ഫെബ്രുവരിയില്‍ ഉപഭോക്തൃവില (റീട്ടെയില്‍) സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം 6.44 ശതമാനമായി താഴ്ന്നു. ജനുവരിയില്‍ ഇത് 6.52 ശതമാനമായിരുന്നു. റീട്ടെയില്‍ പണപ്പെരുപ്പത്തില്‍ 40 ശതമാനം സംഭാവന ചെയ്യുന്ന ഭക്ഷ്യവിലപ്പെരുപ്പം ജനുവരിയിലെ 5.94 ശതമാനത്തില്‍ നിന്ന് 5.95 ശതമാനമായി കഴിഞ്ഞമാസം ഉയര്‍ന്നിട്ടുണ്ട്. പരിധിവിട്ട് രണ്ടാംമാസവും റീട്ടെയില്‍ പണപ്പെരുപ്പം 2-6 ശതമാനത്തിനുള്ളില്‍ നിയന്ത്രിക്കുകയാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം. തുടര്‍ച്ചയായി റിപ്പോനിരക്ക് വര്‍ദ്ധിപ്പിച്ചിട്ടും ഈ നിരക്കിലേക്ക് സ്ഥിരതയോടെ പണപ്പെരുപ്പം കൊണ്ടുവരാന്‍ റിസര്‍വ് ബാങ്ക് പണനയ നിര്‍ണയ സമിതിക്ക് കഴിഞ്ഞിട്ടില്ല. തുടര്‍ച്ചയായ രണ്ടാംമാസമാണ് പണപ്പെരുപ്പം […]
‘കള്ളനും ഭഗവതിയും’ ചിത്രത്തിലെ ഗാനം ‘നന്മയുള്ള നാട്’
വിഷ്ണു ഉണ്ണികൃഷ്ണന്‍, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിലെ പുതിയ ഗാനമെത്തി. ‘നന്മയുള്ള നാട്’ എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് പ്രേക്ഷകര്‍ക്കരികിലെത്തിയത്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ഈണമൊരുക്കിയിരിക്കുന്നു. വിദ്യാധരന്‍ മാസ്റ്റര്‍ ആണ് ഗാനം ആലപിച്ചത്. ഈസ്റ്റ് കോസ്റ്റ് വിജയന്‍, കെ.വി.അനില്‍ എന്നിവര്‍ ചേര്‍ന്നു തിരക്കഥയും സംഭാഷണവുമെഴുതുന്ന ചിത്രമാണ് ‘കള്ളനും ഭഗവതിയും’. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം […]
ധനുഷ് നായകനായ ‘വാത്തി’ ഒടിടിയിലേക്ക്
ധനുഷ് നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘വാത്തി’. മലയാളി നടി സംയുക്തയാണ് നായിക. ‘വാത്തി’ ഒടിടിയിലേക്കും എത്തുകയാണ്. വെങ്കി അറ്റ്‌ലൂരിയുടെ സംവിധാനത്തിലുള്ള ‘വാത്തി’ ഒടിടിയില്‍ മാര്‍ച്ച് 17നാണ് പ്രദര്‍ശനം തുടങ്ങുക. തമിഴകത്ത് ഗ്യാരന്റിയുള്ള നടന്‍ എന്ന തന്റെ സ്ഥാനം ധനുഷ് അടിവരയിട്ട ‘വാത്തി’ നെറ്റ്ഫ്‌ലിക്‌സിലാണ് പ്രദര്‍ശിപ്പിക്കുക. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് 3.75 കോടി രൂപയ്ക്ക് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരുന്നു. വംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് […]
ഏറ്റവും കുറഞ്ഞ വിലയില്‍ ഹാര്‍ലി ഡേവിഡ്സണ്‍
ഹാര്‍ലി ഡേവിഡ്സണ്‍ തങ്ങളുടെ ഏറ്റവും കുറഞ്ഞ വിലയില്‍ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചിരിക്കുന്നു. ചൈനയില്‍ ആണ് എക്‌സ്350 എന്ന് പേരിട്ടിരിക്കുന്ന 350 സിസി മോട്ടോര്‍സൈക്കിള്‍ എത്തിയിരിക്കുന്നത്. 33,000 യുവാന്‍ ആണ് ഇതിന്റെ വില. (ഏകദേശം 3.93 ലക്ഷം രൂപ). അടുത്ത കാലത്തായി ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിച്ച ചൈനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ ക്യൂജെ മോട്ടോറുമായി കൈകോര്‍ത്താണ് ഹാര്‍ലി എക്‌സ്350 റോഡിലിറക്കിയത്. പുതുപുത്തന്‍ ഡിസൈനാണ് ഇതിന്. ജോയ്ഫുള്‍ ഓറഞ്ച്, ഷൈനിംഗ് സില്‍വര്‍, ഷാഡോ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് […]
കാട്ടാനകളും പേരാച്ചികളും
മനുഷ്യന്‍ ആദ്യം പിറന്നുവീണത് കാട്ടിലായിരുന്നു. കാട് ഭൂമിയുടെ ശരീരമായിരുന്നു. ഉയരം കൂടിയ വൃക്ഷങ്ങളും നിറയെ പൂക്കളും കായ്കളും പൊതിഞ്ഞു നില്‍ക്കുന്ന ലതാനികുഞ്ജങ്ങളും സമൃദ്ധമായ അടിക്കാടുകളും കാടിനെ തണുപ്പുള്ളതാക്കി മാറ്റി. തണുത്ത സ്ഫടികജലമുള്ള കാട്ടാറുകളും തുള്ളിയാര്‍ക്കുന്ന വെള്ളച്ചാട്ടങ്ങളും കാട്ടിലെപ്പോഴും ഹൃദ്യമായ അന്തരീഷം നിലനിര്‍ത്തി. ആ കാട് മനുഷ്യന്റെ പ്രിയപ്പെട്ട അമ്മയായിരുന്നു. ആ കാട്ടിലെ പക്ഷിമൃഗാദികള്‍ മനുഷ്യന്റെ സഹജീവികളായിരുന്നു. ഈ നോവല്‍ മറ്റാര്‍ക്കും പരിചയപ്പെടുത്താനാവാത്തവിധം നിങ്ങള്‍ക്കു കാടിനെ പരിചയപ്പെടുത്തും. ഈ നോവല്‍ കാട്ടാനകളുടേയും കാട്ടിലെ താമസക്കാരായ പേരാച്ചികളുടേയും കഥയാണ്. അവരുടെ […]
കൊളസ്‌ട്രോള്‍ ലക്ഷണങ്ങളെ അവഗണിക്കരുത്!
ചീത്ത കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ രക്തത്തില്‍ വര്‍ധിക്കുന്നത് ശരീരത്തിന് ഹാനികരമാണ്. ഇത് രക്തധമനികളില്‍ ബ്ലോക്ക് ഉണ്ടാക്കി രക്തയോട്ടം തടസ്സപ്പെടുത്തുന്നത് ഹൃദയാഘാത, പക്ഷാഘാത സാധ്യതകള്‍ വര്‍ധിപ്പിക്കും. കൊളസ്‌ട്രോള്‍ രക്തധമനികളില്‍ അടിയുന്നതിനെ തുടര്‍ന്നുണ്ടാകുന്ന ഒരു രോഗമാണ് പെരിഫെറല്‍ ആര്‍ട്ടറി ഡിസീസ് അഥവാ പിഎഡി. കാലുകളിലേക്കും മറ്റുമുള്ള രക്തവിതരണം പിഎഡി മൂലം തടസ്സപ്പെടുന്നു. ഇനി പറയുന്ന ലക്ഷണങ്ങള്‍ പിഎഡിയുടെ ഭാഗമായി ഉണ്ടാകാം. കാലുകളെയും കാല്‍പാദത്തെയും ബാധിക്കുന്ന പിഎഡി ക്ലോഡിക്കേഷന്‍ എന്ന അവസ്ഥയുണ്ടാക്കാം. കാലുകളിലെ രക്തധമനികള്‍ ചുരുങ്ങുകയോ തടസ്സപ്പെടുകയോ ചെയ്യുന്നതിനെയാണ് ക്ലോഡിക്കേഷന്‍ എന്ന് […]
രാത്രി വാര്‍ത്തകള്‍
സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള വനഭൂമി നിക്ഷിപ്തമാക്കല്‍ നിയമത്തില്‍ ഇളവ് വരുത്തും. 50 സെന്റ് വരെ കൈവശമുള്ള ഭൂമിക്ക് ഇളവ് നല്‍കാനാണ് വനം- റവന്യുമന്ത്രിമാരുടെ യോഗം തീരുമാനിച്ചത്. 26 സെന്റ് വരെയുള്ള ഭൂമിക്കു ഇളവു നല്‍കാനായിരുന്നു കരട് ബില്ലിലെ വ്യവസ്ഥ. സ്വകാര്യവ്യക്തികളുടെ കൈവശമുള്ളതും പിന്നീട് വനഭൂമിയായി മാറിയതുമായ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള 1971 ലെ നിയമത്തിലാണു ഭേദഗതി വരുത്തുന്നത്. അമേരിക്കയില്‍ ഒരു ബാങ്കു കൂടി തകര്‍ന്നു. ന്യൂയോര്‍ക്കിലെ സിഗ്നേച്ചര്‍ ബാങ്കാണ് അടച്ചുപൂട്ടിയത്. 11,000 കോടി രൂപയുടെ ആസ്തിയുള്ള […]
ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ ഉണ്ടായ തീ പിടുത്തത്തിൽ വിദഗ്ധോപദേശം തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ ഉണ്ടായ തീ പിടുത്തത്തിൽ വിദഗ്ധോപദേശം തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തുടര്‍ പ്രവര്‍ത്തനങ്ങള്‍ കൃത്യമായ ഏകോപനത്തോടെ നടത്തുമെന്നും ആവശ്യമായ വിദഗ്ധോപദേശം സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അണയ്ക്കുന്നതിനായി പ്രവർത്തിച്ച കേരള ഫയര്‍ ആന്റ് റെസ്ക്യൂ സർവ്വീസ് വിഭാഗത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. കേരള ഫയര്‍ ആന്റ് റെസ്ക്യൂ സർവ്വീസ് വിഭാഗത്തെയും സേനാംഗങ്ങളെയും ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. നിയമസഭയിലെ മൗനം ചർച്ചയാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വാർത്താക്കുറിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്.
സംസ്ഥാന കോൺഗ്രസിൽ ഉടലെടുത്ത പുതിയ ചേരിപ്പോരിൽ പരാതിയുമായി എംപിമാർ
സംസ്ഥാന കോൺഗ്രസിൽ ഉടലെടുത്ത പുതിയ ചേരിപ്പോരിൽ പരാതിയുമായി എംപിമാർ. ഏഴ് എംപിമാരുൾപ്പെട്ട സംഘം ദില്ലിയിൽ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ കണ്ട് പരാതി അറിയിച്ചു. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രണ്ട് എംപിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയ സംഭവത്തിലാണ് പരാതി. കെ സുധാകരൻ നോട്ടീസ് നൽകിയത് ഇല്ലാത്ത അധികാരം ഉപയോഗിച്ചാണെന്ന് എംപിമാർ പരാതി അറിയിച്ചു.എഐസിസി അംഗങ്ങളായ എം പിമാർക്ക് കെ പി സി സി പ്രസിഡന്റ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് കീഴ് വഴക്കം […]
ബ്രഹ്മപുരം വിഷയത്തിൽ മൗനം തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ബ്രഹ്മപുരം തീപ്പിടിത്തത്തിൽ സഭയിലും മൗനം തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തര പ്രമേയത്തിന് അനുമതി നേടി പ്രതിപക്ഷം നൽകിയ നോട്ടീസിന് ആരോഗ്യമന്ത്രി വീണാ ജോർജും തദ്ദേശവകുപ്പ് മന്ത്രി എംബി രാജേഷുമാണ് നിയമസഭയിൽ മറുപടി നൽകിയത്. സഭയിലുണ്ടായിരുന്നിട്ടും, വിഷയത്തിൽ മുഖ്യമന്ത്രി സംസാരിച്ചില്ല. കൊച്ചി വിഷവാതകം ശ്വസിക്കുമ്പോൾ, സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്തു ചെയ്യുകയാണെന്ന ചോദ്യം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉയർത്തിയെങ്കിലും പിണറായി വിജയൻ മൗനം തുടർന്നു. അതേ സമയം, ബ്രഹ്മപുരത്തെ ബയോമൈനിംഗ് കമ്പനിയെ പൂർണമായും സഭയിൽ ന്യായീകരിക്കുകയാണ് സർക്കാർ. […]
