രാജ്കുമാര് റാവു നായകനാകുന്ന പുതിയ ചിത്രമാണ് ‘ഭീദ്’. അനുഭവ് സിന്‍ഹ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭൂമി പെഡ്നേകര് ചിത്രത്തില്‍ നായികയാകുന്നു. രാജ്കുമാര് റാവു നായകനാകുന്ന ‘ഭീദി’ന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ദിയ മിര്‍സ, അഷുതോഷ് റാണ, പങ്കജ് കപൂര്‍, ക്രിതിക കമ്ര, ആദിത്യ ശ്രീവാസ്ത, വീരേന്ദ്ര സക്സേന, ഓംകര്‍ ദാസ് മാണിക്പുരി, മഹേഷ് ചന്ദ്ര ദേവ, സുശീല്‍ പാണ്ഡേ തുടങ്ങിയവരും മാര്‍ച്ച് 24ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ‘ഭീദി’ല്‍ അഭിനയിക്കുന്നു. അനുഭവ സിന്‍ഹ, സൗമ്യ തിവാരി, സൊണാലി ജെയ്ന്‍ എന്നിവരാണ് ‘ഭീദി’ന്റെ തിരക്കഥ എഴുതുന്നത്. സൗമിക് മുഖര്‍ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. അനുരാഗ് സൈക്യയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
രാജ്കുമാര് റാവു നായകനാകുന്ന ‘ഭീദ്’ ട്രെയിലര്‍
