സഭ ബഹിഷ്ക്കരിച്ച് പ്രതിപക്ഷം. ബ്രഹ്മ പുരത്തെ തീപിടുത്തത്തിൽ സിബിഐ അന്വഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം. നിയമസഭയിൽ ഉണ്ടായിട്ടും മുഖ്യമന്ത്രി പ്രതികരിച്ചില്ല. സഭ നിർത്തി വെച്ച് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും, മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചത് ലോകത്തെ ആദ്യ സംഭവമല്ലെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. അയൽ ജില്ലകളിലേക്കു വരെ വിഷപ്പുക പടരുന്നുവെന്നും, വാതകം കലർന്ന പുകയാണിതെന്നും മുഖ്യമന്ത്രി എന്താണ് ചെയ്തതെന്നും, ബ്രഹ്മപുരത്ത് തീയിട്ടത് കരാറുകാരാണെന്നും പ്രതിപക്ഷനേതാവ് വിഡി സതീശൻ ആരോപിച്ചു.
കത്തോലിക്കാസഭയുടെ പരമാധികാര പദവിയിൽ പത്ത് വർഷം പൂർത്തിയാക്കി ഫ്രാൻസിസ് മാർപാപ്പ
കത്തോലിക്കാസഭയുടെ പരമാധികാര പദവിയിൽ പത്ത് വർഷം പൂർത്തിയാക്കി ഫ്രാൻസിസ് മാർപാപ്പ. ആശംസകളർപ്പിച്ച് വിശ്വാസ ലോകം.ലിംഗ വൈവിദ്ധ്യവുമായി ബന്ധപ്പെട്ട ചർച്ചകൾ അപകടകരമെന്നും, സ്ത്രീയുടെയും പുരുഷന്റേയും മൂല്യമില്ലാതാക്കുമെന്ന് മുന്നറിയിപ്പ് നൽകി പാപ്പ. അർജൻറിനയിലെ ബ്യൂനസ് ഐറിസ് ആർച്ച് ബിഷപ്പായിരുന്ന കർദിനാൾ ജോർജ് മാരിയോ ബർഗോളിയോ 2013 മാർച്ച് 13 നാണ് ഫ്രാൻസിസ് മാർപാപ്പയായത്. കത്തോലിക്കാ സഭയുടെ ഇരുന്നൂറ്റി അറുപത്തി ആറാമത്തെയും ഈശോ സഭയിൽ നിന്നും ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നും യൂറോപ്പിനു പുറത്തു നിന്നുമുള്ള ആദ്യത്തേയും പാപ്പയാണ് ഫ്രാൻസിസ് മാർപാപ്പ.
ലോക്‌സഭയിലേക്കും, നിയമസഭയിലേക്കും മത്സരിക്കാനില്ലെന്ന് കെ മുരളീധരൻ
ലോക്‌സഭയിലേക്കും, നിയമസഭയിലേക്കും മത്സരിക്കാനില്ലെന്ന് കെ മുരളീധരൻ. തന്റെ സേവനം ആവശ്യമാണോയെന്ന് പാർട്ടി തീരുമാനിക്കട്ടെയെന്നും,നേതൃത്വം കത്ത് നൽകിയത് തന്നെ അപമാനിക്കാനാണെന്നും,പറഞ്ഞ കാര്യങ്ങൾ നല്ല അർത്ഥത്തിലല്ല എടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം കോൺഗ്രസിനെതിരായ പരസ്യ വിമർശനത്തിൽ കെ മുരളീധരന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ മുന്നറിയിപ്പ് നൽകിയിരുന്നു.പാർട്ടിയെ മോശമായ ചിത്രീകരിക്കുന്ന പരസ്യ പ്രസ്താവനകൾ പാടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് മുരളീധരൻ ഇത്തരമൊരു പ്രസ്താവന നൽകിയത്.
കേരളം കണ്ട ഏറ്റവും വലിയ മനുഷ്യ നിർമ്മിത ദുരന്തമാണ് ബ്രഹ്മപുരത്തേതെന്ന് – ടി ജെ വിനോദ്
കേരള നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിച്ചു.ബ്രഹ്മപുര വിഷയം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. വിഷവാതകം പടർന്നത് സഭ നിർത്തി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു.കേരളം കണ്ട ഏറ്റവും വലിയ മനുഷ്യ നിർമ്മിത ദുരന്തമാണിതെന്നും,ഫയർഫോഴ്സിന് വെള്ളത്തിന് ക്യൂ നിൽക്കേണ്ട അവസ്ഥ വന്നുവെന്നും, വീടുകൾക്കുള്ളിൽ കഴിയണമെന്നുമാണ് ജില്ലാ ഭരണകൂടം പറഞ്ഞതെന്നും കോവിഡിന്റെ സമയത്ത് മാസ്ക് ധരിച്ചെങ്കിലും പുറത്തിറങ്ങാമായിരുന്നെന്നും ടി ജെ വിനോദ് പറഞ്ഞു.
പാർലമെൻറിലെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്നാരംഭിക്കും
പാർലമെൻറിലെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്നാരംഭിക്കും. അടുത്ത മാസം ആറ് വരെ നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ പതിനേഴ് സിറ്റിങ്ങുകൾ ഉണ്ടാകും. ഒരു മാസത്തെ ഇടവേളയ്ക്കു ശേഷമാണു ബജറ്റ് സമ്മേളനം വീണ്ടും ആരംഭിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി 31 നാണ് ബജറ്റ് സമ്മേളനമാരംഭിച്ചത്. ആദ്യ ഘട്ടം കഴിഞ്ഞ മാസം 13 വരെ ഉണ്ടായിരുന്നു. പത്ത് സിറ്റിങ്ങുകളിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയും ബജറ്റ് വിഷയങ്ങളുമാണ് ആദ്യഘട്ടത്തിൽ വിഷയമായിരുന്നത്.
ബ്രഹ്മപുരത്തെ 95 % പ്രദേശത്തെ തീയും അണയ്ക്കാൻ കഴിഞ്ഞതായി കലക്ടർ എൻ എസ് കെ ഉമേഷ്
ബ്രഹ്മപുരത്തെ 95 % പ്രദേശത്തെ തീയും അണയ്ക്കാൻ കഴിഞ്ഞതായി കലക്ടർ എൻ എസ് കെ ഉമേഷ്. മാലിന്യക്കൂമ്പാരത്തിൽ നിന്നുള്ള പുക പൂർണമായി ശമിച്ചിട്ടില്ലെങ്കിലും രണ്ടു ദിവസത്തിനകം പൂർണമായി നിയന്ത്രിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അഗ്നിരക്ഷാ സേന. തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ സേവനം ഉറപ്പുവരുത്താനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ രണ്ട് മൊബൈൽ മെഡിക്കല്‍ യൂണിറ്റുകള്‍ ഇന്ന് മുതൽ വൈറ്റില മേഖലയിൽ പ്രവര്‍ത്തിക്കും. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ നിരീക്ഷിക്കുന്നതിനും അടിയന്തര വൈദ്യ സഹായം ലഭ്യമാക്കുന്നതിനുമാണ് സംവിധാനം. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി […]
ഓസ്കാർ വേദിയിൽ തിളങ്ങി ഇന്ത്യ
തൊണ്ണൂറ്റിയഞ്ചാം ഓസ്കാർ പുരസ്കാര പ്രഖ്യാപനം ഇന്ത്യൻ സമയം രാവിലെ 6.30 മുതൽ ആരംഭിച്ചു.മികച്ച ഗാനത്തിനുള്ള പുരസ്ക്കാരം നേടി ആർ ആർ ആർ എന്ന ചിത്രത്തിലെ നാട്ടു നാട്ടു ഗാനം. ഓസ്കർ ഇന്ത്യയിലേക്കെത്തുന്നത് 14 വർഷങ്ങൾക്കു ശേഷം. ഗോൾഡൻ ഗ്ലോബിനു പിന്നാലെ ഓസ്കറും നേടിയിരിക്കുകയാണു നാട്ടു നാട്ടു ചന്ദ്രബോസ് എഴുതി എം എം കീരവാണി ഈണമിട്ട ഈ ഗാനം വേദിയിൽ പരിചയപ്പെടുത്തിയത് ദീപിക പദുക്കോണാണ്.ഓസ്കർ വേദിയിൽ നാട്ടു നാട്ടു ഗാനം അവതരിപ്പിച്ചു.പുരസ്ക്കാരം ഇന്ത്യക്കായി സമർപ്പിക്കുന്നു എന്നു കീരവാണി പറഞ്ഞു. […]
പ്രഭാത വാര്‍ത്തകള്‍ | മാര്‍ച്ച് 13
◾സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കാനാവില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സ്വവര്‍ഗ വിവാഹം ഇന്ത്യന്‍ കുടുംബ സങ്കല്‍പത്തിന് എതിരാണ്. വിവാഹം വ്യക്തികളുടെ സ്വകാര്യത മാത്രമായി കാണാനാവില്ല. മാത്രമല്ല, അനുബന്ധ നിയമങ്ങള്‍ക്കു വെല്ലുവിളിയാകുകയും ചെയ്യും. സ്വവര്‍ഗ വിവാഹത്തിനു സാധുത നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണു കേന്ദ്ര സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിയത്. ◾മോദി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷം ഒരു ലക്ഷത്തി പതിനയ്യായിരം കോടി രൂപ കേരളത്തിനു നല്‍കിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. യുപിഎ സര്‍ക്കാര്‍ നല്‍കിയത് 45,900 കോടി […]
ബ്രഹ്മപുരത്തെ വിഷപ്പുക നിയന്ത്രിക്കുന്നതിൽ ഭരണാധികാരികൾക്ക് വീഴ്ച പറ്റിയെന്ന് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി
ബ്രഹ്മപുരത്തെ വിഷപ്പുക നിയന്ത്രിക്കുന്നതിൽ ഭരണാധികാരികൾക്ക് വീഴ്ച പറ്റിയെന്ന് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി. അന്വേഷണം നടക്കട്ടെ, തെറ്റുകാർ ശിക്ഷിക്കപ്പെടട്ടെ. ഈ മാലിന്യമല ഇതുപോലെ കത്തിയെരിഞ്ഞപ്പോൾ ഇവിടെയെല്ലാം പുക നിറഞ്ഞപ്പോൾ ജനങ്ങൾ ശ്വാസം മുട്ടിയപ്പോൾ അത് ഭരണവ്യവസ്ഥയുടെ വലിയ പരാജയമാണ്. വളരെ വിശാലമായിട്ടുള്ള പരിഹാരപദ്ധതി ആസൂത്രണം ചെയ്ത് ബജറ്റുകളിൽ അതിന് വേണ്ട പണം ഏർപ്പെടുത്തി പ്രവർത്തിക്കാൻ ഭരണ സംവിധാനം തയ്യാറാകണം. മാലിന്യ നിർമ്മാർജ്ജനത്തിന് കൃത്യമായ കർമ്മപദ്ധതികൾ വേണമെന്നും ഇതിനായി ബജറ്റിൽ പണം നീക്കിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
സംസ്ഥാന സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേരളത്തിൽ തമ്മിലടിക്കുന്നവർ ത്രിപുരയിൽ ഒന്നിച്ചപ്പോൾ ജനം തെരഞ്ഞെടുത്തത് ബിജെപിയെയാണെന്ന് അമിത് ഷാ തൃശ്ശൂരിൽ പറഞ്ഞു. കേരളത്തെ രക്ഷിക്കാൻ വേണ്ടിയാണ് മോദി പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചെന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിന് വേണ്ടി കേന്ദ്രം അനുവദിച്ച തുകയുടെ കണക്കുകള്‍ എണ്ണിപറഞ്ഞ അമിത് ഷാ, കോൺഗ്രസും സിപിഎമ്മും ഇത് ചെയ്യില്ലെന്നും അവർ വോട്ട് ബാങ്കിന് പിന്നിലാണെന്നും കുറ്റപ്പെടുത്തി. തൃശ്ശൂരിലെ തേക്കിൻകാട് മൈതാനത്ത് നടന്ന ബിജെപിയുടെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
