ആരോപണങ്ങളിൽ നിന്ന് പിൻമാറാൻ മുപ്പത് കോടി രൂപ വാഗ്ദാനം ചെയ്ത് വിജേഷ് പിള്ള എന്ന ഇടനിലക്കാരൻ സമീപിച്ചിരുന്നു എന്ന് സ്വപ്ന സുരേഷ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ സ്വപ്നയുടെ ആരോപണങ്ങളെല്ലാം വിജേഷ് നിഷേധിച്ചു. പിന്നിൽ ആരുമില്ലെന്നും വെബ് സീരിസ് നിർമിക്കുന്ന കാര്യം സംസാരിക്കാനായി മാത്രമാണ് സ്വപ്നയെ കണ്ടതെന്നും, വെബ് സീരീസ് വരുമാനത്തിന്റെ 30% നൽകാമെന്നും, ബിസിനസിനായി കണ്ട കൂടിക്കാഴ്ച്ചയെ അവർ വളച്ചൊടിക്കുകയായിരുന്നെന്നും, മൂന്ന് മണിക്കൂറോളം ഇഡി മൊഴിയെടുത്തെന്നും സ്വപ്നയ്ക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും വിജേഷ് പിളള പറഞ്ഞു.
സ്വപ്നയുടെ ആരോപണങ്ങളെല്ലാം വിജേഷ് പിള്ള നിഷേധിച്ചു.
