സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നടത്തിയ പുതിയ ആരോപണങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. സ്വപ്നയുടേത് കള്ളക്കഥയാണെന്ന് സിപിഎം പ്രസ്താവനയിലൂടെ മറുപടി നൽകി. സ്വർണ്ണ കടത്തിൽ കേസ് എടുത്തത് കേന്ദ്ര ഏജൻസികളാണെന്നിരിക്കെ, കേസ് പിൻവലിക്കാൻ സിപിഎം വാഗ്ദാനം നല്‍കിയെന്നത് കല്ലുവെച്ച നുണയാണ്. കേന്ദ്ര ഏജൻസികളുടെ കേസിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ലെന്നതാണ് വാസ്തവം.എന്നിട്ടും സംസ്ഥാനം ഭരിക്കുന്ന പാർട്ടിയെന്ന നിലയിൽ കേസ് പിൻവലിക്കാൻ വാഗ്ധാനം നൽകിയെന്നത് നട്ടാൽ മുളക്കാത്ത നുണയാണെന്നും സിപിഎം പ്രസ്താവനയിലൂടെ അറിയിച്ചു. ഇതിന്റെ പേരില്‍ പാര്‍ട്ടിക്കും, സര്‍ക്കാരിനുമെതിരെ കള്ള പ്രചാരവേല അഴിച്ചുവിടാനാണ് പ്രതിപക്ഷ പാര്‍ട്ടികളും, ചില മാധ്യമങ്ങളും ശ്രമിക്കുന്നത്. മാധ്യമങ്ങളും പ്രതിപക്ഷവും ചേര്‍ന്ന് തയ്യാറാക്കുന്ന ഈ തിരക്കഥകളില്‍ ഇനിയും പുതിയ കഥകള്‍ കൂട്ടിച്ചേര്‍ക്കപ്പെടുമെന്നും വാർത്താക്കുറിപ്പിൽ സിപിഎം ആരോപിച്ചു.
സ്വപ്ന സുരേഷ് നടത്തിയ പുതിയ ആരോപണങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
