മുസ്ലിം ലീഗ് ജൂബിലിക്ക് പ്രൗഢ സമാപനം. ലക്ഷകണക്കിന് പ്രവർത്തകർ പങ്കെടുത്ത ലീഗ് പ്ലാറ്റിനം ജൂബിലി സമാപന ചടങ്ങ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരുകളെ പ്രവർത്തിക്കാൻ അനുവദിക്കാതെ ഗവർണർമാർ ഇടപെടുകയാണന്നും ദ്രാവിഡ രാഷ്ട്രീയ മാതൃക രാജ്യമാകെ വ്യാപിപ്പിക്കാൻ എല്ലാവരും ഒരുമിച്ചു പ്രവർത്തിക്കാമെന്നു മലയാളത്തിൽ പറഞ്ഞാണ് സ്റ്റാലിൻ പ്രസംഗം അവസാനിപ്പിച്ചത്.ലീഗ് പിറവിയെടുത്ത രാജാജി ഹാളിൽ നേരത്ത നടന്ന സംഗമത്തിൽ ഒൻപത് ഭാഷകളിൽ പ്രതിനിധികൾ പ്രതിജ്ഞയെടുത്തു.
മുസ്ലിം ലീഗ് ജൂബിലിക്ക് പ്രൗഢ സമാപനം
