വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. ഇടുക്കി ശാന്തൻപാറ പഞ്ചായത്തിലെ പന്നിയാർ എസ്റ്റേറ്റിൽ രാത്രി 10 മണിയോടെ എത്തിയ അരിക്കൊമ്പൻ ലേബർ ക്യാന്റീന്റെ ചുമര് ഇടിച്ചു തകർത്തു. ക്യാന്റീൻ നടത്തിപ്പുകാരൻ എഡ്വിൻ ആക്രമണത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. ശബ്ദം കേട്ട് പുറത്തിറങ്ങിയ എഡ്വിനെ കുറെ ദൂരം ആന ഓടിച്ചു. സമീപത്തെ ലയത്തിലേക്ക് ഓടിക്കയറിയാണ് എഡ്വിൻ രക്ഷപെട്ടത്. ബഹളം കേട്ട് ഓടിയെത്തിയ തൊഴിലാളികൾ ശബ്ദം ഉണ്ടാക്കി ആനയെ തുരത്തി. താത്കാലികമായി പ്രവർത്തിക്കുന്ന റേഷൻ കട ഈ ക്യാന്റീന്റെ സമീപമാണ് പ്രവത്തിക്കുന്നത്. അരിക്കൊമ്പനെ തളക്കാൻ കോടനാട് കൂടിന്റെ പണികൾ തിങ്കളാഴ്ച മുതൽ ആരംഭിക്കും. ഇതിനാവശ്യമായ തടികൾ ദേവികുളത്തു നിന്നും കോടനാടെത്തിച്ചിട്ടുണ്ട്. കൂടിന്റെ പണികൾ പൂർത്തിയാകുന്നതോടെ വയനാട്ടിൽ നിന്നും ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം ചിന്നക്കനാലിലെത്തും.
ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം.
