വനിതാ കൃഷി ഓഫീസര്‍ ഉള്‍പ്പെട്ട കള്ളനോട്ട് കേസ് സംഘത്തിലെ നാല് പ്രതികള്‍ പിടിയില്‍. മുഖ്യപ്രതി അജീഷും കസ്റ്റഡിയിലെന്ന് സൂചന. പാലക്കാട് വാളയാറിൽ മറ്റൊരു കേസിലാണ് ഇയാളെ പിടികൂടിയത്. കള്ളക്കടത്ത് വസ്തുക്കള്‍ പൊട്ടിച്ച കേസിലായിരുന്നു പിടിച്ചത്. ചോദ്യം ചെയ്യലിലാണ് എടത്വ കേസിലും ഉള്‍പ്പെട്ടെന്ന വിവരം ലഭിച്ചത്. ഇവരുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ആലപ്പുഴ പൊലീസ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും. എടത്വ കൃഷി ഓഫീസര്‍ എം ജിഷമോളെ അറസ്റ്റ് ചെയ്തത് കഴിഞ്ഞ ആഴ്ചയാണ്.
വനിതാ കൃഷി ഓഫീസര്‍ ഉള്‍പ്പെട്ട കള്ളനോട്ട് കേസ് സംഘത്തിലെ നാല് പ്രതികള്‍ പിടിയില്‍
