ദില്ലി മദ്യനയ കേസിൽ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളും ബി ആർ എസ് നേതാവുമായ കെകവിതയെ ഇ ഡി ചോദ്യം ചെയ്യുന്നു. അറസ്റ്റിലായേക്കുമെന്ന സംശയം ചന്ദ്രശേഖരറാവു തന്നെ സംശയം പറഞ്ഞ സാഹചര്യത്തിൽ ബി ആർ എസ് പ്രവർത്തകരുടെ പ്രതിഷേധത്തിനു നടുവിലൂടെയാണ് കവിത ഇഡി ഓഫീസിലേക്കെത്തിയത്. പ്രധാനമന്ത്രിക്കും ഇഡിക്കുമെതിരെ ബിആർഎസ് പ്രവർത്തകരും നേതാക്കളും മുദ്രാവാക്യം വിളിക്കുകയായിരുന്നു. രാഷ്ട്രീയ ആരോപണം മാത്രമാണിതെല്ലാമെന്നും മദ്യലോബിയുമായി തനിക്ക് ബന്ധമൊന്നുമില്ലെന്നുമാണ് കവിത പറയുന്നത്.
ചന്ദ്രശേഖര റാവുവിന്റെ മകളും ബി ആർ എസ് നേതാവുമായ കെ കവിതയെ ഇ ഡി ചോദ്യം ചെയ്യുന്നു.
