രാഹുൽ സഭയിൽ മാപ്പ് പറയണമെന്ന് ബിജെപി. പ്രധാനമന്ത്രിയെയും രാജ്യത്തെയും രാഹുൽ അപമാനിച്ചു. രാഹുലിനെതിരെ നടപടി വേണമെന്ന് രാജ് നാഥ് സിങ്ങ്.കോൺഗ്രസും രാഹുലും രാജ്യത്തോട് മാപ്പുപറയണമെന്നും, വിദേശത്ത് ഇന്ത്യയെ അപമാനിച്ച രാഹുലിനെതിരെ നടപടി വേണമെന്നും പിയൂഷ് ഗോയൽ അഭിപ്രായപ്പെട്ടു. ഇന്ത്യൻ ജുഡീഷ്യറി, സേന, തെരഞ്ഞെടുപ്പ് കമ്മീഷൻ മാധ്യമങ്ങൾ അങ്ങനെ എല്ലാ മേഖലകളെയും രാഹുൽ അപമാനിച്ചു. രാഹുൽ ഗാന്ധിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംങ്ങും പറഞ്ഞു. ഇന്ത്യയില്‍ ജനാധിപത്യം അടിച്ചമര്‍ത്തപ്പെടുകയാണെന്ന് കുറ്റപ്പെടുത്തിയ രാഹുൽ പ്രതിപക്ഷ നേതാക്കള്‍ക്ക് ഫോണിലൂടെ പോലും സംസാരിക്കാനാവാത്ത സാഹചര്യമാണ് ഇന്ത്യയിലെങ്ങും എന്ന് അഭിപ്രായപെട്ടിരുന്നു.
രാഹുൽ സഭയിൽ മാപ്പ് പറയണമെന്ന് ബിജെപി.
