കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധം. തെരഞ്ഞെടുപ്പിന് മുന്നോടിയായി പണി പൂർത്തിയാകാത്ത എക്സ്പ്രസ് വേ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തുവെന്നാരോപിച്ച് കന്നഡ അനുകൂല സംഘടനകളാണ് പ്രതിഷേധിച്ചത്. 118 കിലോമീറ്റർ ദൈർഘ്യമുള്ള ബംഗളൂരു-മൈസൂർ എക്സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമര്‍പ്പിച്ചിരുന്നു.തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പണി തീരാത്ത എക്സ്പ്രസ് വേ മോദി ഉദ്ഘാടനം ചെയ്തതെന്ന് സംഘടനകൾ ആരോപിച്ചു. അണ്ടര്‍ പാസുകളും സര്‍വീസ് റോഡുകളും മോശം അവസ്ഥയിലാണെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.
കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധം
