സ്കൂൾ ഉച്ചഭക്ഷണപദ്ധതിയിൽ പെട്ട പാചക തൊഴിലാളികൾക്കുള്ള ദിവസ വേതന കുടിശിക രണ്ടാഴ്ച്ചയ്ക്കകം വിതരണം ചെയ്യുമെന്നു മന്ത്രി വിശിവൻകുട്ടി. രണ്ടര മാസത്തെ കുടിശിക യാണ് നൽകാനുള്ളത്. ഡിസംബറിലെ ശേഷിക്കുന്ന വേതനവും ജനുവരിയിലെ വേതനവും നൽകാനായി 55.05 കോടി രൂപ കൂടി സംസ്ഥാനവിഹിതം ലഭിച്ചിട്ടുണ്ട്. എന്നാൽ ഉച്ച ഭക്ഷണം കേന്ദ്രാവിഷ്കൃത പദ്ധതിയായതിനാൽ കേന്ദ്ര വിഹിതവും കൂടി ചേർത്താണ് തൊഴിലാളികൾക്ക് ഓണറേറിയം നൽകുന്നത്. എന്നാൽ ഈ സാമ്പത്തിക വർഷത്തെ രണ്ടാം ഗഡു കേന്ദ്രവിഹിതം ഇതുവരെ അനുവദിക്കാത്തതാണു പ്രശ്നം. കേന്ദ്ര കുടിശിക കിട്ടുന്ന മുറയ്ക്ക് ഫെബ്രുവരിയിലെ വേതനവും വിതരണം ചെയ്യാൻ സാധിക്കും. 13611 പാചക തൊഴിലാളികളാണ് പദ്ധതിയിലുള്ളത്. 600 – 675 രൂപയാണ് ഇവരുടെ ദിവസ വേതനം .
പാചക തൊഴിലാളികൾക്കുള്ള ദിവസ വേതന കുടിശിക രണ്ടാഴ്ച്ചയ്ക്കകം വിതരണം ചെയ്യുമെന്നു മന്ത്രി വിശിവൻകുട്ടി
