അമേരിക്കയിലെ എറ്റവും വലിയ വാണിജ്യ ബാങ്കുകളിലൊന്നായ സിലിക്കൺ വാലി ബാങ്ക് തകർന്നു. ഫെഡറൽ ഡിപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ ബാങ്കിന്റെ ആസ്തികൾ പിടിച്ചെടുത്തു. 2008 ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള എറ്റവും വലിയ ബാങ്ക് പ്രതിസന്ധിയാണ് ഇത്.സിലിക്കൺ വാലി ബാങ്കിന്റെ ഉടമകളായ എസ്‍ വി ബി ഫിനാൻഷ്യൽ ഗ്രൂപ്പ്, ബുധനാഴ്ച 175 കോടി ഡോളറിന്റെ ഓഹരി വിൽപന പ്രഖ്യാപിച്ചത് മുതലാണ് പ്രശ്നങ്ങളുടെ തുടക്കം. കമ്പനിയുടെ ബാലൻസ് ഷീറ്റിലെ നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നായിരുന്നു എസ് വി ബി ഗ്രൂപ്പിന്റെ […]
പത്തനംതിട്ട കെഴവള്ളൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടി ഇടിച്ചു അപകടം
പത്തനംതിട്ട കെഴവള്ളൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടി ഇടിച്ചു അപകടം. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് അപകടം.കെഎസ്ആർടിസി ഡ്രൈവറെയടക്കം കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. . കെഴവള്ളൂർ ഓർത്തഡോക്സ് പള്ളിക്ക് സമീപമാണ് അപകടം ഉണ്ടായത്. കെഎസ്ആർടിസി ബസ് പള്ളിയുടെ മതിലിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. .
സായാഹ്ന വാര്‍ത്തകള്‍ | മാര്‍ച്ച് 11
◾സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാനനഷ്ടക്കേസ് നല്‍കില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മുഖ്യമന്ത്രിക്ക് വേറെ എന്തെല്ലാം പണിയുണ്ട്. നിങ്ങള്‍ എത്ര വിചാരിച്ചാലും മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെടില്ല. സ്വപ്നക്കെതിരെ മാനനഷ്ട കേസ് നല്‍കാന്‍ കടകംപള്ളിക്കും തോമസ് ഐസകിനും പാര്‍ട്ടി അനുമതി നല്‍കിയിട്ടുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു. ◾അമേരിക്കയിലെ എറ്റവും വലിയ വാണിജ്യ ബാങ്കുകളിലൊന്നായ സിലിക്കണ്‍ വാലി ബാങ്ക് പൊളിഞ്ഞു. ഫെഡറല്‍ ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ബാങ്കിന്റെ ആസ്തികള്‍ പിടിച്ചെടുത്തു. ബാങ്കിന് ഇരുന്നൂറു കോടി […]
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും തണ്ണീര്‍ പന്തലുകള്‍ ആരംഭിക്കും.
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം തണ്ണീര്‍ പന്തലുകള്‍ ആരംഭിക്കും.ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം. ഇവ മെയ് മാസം വരെ നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ വകുപ്പ് മേധാവികളെയും ജില്ലാ കലക്ടർമാരെയും അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. തണ്ണീർപ്പന്തലുകളില്‍ സംഭാരം, തണുത്ത വെള്ളം, അത്യാവശം ഒ.ആര്‍.എസ് എന്നിവ കരുതണം. പൊതു ജനങ്ങള്‍ക്ക് ഇത്തരം തണ്ണീര്‍ പന്തലുകള്‍ എവിടെയാണ് എന്ന അറിയിപ്പ് ജില്ലകള്‍ തോറും നൽകണം. ഇവയ്ക്കായി […]
തേജസ്വി യാദവിന് സിബിഐ സമൻസ്.
ജോലിക്ക് വേണ്ടി ഭൂമി തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിനായി ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് സിബിഐ സമൻസ്.ഇന്ന് ഹാജരാകാനാണ് നിര്‍ദേശം.ഇത് രണ്ടാം തവണയാണ് തേജസ്വി യാദവിനെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്. കേസില്‍ മുന്‍ റെയില്‍വെ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവിനെയും മുന്‍ ബിഹാർ മുഖ്യമന്ത്രി റാബ്റി ദേവിയേയും സി ബി ഐ ചോദ്യം ചെയ്തിരുന്നു. ഇന്നലെ തേജസ്വി യാദവിന്‍റെ ദില്ലിയിലെ വസതിയില്‍ ഇഡി പരിശോധനയും നടത്തി. 2004 – 09 കാലത്ത് റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ ജോലിക്ക് വേണ്ടി […]
വിദേശ നാണ്യശേഖരം 150 കോടി ഡോളര്‍ ഉയര്‍ന്നു
ഇന്ത്യയുടെ വിദേശ നാണ്യശേഖരം മാര്‍ച്ച് മൂന്നിന് അവസാനിച്ച ആഴ്ചയില്‍ 150 കോടി ഉയര്‍ന്ന് 56,240 കോടി ഡോളറായെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. തുടര്‍ച്ചയായ നാലാഴ്ചത്തെ ഇടിവിന് ശേഷമാണ് ശേഖരം ഉയരുന്നത്. വിദേശനാണ്യ ആസ്തി 120 കോടി ഡോളര്‍ ഉയര്‍ന്ന് 49,710 കോടി ഡോളറിലെത്തിയത് വിദേശ നാണ്യശേഖരം കൂടാന്‍ സഹായിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു ശതമാനത്തോളം കൂടിയതും നേട്ടമായി. രൂപയുടെ തിരിച്ചുവരവ് നേട്ടമായി ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ചയുടെ ആക്കം കുറയ്ക്കാന്‍ മുന്‍ ആഴ്ചകളില്‍ വിദേശ നാണ്യശേഖരത്തില്‍ നിന്ന് […]
മോട്ടോ ജി73 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു
ചൈനീസ് കമ്പനി മോട്ടറോളയുടെ പുതിയ ഹാന്‍ഡ്‌സെറ്റ് മോട്ടോ ജി73 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു. രണ്ട് കളര്‍ ഓപ്ഷനുകളില്‍ ഈ ഫോണ്‍ ലഭിക്കും 6.5 ഇഞ്ച് ഫുള്‍-എച്ച്ഡി + ഡിസ്പ്ലേയും 50 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍ ഉള്‍പ്പെടുന്ന ഡ്യുവല്‍ റിയര്‍ ക്യാമറകളും മോട്ടോ ജി73 5ജിയുടെ പ്രധാന ഫീച്ചറുകളാണ്. മോട്ടോ ജി73 5ജിയുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 18,999 രൂപയാണ്. ലൂസന്റ് വൈറ്റ്, മിഡ്നൈറ്റ് ബ്ലൂ നിറങ്ങളില്‍ വരുന്ന ഫോണ്‍ […]
ബഹിരാകാശത്ത് ചിത്രീകരിച്ച ‘ദി ചലഞ്ച്’ ട്രെയിലര്‍
ബഹിരാകാശത്ത് വെച്ച് ചിത്രീകരിച്ച ‘ദി ചലഞ്ച്’ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് റഷ്യ. 2021 ലാണ് 12 ദിവസത്തോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചിലവഴിച്ച് ചിത്രത്തിലെ രംഗങ്ങള്‍ ചിത്രീകരിച്ചത്. റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്മോസും റഷ്യയിലെ ചാനല്‍ വണ്ണും യെല്ലോ, ബ്ലാക്ക് ആന്റ് വൈറ്റ് സ്റ്റുഡിയോയും ചേര്‍ന്നാണ് ഭീമന്‍ തുക മുടക്കിയുള്ള ബഹിരാകാശ രംഗം ചിത്രീകരിച്ചത്. ബഹിരാകാശ നിലയത്തില്‍ വെച്ച് അബോധാവസ്ഥിലായ കോസ്മോനട്ടിനെ ചികിത്സിക്കാന്‍ ഒരു കാര്‍ഡിയാക് സര്‍ജനും ഡോക്ടര്‍മാരുടെ സംഘവും ബഹിരാകാശ നിലയത്തിലേക്ക് പോവുന്നതായിരുന്നു രംഗം. […]
രാജ്കുമാര്‍ റാവു നായകനാകുന്ന ‘ഭീദ്’ ട്രെയിലര്‍
രാജ്കുമാര്‍ റാവു നായകനാകുന്ന പുതിയ ചിത്രമാണ് ‘ഭീദ്’. അനുഭവ് സിന്‍ഹ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭൂമി പെഡ്‌നേകര്‍ ചിത്രത്തില്‍ നായികയാകുന്നു. രാജ്കുമാര്‍ റാവു നായകനാകുന്ന ‘ഭീദി’ന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ദിയ മിര്‍സ, അഷുതോഷ് റാണ, പങ്കജ് കപൂര്‍, ക്രിതിക കമ്ര, ആദിത്യ ശ്രീവാസ്ത, വീരേന്ദ്ര സക്‌സേന, ഓംകര്‍ ദാസ് മാണിക്പുരി, മഹേഷ് ചന്ദ്ര ദേവ, സുശീല്‍ പാണ്ഡേ തുടങ്ങിയവരും മാര്‍ച്ച് 24ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ‘ഭീദി’ല്‍ അഭിനയിക്കുന്നു. അനുഭവ സിന്‍ഹ, സൗമ്യ തിവാരി, സൊണാലി […]
ഹോണ്ട ഹൈനെസ് ബൈക്കുകളെത്തി
ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പുതിയ ഹൈനെസ് സിബി 350, സിബി 350 ആര്‍എസ് മോട്ടോര്‍ സൈക്കിളുകള്‍ പുറത്തിറക്കി. സിബി 350 ഡിഎല്‍എക്സ്, ഡിഎല്‍എക്സ് പ്രോ, ഡിഎല്‍എക്സ് പ്രോ ക്രോം എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലും സിബി 350 ആര്‍എസ് ഡിഎല്‍എക്സ്, ഡിഎല്‍എക്സ് പ്രോ, ഡിഎല്‍എക്സ് പ്രോ ഡ്യുവല്‍ ടോണ്‍ എന്നീ വേരിയന്റുകളിലും ലഭ്യമാണ്. 3000 ആര്‍പിഎമ്മില്‍ 30 എന്‍എം ടോര്‍ക്ക് നല്‍കുന്ന 350സിസി എയര്‍ കൂള്‍ഡ് 4 സ്ട്രോക്ക് ഒഎച്ച്സി സിംഗിള്‍ സിലിണ്ടര്‍ ഒബിഡി2ബി മാനദണ്ഡമനുസരിച്ച് […]
