ബ്രഹ്മപുരത്തെ വിഷപ്പുക നിയന്ത്രിക്കുന്നതിൽ ഭരണാധികാരികൾക്ക് വീഴ്ച പറ്റിയെന്ന് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി. അന്വേഷണം നടക്കട്ടെ, തെറ്റുകാർ ശിക്ഷിക്കപ്പെടട്ടെ. ഈ മാലിന്യമല ഇതുപോലെ കത്തിയെരിഞ്ഞപ്പോൾ ഇവിടെയെല്ലാം പുക നിറഞ്ഞപ്പോൾ ജനങ്ങൾ ശ്വാസം മുട്ടിയപ്പോൾ അത് ഭരണവ്യവസ്ഥയുടെ വലിയ പരാജയമാണ്. വളരെ വിശാലമായിട്ടുള്ള പരിഹാരപദ്ധതി ആസൂത്രണം ചെയ്ത് ബജറ്റുകളിൽ അതിന് വേണ്ട പണം ഏർപ്പെടുത്തി പ്രവർത്തിക്കാൻ ഭരണ സംവിധാനം തയ്യാറാകണം. മാലിന്യ നിർമ്മാർജ്ജനത്തിന് കൃത്യമായ കർമ്മപദ്ധതികൾ വേണമെന്നും ഇതിനായി ബജറ്റിൽ പണം നീക്കിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബ്രഹ്മപുരത്തെ വിഷപ്പുക നിയന്ത്രിക്കുന്നതിൽ ഭരണാധികാരികൾക്ക് വീഴ്ച പറ്റിയെന്ന് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി
