കുട്ടനാട്ടിലെ പ്രശ്നം തീര്ക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. തെറ്റായ പ്രവണത സിപിഎമ്മില് വെച്ചുപൊറുപ്പിക്കില്ലെന്നും പാര്ട്ടിയെ വെല്ലുവിളിച്ച് മുന്നോട്ട് പോകാന് ആരെയും അനുവദിക്കില്ലെന്നും എം വി ഗോവിന്ദന് മുന്നറിയിപ്പ് നല്കി. ജനകീയ പ്രതിരോധ ജാഥയോട് അനുബന്ധിച്ച് നടന്ന് പൊതു സമ്മേളനത്താൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരിക്കൽ കടുത്ത വിഭാഗീയത ഉണ്ടായ ജില്ലയാണ് ആലപ്പുഴ. പലരും പാർട്ടി വിട്ടു പോയി. പാർട്ടി വിട്ടു പോയവരെ തിരിച്ച് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടനാട്ടിലെ പ്രശ്നം തീര്ക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്
