കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തൃശൂരിൽ എത്തും. ഉച്ചയ്ക്ക് 1.30ന് എത്തുന്ന അമിത് ഷാ രണ്ട് മണിയോടെ ശക്തൻ സമാധി സ്ഥലത്ത് പുഷ്പാർച്ചന നടത്തും. വൈകിട്ട് മൂന്നിന് തൃശ്ശൂർ പാർലമെന്റ് മണ്ഡലം ബിജെപി നേതൃസമ്മേളനത്തിൽ പങ്കെടുക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട മാർഗങ്ങളെകുറിച്ച് നിർദേശം നൽകും. വൈകിട്ട് അഞ്ചിന് പൊതുസമ്മേളനത്തിലും അമിത്ഷാ സംസാരിക്കും. തുടർന്ന് വടക്കുന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം റോഡ് മാർഗ്ഗം കൊച്ചിയിലേക്ക് തിരിക്കും.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തൃശൂരിൽ എത്തും
