ഒബേലി എന്‍ കൃഷ്ണയുടെ സംവിധാനത്തില്‍ എത്തുന്ന ചിമ്പു ചിത്രം ‘പത്തു തല’യുടെ പ്രമോഷണല്‍ സോംഗ് വീഡിയോ പുറത്തുവിട്ടു. ഒബേലി എന്‍ കൃഷ്ണ തന്നെ തിരക്കഥയും എഴുതുകയും എ ആര് റഹ്മാന് സംഗീത സംവിധാനം നിര്‍വഹിക്കുകയും ചെയ്യുന്ന ‘പത്ത് തല’യുടെ ഓഡിയോ റ്റൈറ്റ്സ് സോണി മ്യൂസിക് സ്വന്തമാക്കിയിരുന്നു. അനു സിത്താര, പ്രിയാ ഭവാനി ശങ്കര്‍, കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോന് എന്നിവര്‍ കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ പ്രമോഷനായി എ ആര് റഹ്മാന്റെ സംഗീതത്തില്‍ മകന് എ ആര് അമീനും ശക്തിശ്രീ ഗോപാലനും പാടിയ ഗാനമാണ് ഇപ്പോള്‍ പുറത്തുവിട്ടത്. റിലീസ് മാര്‍ച്ച് 30ന് ആയിരിക്കും. ഫറൂഖ് ജെ ബാഷയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ തിയറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്.
എ ആര് റഹ്മാന്റെ മകന് പാടിയ ‘പത്തു തല’യിലെ ഗാനം
