സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള വനഭൂമി നിക്ഷിപ്തമാക്കൽ ബില്ലിൽ ഇളവ് വരുത്താൻ തീരുമാനം. 50 സെൻറ് വരെ കൈവശമുള്ള ഭൂമിക്ക് ഇളവ് നൽകാനാണ് വനം-റവന്യുമന്ത്രിമാരുടെ യോഗത്തിലെ തീരുമാനം. 26 സെൻറ് വരെയുള്ള ഭൂമിക്ക് ഇളവ് നൽകാനായിരുന്നു കരട് ബില്ലിലെ വ്യവസ്ഥ. സ്വകാര്യവ്യക്തികളുടെ കൈവശമുള്ളതും പിന്നീട് വനഭൂമിയായി മാറിയതുമായ ഭൂമി സർക്കാർ ഏറ്റെടുക്കാനുള്ള 1971 ലെ ബില്ലിലാണ് ഇപ്പോൾ ഭേദഗതി വരുത്തിയിരിക്കുന്നത്.
സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള വനഭൂമി നിക്ഷിപ്തമാക്കൽ ബില്ലിൽ ഇളവ് വരുത്താൻ തീരുമാനം
