മഹീന്ദ്രയുടെ വില കുറഞ്ഞ പുതിയ ഥാര്‍ വകഭേദത്തിന് വന്‍ ഡിമാന്‍ഡ്. 5 ഡോര്‍ ഗൂര്‍ഖ, 5 ഡോര്‍ ജിംനി എന്നിവ വിപണിയിലെത്തുന്നതോടെ ഥാറിന് വലിയ വെല്ലുവിളി തന്നെയാകും. അതുകൊണ്ടു തന്നെയാണ് ഥാര്‍ എന്ന ബ്രാന്‍ഡില്‍ വില കുറഞ്ഞ വാഹനമെന്ന ടാഗില്‍ ബജറ്റ് വേരിയന്റ് പുറത്തിറക്കുന്നതും. പുതിയ റിയര്‍വീല്‍ വകഭേദം ജിംനിയുമായി നേരിട്ട് മത്സരത്തിന് ഇറങ്ങാന്‍ മാത്രം ശക്തനാണ്. 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റിനൊപ്പം ലുക്കിന്റെ കാര്യത്തില്‍ കൂടുതല്‍ മസ്കുലറും ബോള്‍ഡുമായ വലിയ വാഹനമാണ് ഥാര്‍. ജിംനിക്ക് ഡീസല്‍ വകഭേദമില്ലെന്നതും വലുപ്പത്തില്‍ 3 ഡോര്‍ ഥാറിനെക്കാള്‍ ചെറുതാണെന്നുള്ളതും വെല്ലുവിളിയാണ്. 9.99 ലക്ഷം രൂപ മുതലാണ് ഥാര്‍ ബജറ്റ് വേരിയന്റിന്റെ വില ആരംഭിക്കുന്നത്. അതിനാല്‍ നിലവില്‍ ഏറ്റവുമധികം ആവശ്യക്കാരും ഈ വാഹനത്തിനാണ്. ഫോര്‍വീല്‍ ഡ്രൈവ് ബാഡ്ജിന്റെ അഭാവം മാത്രമാണ് ഥാറിന്റെ ഇരു വേരിയന്റുകളും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം. വാഹനപ്രേമികളുടെ 2 വര്‍ഷത്തെ കാത്തിരിപ്പിനാണ് 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്ജിന് മോഡലിലൂടെ മഹീന്ദ്ര അവസാനം കണ്ടിരിക്കുന്നത്. എസി, റിമോട്ട് ലോക്കിങ്, പവര്‍ വിന്‍ഡോ, റിയര്‍ ഡീഫോഗര്‍ തുടങ്ങിയ സന്നാഹങ്ങള്‍ കുറഞ്ഞ ഥാര്‍ മോഡലിനുണ്ട്.
9.99 ലക്ഷം രൂപ മുതല്‍ ഥാര്‍ ബജറ്റ് വേരിയന്റ്
