Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സ്വപ്ന സുരേഷ് നടത്തിയ പുതിയ ആരോപണങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നടത്തിയ പുതിയ ആരോപണങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. സ്വപ്നയുടേത് കള്ളക്കഥയാണെന്ന് സിപിഎം പ്രസ്താവനയിലൂടെ മറുപടി നൽകി. സ്വർണ്ണ കടത്തിൽ കേസ് എടുത്തത് കേന്ദ്ര ഏജൻസികളാണെന്നിരിക്കെ, കേസ് പിൻവലിക്കാൻ സിപിഎം വാഗ്ദാനം നല്കിയെന്നത് കല്ലുവെച്ച നുണയാണ്. കേന്ദ്ര  ഏജൻസികളുടെ കേസിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ലെന്നതാണ് വാസ്തവം.എന്നിട്ടും സംസ്ഥാനം ഭരിക്കുന്ന പാർട്ടിയെന്ന നിലയിൽ കേസ് പിൻവലിക്കാൻ വാഗ്ധാനം നൽകിയെന്നത് നട്ടാൽ മുളക്കാത്ത നുണയാണെന്നും സിപിഎം പ്രസ്താവനയിലൂടെ അറിയിച്ചു. ഇതിന്റെ പേരില്‍ പാര്‍ട്ടിക്കും, […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബ്രഹ്മപുരത്ത് ഹൈക്കോടതി നിരീക്ഷണസമിതി രൂപീകരിച്ചു

ബ്രഹ്മപുരത്ത് ഹൈക്കോടതി നിരീക്ഷണസമിതി രൂപീകരിച്ചു. ശുചിത്വ മിഷൻ ഡയറക്ടർ, തദ്ദേശ ഭരണ വകുപ്പ് ചീഫ് എഞ്ചിനീയർ, ജില്ലാ കളക്ടർ, മലിനീകരണ നിയന്ത്രണം ബോർഡ് ചീഫ് എൻവിയോൺമെന്റൽ എഞ്ചിനീയർ, കോർപ്പറേഷൻ സെക്രട്ടറി, കെൽസ സെക്രട്ടറി എന്നിവർ അടങ്ങുന്നതാണ് സമിതി. 24 മണിക്കുറിനുള്ളിൽ സമിതി ബ്രഹ്മപുരം സന്ദർശിക്കണം. നാളെ മുതൽ കൊച്ചിയിലെ മാലിന്യ നീക്കം പുനരാരംഭിക്കണം എന്ന് കോടതി പറഞ്ഞു. സർക്കാർ സ്വീകരിച്ച നടപടികൾ വിശദമായി നടപ്പിലാക്കിയത് ഉൾപ്പടെയുള്ള കാര്യങ്ങൾ അടുത്ത തവണ കേസ് കേൾക്കുമ്പോൾ അറിയിക്കാൻ കോടതി അഡീഷണൽ ചീഫ് […]

Posted inലേറ്റസ്റ്റ്

ലംബോര്‍ഗിനി തകര്‍ത്ത് വൈറലായ യുട്യൂബര്‍

സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ എന്തും ചെയ്യുന്നവരുണ്ട്. റഷ്യക്കാരനായ യൂട്യൂബര്‍ മിഖായേല്‍ ലിറ്റ്വിന്‍ മൂന്നരക്കോടി രൂപ വിലയുള്ള ലംബോര്‍ഗിനി കാര്‍ ക്രെയിന്‍ ഉപയോഗിച്ച് തകര്‍ത്താണ് കിടിലന്‍ കണ്ടന്റ് ക്രിയേറ്റു ചെയ്തത്. തന്റെ സ്വന്തം എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡായ ലിറ്റ് എനര്‍ജിയുടെ പ്രമോഷനു വേണ്ടിയായിരുന്നു കാര്‍ തകര്‍ക്കല്‍. കാറിന്റെ അത്ര തന്നെ വലിപ്പമുള്ള ക്യാന്‍ ലിറ്റ് എനര്‍ജിയുടെ ക്യാന്‍ കൂറ്റന്‍ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി ലംബോര്‍ഗിനി കാറിനു മുകളിലേക്ക് ഇട്ടാണു കാര്‍ തകര്‍ത്തത്. ആ നിമിഷം തന്നെ കാര്‍ പപ്പടംപോലെ […]

Posted inലേറ്റസ്റ്റ്

എച്ച് 3 എൻ 2 വൈറസ് പടരുന്നതിൽ ആശങ്ക കൂടുന്നു

എച്ച് 3 എൻ 2 വൈറസ് പടരുന്നതിൽ ആശങ്ക കൂടുന്നു. രാജ്യത്ത് 90 ലധികം പേർക്ക് എച്ച് 3 എൻ 2 ബാധിച്ചതായാണ് റിപ്പോർട്ടുകൾ . കർണാടകയിലും ഹരിയാനയിലും ഓരോ മരണം സ്ഥിരീകരിച്ചു. കർണാടകയിലെ ഹാസൻ ജില്ലയിലെ ആളൂരിൽ മാർച്ച് ഒന്നിന് മരിച്ച രോഗിക്ക് എച്ച് 3 എൻ 2 വൈറസ് സ്ഥിരീകരിച്ചു. 87 വയസ്സുകാരനായ ഹിരേ ഗൗഡയാണ് വൈറസ് ബാധ മൂലം മരിച്ചത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബ്രഹ്‌മപുരം തീപിടിത്തത്തെ തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് വീടുകളിലെത്തി സർവ്വേ നടത്താൻ ആരോഗ്യവകുപ്പ്

ബ്രഹ്‌മപുരം തീപിടിത്തത്തെ തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് വീടുകളിലെത്തി സർവ്വേ നടത്താൻ ആരോഗ്യവകുപ്പ്. പുക ശ്വസിച്ചതിനെത്തുടർന്നുള്ള രോഗലക്ഷണങ്ങൾ ഉള്ളവർക്ക് വിദഗ്ദ ചികിത്സ ഉറപ്പാക്കലാണ് ലക്ഷ്യം.  ശ്വാസകോശ പ്രശ്നങ്ങൾ ഉള്ളവർ എത്രയും വേഗം ഡോക്ടറെ കാണണമെന്നും നിർദേശമുണ്ട്.  കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. ആരോഗ്യപ്രവർത്തകർ വീടുകളിൽ നേരിട്ടെത്തി സർവ്വേ നടത്തും.  ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പള്ളി തർക്കം പരിഹരിക്കാൻ നിയമ നിർമ്മാണം നടത്താനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിൻമാറണമെന്ന് ഓർത്തഡോക്സ് സഭ.

ഓർത്തഡോക്സ് യാക്കോബായ സഭകൾ തമ്മിലുള്ള തർക്കത്തിൽ ക്രമസമാധാനപാലനം ഉറപ്പാക്കാൻ സുപ്രിം കോടതി വിധിയുടെ അന്തസത്തയെ ഹനിക്കാത്ത വിധം നിയമനിർമാണത്തിന് എൽഡിഎഫ് യോഗം സർക്കാരിന് അനുമതി നൽകി. പള്ളികളിൽ ഓർത്തഡോക്സ് സഭയ്ക്കുള്ള അവകാശം അംഗീകരിച്ചു കൊണ്ട് യാക്കോബായ വിശ്വാസികൾക്ക് ആരാധനാ സ്വാതന്ത്ര്യം ഉറപ്പാക്കാനാണ് ബിൽ വഴി സർക്കാർ ഉന്നമിടുന്നത്. അതേസമയം പള്ളി തർക്കം പരിഹരിക്കാൻ നിയമ നിർമ്മാണം നടത്താനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിൻമാറണമെന്ന് ഓർത്തഡോക്സ് സഭ. വരുന്ന ഞായറാഴ്ച്ച ഓർത്തഡോക്സ് സഭയ്ക്കു കീഴിലുള്ള പള്ളികളിൽ പ്രതിഷേധ ദിനം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിശ്വനാഥന്റെ വീട് സന്ദർശിച്ച് സഹായം കൈമാറി മന്ത്രി കെ രാധാകൃഷ്ണൻ

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ട വിചാരണയ്ക്ക് ഇരയാവുകയും പിന്നീട് മരിച്ച നിലയിൽ കാണപ്പെടുകയും ചെയ്ത ആദിവാസി യുവാവ് വിശ്വനാഥന്റെ കൽപറ്റയിലെ വീട്ടിൽ മന്ത്രി കെ രാധാകൃഷ്ണൻ സന്ദർശിച്ചു. അടിയന്തര ധനസഹായമായി സർക്കാർ പ്രഖ്യാപിച്ച 2 ലക്ഷം രൂപ വിശ്വനാഥന്റെ ഭാര്യ ബിന്ദുവിനു മന്ത്രി നൽകി. പട്ടികജാതി – പട്ടിക വർഗ അതിക്രമം തടയൽ നിയമത്തിന്റെ പരിരക്ഷ കുടുംബത്തിന് ഉറപ്പാക്കും. ഈ നിയമത്തിന്റെ പരിധിയിൽ വന്നാൽ കുടുംബത്തിൽ തൊഴിലും മറ്റു  സാമ്പത്തിക സഹായങ്ങളുo ഉൾപ്പെടെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്ന കേസിൽ ഗതാഗത മന്ത്രി ആന്‍റണി രാജുവിനെതിരെയുള്ള എഫ് ഐ ആർ ഹൈക്കോടതി റദ്ദാക്കി.

തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്ന കേസിൽ ഗതാഗത മന്ത്രി ആന്‍റണി രാജുവിനെതിരെയുള്ള എഫ് ഐ ആർ ഹൈക്കോടതി റദ്ദാക്കി. സാങ്കേതിക കാരണങ്ങളാലാണ് കേസ് റദ്ദാക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ആന്‍റണി രാജു , ബെഞ്ച് ക്ലാർക്ക് ജോസ് എന്നിവരുടെ ഹർജിയിലാണ് ഉത്തരവ്.ഈ സംഭവത്തില്‍ പൊലീസീന് കേസെടുക്കാൻ അധികാരമില്ലെന്നായിരുന്നു ആന്‍റണി രാജുവിന്റെ വാദം . മജിസ്ട്രേറ്റ് കോടതിക്ക് മാത്രമേ ഇക്കാര്യത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ അവകാശമുള്ളുവെന്നും വാദിച്ചു. സാങ്കേതിക തടസ്സം അംഗീകരിച്ചാണ് കോടതിയുടെ നടപടി. അതേസമയം, കേസ് ഏറെ ഗൗരവമുള്ളതെന്നും […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | മാര്‍ച്ച് 10

◾തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച് ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെയുള്ള എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കി. പൊലീസീന് കേസെടുക്കാന്‍ അധികാരമില്ലെന്നായിരുന്നു ആന്റണി രാജുവിന്റെ വാദം. മജിസ്ട്രേറ്റ് കോടതിക്കു മാത്രമേ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ അധികാരമുള്ളുവെന്ന വാദം അംഗീകരിച്ചാണ് എഫ്ഐആര്‍ ഹൈക്കോടതി തള്ളിയത്. ◾വെബ് സീരീസ് നിര്‍മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചയാണു സ്വപ്ന സുരേഷുമായി നടത്തിയതെന്ന് വിജേഷ് പിള്ള. വരുമാനത്തിന്റെ 30 ശതമാനം വാഗ്ദാനം ചെയ്തിരുന്നു. 30 കോടി വാഗ്ദാനം ചെയ്തെങ്കില്‍ തെളിവ് പുറത്തുവിടട്ടെ. മുഖ്യമന്ത്രിയെ കുറിച്ച് കൂടിക്കാഴ്ചക്കിടെ പരാമര്‍ശിച്ചിട്ടില്ല. […]

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  സ്വപ്ന സുരേഷുമായി വെബ് സീരീസ് നിര്‍മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചയാണു നടത്തിയതെന്ന് വിജേഷ് പിള്ള. വരുമാനത്തിന്റെ 30 ശതമാനം വാഗ്ദാനം ചെയ്തിരുന്നു. 30 കോടി വാഗ്ദാനം ചെയ്‌തെങ്കില്‍ തെളിവ് പുറത്തുവിടട്ടെ. മുഖ്യമന്ത്രിയെ കുറിച്ച് കൂടിക്കാഴ്ചക്കിടെ പരാമര്‍ശിച്ചിട്ടില്ല. എംവി ഗോവിന്ദന്‍ നാട്ടുകാരനെന്നു താന്‍ പറഞ്ഞിരുന്നു. സ്വപ്നക്കെതിരെ മാനനഷ്ടകേസ് കൊടുക്കുമെന്നും വിജേഷ് പറഞ്ഞു. ഇതിനിടെ എന്‍ഫോഴ്‌സ്‌മെന്റ് വിജേഷിന്റെ മൊഴിയെടുത്തു. ഇടനിലക്കാരനായി ചര്‍ച്ച നടത്തിയെന്നു വിജേഷ് പിള്ള അംഗീകരിച്ചതില്‍ സന്തോഷമെന്ന് സ്വപ്ന സുരേഷ്. ആരോപണങ്ങള്‍ തെളിയിക്കാനുള്ള വിജേഷ് പിള്ളയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു. […]