തായ്ലാന്ഡ് പോലുള്ള ചില രാജ്യങ്ങളില്‍ മുതല അടക്കമുള്ള വന്യജീവികളുമൊത്തുള്ള അഭ്യാസ പ്രകടനങ്ങള്‍ സര്‍വസാധാരണമാണ്. വിനോദസഞ്ചാരികളെ വിസ്മയിപ്പിക്കാന് ജീവന് പണയംവച്ചുകൊണ്ടുള്ള അഭ്യാസങ്ങളും ഉണ്ടാകാറുണ്ട്. മുതലകളെ പരിപാലിക്കുന്നയാള്‍ വായ് പിളര്‍ത്തി കിടക്കുന്ന മുതലയുടെ വായില്‍ തല വച്ചുകൊടുത്ത് തല പോയ വിശേഷമാണിത്. തായ്ലന്ഡിലെ കോ സാമുയി ദ്വീപിലാണു സംഭവം. മുതല പരിപാലകന് തല ഒരു മുതലയുടെ വായിലേക്ക് നീട്ടി ഏതാനും നിമിഷം നിന്നു. ഏതാനും സെക്കന്‍ഡുകള്‍ മുതല അനങ്ങാതെ വായ് പിളര്‍ത്തിത്തന്നെ കിടന്നു. പെട്ടെന്ന് മുതല വായ് അടച്ച് അയാളുടെ തലയില്‍ പിടിമുറുക്കി കശക്കിയെറിയാന്‍ തുടങ്ങി. അപ്പോഴേക്കും വളരെ തന്ത്രപൂര്‍വ്വം അയാള്‍ മുതലയുടെ വായില്‍നിന്ന് തലയെടുത്തു രക്ഷപ്പെടുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വീണ്ടും തരംഗമായി. എര്‍ത്ത് ഡോട്ട് റീലിന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ വീണ്ടും തരംഗമായിരിക്കുന്നത്. സെക്കന്‍ഡുകള്‍ മാത്രമുള്ള വീഡിയോ കാണുന്നവര്‍ ശരിക്കും ഞെട്ടിത്തരിച്ചു പോകും. എങ്കിലും അയാള്‍ രക്ഷപ്പെട്ടല്ലോയെന്നാണ് എല്ലാവരുടേയും ആശ്വസം. ജീവിതം പട്ടി നക്കിയെന്നല്ല, മുതല കടിച്ചെന്നാണ് തായ്ലാന്ഡിലുള്ളവര് പറയുക.
മുതല വായില്‍ മനുഷ്യത്തല
