തൃശൂരിൽ ഇവന്റ് മാനേജ്മെൻറ് കമ്പനിയുടെ ഗോഡൗണിൽ തീപിടുത്തം. ഫയർഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ഇന്നു രാവിലെ 11 മണിയോടെയാണ് തീ പിടുത്തം കണ്ടത്. ഗോഡൗണിൽ നിന്ന് തീയും പുകയും കണ്ടതിനെ തുടർന്ന് നാട്ടുകാരും മറ്റുമാണ് ഫയർഫോഴ്സിനെ അറിയിച്ചത്. കുന്നംകുളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നും ഫയർ ഫോഴ്സ് എത്തിച്ചേർന്നിട്ടുണ്ട്. ജനവാസ മേഖലയിൽ തീപടരാതിരിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.
തൃശൂരിൽ ഇവന്റ് മാനേജ്മെൻറ് കമ്പനിയുടെ ഗോഡൗണിൽ തീപിടുത്തം.
