ഥാന കമ്മിറ്റിയിൽ പി ജയരാജൻ റിസോർട് വിവാദം ഉന്നയിച്ചതെന്നും  സ്വകാര്യ സ്ഥാപനങ്ങളെ സഹകരണ സ്ഥാപനം പോലെ സഹായിക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് ഉയർന്നതെന്നും ഇ പി പറഞ്ഞു. വൈദേകം മുൻ എംഡി രമേഷ് കുമാർ പി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയെന്നും ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇ പി ജയരാജൻ വ്യക്തമാക്കി.ഇതുവരെ മാധ്യമ സൃഷ്ടി എന്ന തരത്തിലാണ് ഈ വിവാദത്തെ സിപിഎമ്മും നേതാക്കളും നിഷേധിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഇപി ജയരാജൻ ഇക്കാര്യങ്ങൾ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്ലസ്ടു പരീക്ഷയ്ക്ക് ഇൻവിജിലേറ്റർമാരുടെ കുറവ് – എൽ പി സ്കൂൾ അധ്യാപകരെ നിയോഗിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു

ഇന്നാരംഭിച്ച ഹയർസെക്കൻററി പരീക്ഷയുടെ നടത്തിപ്പിനായി പല സ്കൂളുകളിലും ആവശ്യത്തിന് ഇൻവിജിലേറ്റർമാരെ നിയമിക്കാതിരുന്നതു മൂലം അനശ്ചിതത്വമുണ്ടായി. ആർഡി ഡി ഓഫിസിൽ നിന്നാണ് ഇൻവിജിലേറ്റർമാരെ നിയമിച്ച് പട്ടിക നൽകുന്നത്. എന്നാൽ പല ജില്ലകളിലെയും സ്കൂളുകളിൽ ഇന്നലെ രാത്രി ഏഴുമണി വരെയും ആവശ്യത്തിന് ഇൻവിജിലേറ്റർമാരെ നിയമിച്ചിട്ടില്ലായിരുന്നു ഹയർസെക്കൻററി, ,യുപി, ഹൈസ്ക്കൂൾ അദ്ധ്യാപകരെയും കൂടാതെ എൽപി സ്കൂൾ അധ്യാപകരെ കൂടി നിയോഗിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു. പരീക്ഷാ ടൈം ടേബിൾ മാസങ്ങൾക്കു മുൻപ് പ്രസിദ്ധീകരിച്ച് രജിസ്ടേഷനും പൂർത്തിയാക്കിയെങ്കിലും ഇൻവിജിലേറ്റർമാരുടെ പട്ടിക ആർഡിഡി ഓഫീസുകളിൽ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ത്യ ആസ്ട്രേലിയ വാർഷിക ഉച്ചകോടി ഇന്ന് ന്യൂഡൽഹിയിൽ

ഇന്ത്യ ആസ്ട്രേലിയ വാർഷിക ഉച്ചകോടി ഇന്ന് ന്യൂഡൽഹിയിൽ തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആസ്ട്രേലിയൻ പ്രധാനമന്ത്രി ആൻറണി അൽബനേസും ഉച്ചകോടിയിൽ പങ്കെടുക്കും. രണ്ടു രാജ്യങ്ങളും തമ്മിൽ തന്ത്രപരമായ പങ്കാളിത്തം മെച്ചപ്പെടുത്തുകയാണ് പ്രധാന കാര്യ പരിപാടി. പരസ്പര താൽപ്പര്യ വിഷയങ്ങൾക്ക് പുറമേ മേഖലാ ആഗോള പ്രശ്നങ്ങളും ഉച്ചകോടിയിൽ ചർച്ച ചെയ്യും. ആസ്ട്രേലിയൻ പ്രധാനമന്ത്രി  മുംബൈയ്യിൽ ഇന്ത്യയുടെ തദ്ദേശീയ വിമാനവാഹിനി കപ്പലായ INS വിക്രാന്ത് സന്ദർശിച്ചു. നാവിക സേനാ മേധാവിയുടെ നേതൃത്വത്തിൽ അദ്ദേഹത്തെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സ്വപ്നയുടെ ആരോപണങ്ങളെല്ലാം വിജേഷ് പിള്ള നിഷേധിച്ചു. 

ആരോപണങ്ങളിൽ നിന്ന് പിൻമാറാൻ    മുപ്പത് കോടി രൂപ വാഗ്ദാനം ചെയ്ത് വിജേഷ് പിള്ള എന്ന ഇടനിലക്കാരൻ  സമീപിച്ചിരുന്നു എന്ന് സ്വപ്ന സുരേഷ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ സ്വപ്നയുടെ ആരോപണങ്ങളെല്ലാം വിജേഷ് നിഷേധിച്ചു.  പിന്നിൽ ആരുമില്ലെന്നും വെബ് സീരിസ് നിർമിക്കുന്ന കാര്യം സംസാരിക്കാനായി മാത്രമാണ് സ്വപ്നയെ കണ്ടതെന്നും, വെബ് സീരീസ് വരുമാനത്തിന്റെ 30% നൽകാമെന്നും, ബിസിനസിനായി കണ്ട കൂടിക്കാഴ്ച്ചയെ അവർ വളച്ചൊടിക്കുകയായിരുന്നെന്നും, മൂന്ന് മണിക്കൂറോളം ഇഡി മൊഴിയെടുത്തെന്നും സ്വപ്നയ്ക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും  വിജേഷ് പിളള പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബ്രഹ്മപുരത്തു ഒമ്പതാം ദിവസവും പുക അണയ്ക്കാനുള്ള ശ്രമം തുടരുന്നു.

ബ്രഹ്മപുരത്തു ഒമ്പതാം ദിവസവും പുക അണയ്ക്കാനുള്ള ശ്രമം തുടരുന്നു. കോർപ്പറേഷന് അപകട മുന്നറിയിപ്പു നൽകിയിട്ടും അഗ്നിരക്ഷാ സംവിധാനങ്ങൾ ഒരുക്കിയില്ലെന്നും, പ്ലാന്റിലെ ഫയർ ഹൈഡ്രൻറുകൾ പ്രവർത്തിച്ചില്ലെന്നും ജില്ലാ ഫയർ ഓഫീസർ റിപ്പോർട്ട് നൽകി. പ്ലാസ്റ്റിക്ക് മാലിന്യം കത്തിയുണ്ടായ      പുക ശ്വസിച്ച് ഇന്നലെ 194 പേർ ചികിത്സ തേടി. ഇരുമ്പനം, എരൂർ, ബ്രഹ്മപുരം, അമ്പലമേട്, ഭാഗത്ത് ഇന്നലെയും പുലർച്ചെ ശക്തമായ പുക പരന്നു.നഗരവാസികൾക്കായി ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറത്തിറക്കി. ആരോഗ്യ നിർദേശങ്ങൾക്കും പരിശോധനയ്ക്കുമായി കൺട്രോൾ റൂമും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സ്വപ്നയ്ക്കെതിരെ സാധ്യമായ നിയമനടപടികളെല്ലാം സ്വീകരിക്കുമെന്ന് എം വി ഗോവിന്ദൻ

സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ നിന്നു പിൻമാറാനും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ തെളിവുകൾ നശിപ്പിക്കാനും 30 കോടി രൂപ വാഗ്ദാനം ചെയ്ത് വിജേഷ് പിള്ള എന്ന ഇടനിലക്കാരൻ സമീപിച്ചതായി കേസിലെ പ്രതി സ്വപ്ന സുരേഷ് വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ സ്വപ്നയ്ക്കെതിരെ സാധ്യമായ നിയമനടപടികളെല്ലാം സ്വീകരിക്കുമെന്നും, വിജേഷ് പിളള എന്നൊരാളെ അറിയില്ലെന്നും കണ്ണൂരിൽ പിള്ളമാരില്ലെന്നും, ആരോപണങ്ങളിൽ തളരില്ലെന്നും എം.വി.ഗോവിന്ദൻ. എംഎയൂസഫലിയെക്കുറിച്ചു നടത്തിയ പരാമർശത്തോടു    പ്രതികരിക്കുന്നില്ലെന്നു ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടറും വ്യക്തമാക്കി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

താപസൂചികാ ഭൂപടത്തിൽ 5 ജില്ലകളിൽ സൂര്യാതപത്തിന് സാധ്യത

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആദ്യമായി പ്രസിദ്ധീകരിച്ച താപസൂചികാ ഭൂപടത്തിൽ തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ വെയിലത്ത് ഏറെ നേരം ജോലി ചെയ്താൽ സൂര്യാതപം ഏൽക്കാൻ സാധ്യതയുണ്ട്. അന്തരീക്ഷ ഊഷ്മാവിനൊപ്പം ഈർപ്പവും ചേർന്ന് അനുഭവപ്പെടുന്ന ചൂടാണ് താപസൂചികയിലുള്ളത്. കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ ഓട്ടോമാറ്റിക്ക്  കാലാവസ്ഥാ മാപിനികൾ വഴി ലഭ്യമാകുന്ന താപനില, ആപേക്ഷിക ഈർപ്പം എന്നീ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് താപസൂചികാ ഭൂപടം. അതേസമയം ഓട്ടോമാറ്റിക്ക് കാലാവസ്ഥാ മാപാനികളിലെ കണക്കുകൾ പൂർണമായി ശാസ്ത്രീയമെന്നു പറയാനാകില്ലെന്നും വിദഗ്ധർ സൂചിപ്പിച്ചു.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | മാര്‍ച്ച് 10

◾സ്വര്‍ണ്ണക്കടത്തു കേസില്‍ തെളിവുകള്‍ നശിപ്പിച്ചു സ്ഥലംവിട്ടാല്‍ 30 കോടി രൂപ തരാമെന്നും ഇല്ലെങ്കില്‍ കൊന്നു കളയുമെന്നും ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന സുരേഷ്. പണം തന്നു സത്യത്തെ ഇല്ലാതാക്കാമെന്നു പിണറായി വിജയന്‍ കരുതരുത്. അവസാന ശ്വാസംവരേയും പോരാടും. തന്നെ കൊന്നാലും കുടുംബാംഗങ്ങളും അഭിഭാഷകരും ഈ പോരാട്ടം തുടരും. ഒറ്റ തന്തയ്ക്കു ജനിച്ചവളാണു താന്‍. സ്വപ്ന ഫേസ് ബുക്ക് ലൈവില്‍ പറഞ്ഞു. കണ്ണൂരില്‍നിന്നുള്ള വിജയ്പിള്ളയാണ് ഇടനിലക്കാരനായി തന്നെ സമീപിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തീര്‍ത്തു കളയുമെന്നും ബാഗില്‍ മയക്കുമരുന്നോ […]

Posted inബിസിനസ്സ്

ചൈനയില്‍ പണപ്പെരുപ്പം ഒരുവര്‍ഷത്തിലെ താഴ്ന്ന നിലയില്‍

ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്ശക്തിയായ ചൈനയില്‍ ഉപഭോക്തൃപണപ്പെരുപ്പം കഴിഞ്ഞമാസം രേഖപ്പെടുത്തിയത് ഒരുവര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചാനിരക്ക്. ഒരു ശതമാനമാണ് കഴിഞ്ഞമാസത്തെ വളര്‍ച്ചയെന്ന് നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കി. ജനുവരിയില്‍ ഇത് 2.1 ശതമാനമായിരുന്നു. നിര്‍മ്മാതാക്കളുടെ പണനിലവാര സൂചിക ചൈനയില്‍ കഴിഞ്ഞ 5 മാസമായി പണച്ചുരുക്കമായി തുടരുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഫെബ്രുവരിയില്‍ 1.4 ശതമാനമാണ് ഇടിവ്. ജനുവരിയില്‍ നെഗറ്റീവ് 0.8 ശതമാനമായിരുന്നു. ആഗോള സാമ്പത്തികമാന്ദ്യം, കൊവിഡ് പ്രതിസന്ധി എന്നിവമൂലം ചൈനയില്‍ ഉപഭോക്തൃഡിമാന്‍ഡ് നിര്‍ജീവമാണ്. കമ്മോഡിറ്റി വിലകള്‍ ഇതുമൂലം കുറഞ്ഞുനില്‍ക്കുന്നതാണ് […]

Posted inവിനോദം

ഭീമന്‍ രഘു സംവിധായകനാകുന്ന ‘ചാണ’ മാര്‍ച്ച് 17 ന്

നടന്‍ ഭീമന്‍ രഘു സംവിധായകനാകുന്ന ചിത്രം ‘ചാണ’ മാര്‍ച്ച് 17 ന് തിയേറ്ററിലെത്തും. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഭീമന്‍ രഘുവാണ്. ഉപജീവനത്തിന് വേണ്ടി തെങ്കാശിയില്‍ നിന്ന് തന്റെ തൊഴില്‍ ഉപകരണമായ ചാണയുമായി കേരളത്തിലേക്ക് വരുന്ന ഒരു തമിഴ് യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന ആകസ്മിക സംഭവങ്ങളാണ് ചാണയുടെ ഇതിവൃത്തം. രണ്ട് തമിഴ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. പുതുമുഖനായിക മീനാക്ഷി ചന്ദ്രനാണ് ചിത്രത്തിലെ നായിക. രാമന്‍ വിശ്വനാഥ്, രഘുചന്ദ്രന്‍, സമ്മോഹ്, സൂരജ് സുഗതന്‍, കൃഷ്ണന്‍കുട്ടി നായര്‍, സനോജ് കണ്ണൂര്‍, വിഷ്ണു(ഭീമന്‍ പടക്കക്കട), […]