കേരളം കഴിഞ്ഞ ദിവസം 88.06 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചതായി റിപ്പോർട്ട് . ഇന്നലെ രാവിലെ 7 വരെയുള്ള 24 മണിക്കൂറിലെ കണക്കാണിത്. ഈ സീസണിലെ ഏറ്റവും ഉയർന്ന വൈദ്യുത ഉപയോഗമാണിത്. സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുതി പദ്ധതിയായ ഇടുക്കിയിൽ ഒരാഴ്ച കൊണ്ട് ജലനിരപ്പ് 3 അടി താഴ്ന്നു . ചൂട് കൂടുകയും വൈദ്യുതി ഉൽപാദനം വർധിപ്പിക്കുകയും ചെയ്തതോടെയാണ് അണക്കെട്ടിലെ ജലനിരപ്പ് ഗണ്യമായി താഴ്ന്നത്. കഴിഞ്ഞ വർഷം ഇതേ ദിവസത്തെക്കാൾ 20.50 അടി ജലം കുറവാണ്. ഇന്നലത്തെ ജലനിരപ്പ് 2350.86 അടിയാണ്. ഫെബ്രുവരിയിൽ മാത്രം 11 അടിയോളം വെള്ളം കുറഞ്ഞു. ഇപ്പോൾ 1015.15 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വെള്ളമാണുള്ളത്.
വൈദ്യുതി ഉപയോഗം കൂടുന്നു
