പാപനാശത്ത് പാരാഗ്ലൈഡിംഗിന് കമ്പനിയ്ക്ക് അനുമതി ഇല്ലായിരുന്നുവെന്ന് പൊലീസ്. നിയമവിരുദ്ധമായാണ് കമ്പനി പ്രവർത്തിച്ചിരുന്നതെന്നും, ഫ്ലൈ വർക്കല അഡ്വഞ്ചർ സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രവർത്തനം നഗരസഭയുമായി കരാറിൽ ഏർപ്പെടാതെയാണെന്നും. എൻ ഒ സി മാനദണ്ഡങ്ങൾ ലംഘിച്ചു. പാരാഗ്ലൈഡിംഗ് എന്ന് തുടങ്ങുമെന്ന് അറിയിച്ചില്ല.10 ശതമാനം യൂസർ ഫീ നഗരസഭയ്ക്ക് നൽകണമെന്ന വ്യവസ്ഥയും പാലിച്ചില്ല. ടിക്കറ്റിൽ നഗരസഭയുടെ സീൽ വേണമെന്ന നിബന്ധനയും ലംഘിച്ചു. ഇക്കാരണങ്ങളാൽ എൻ ഒ സി റദ്ദാക്കാൻ വർക്കല മുനിസിപ്പാലിറ്റി കൗൺസിൽ യോഗം ചേർന്ന് തീരുമാനിക്കും.അപകടവുമായി ബന്ധപ്പെട്ട് ട്രെയിനർ ഉൾപ്പെടെ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.
പാരാഗ്ലൈഡിംഗ് കമ്പനി എൻഒസി മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രവർത്തിച്ചിരുന്നതെന്ന് പോലീസ്
