ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെ കുറിച്ച് ആലോചനകൾ തുടങ്ങേണ്ട സമയത്ത് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ വീണ്ടും പ്രശ്നങ്ങൾ. കഴിഞ്ഞ തവണ വിജയം നേടിയ രണ്ട് എംപിമാർക്കെതിരെ പാർട്ടി നേതൃത്വം സ്വീകരിച്ച അച്ചടക്കനടപടി അനുചിതമായി പോയി എന്നാണ് ഗ്രൂപ്പ് നേതാക്കളുടെ വിലയിരുത്തൽ. അച്ചടക്ക വിഷയമായതിനാൽ പരസ്യമായ പ്രതികരണത്തിന് ഇല്ലെങ്കിലും മുരളീധരനും എം കെ രാഘവനും ഒപ്പമാണ് കേരളത്തിലെ പ്രബലമായ രണ്ട് ഗ്രൂപ്പുകളും. ഇരുവർക്കും പറയാനുള്ളത് കേൾക്കാൻ പോലും കെപിസിസി നേതൃത്വം അവസരം നൽകിയില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാണിച്ചിരുന്നു. കോൺഗ്രസ് പുനസംഘടനയിൽ കെ.സുധാകരന് പൂർണ്ണാധികാരം […]
ബ്രഹ്മപുരം വിഷയത്തിൽ ചട്ടം 300 അനുസരിച്ച് മുഖ്യമന്ത്രി ഇന്ന് പ്രസ്താവന നടത്തും.
ബ്രഹ്മപുരം വിഷയത്തിൽ ചട്ടം 300 അനുസരിച്ച് മുഖ്യമന്ത്രി ഇന്ന് പ്രസ്താവന നടത്തും. തീപിടിത്തത്തിന്റെ കാരണം, സർക്കാർ സ്വീകരിച്ച നടപടികൾ , ഇനി സ്വീകരിക്കാനിരിക്കുന്ന പരിഹാരങ്ങൾ തുടങ്ങിയവ വിശദീകരിക്കും.ബ്രഹ്മപുരത്തെ തീപിടുത്തത്തിൽ സർക്കാർ എന്തെങ്കിലും തരത്തിൽ അന്വേഷണം പ്രഖ്യാപിക്കുമോ എന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ അറിയാം.മാലിന്യ സംസ്കരണത്തിനുള്ള തുടർ നടപടികളെ സംബന്ധിച്ചും പ്രഖ്യാപനം ഉണ്ടായേക്കും.മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് അനുസരിച്ചു വിഷയത്തിൽ പ്രതികരിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.അതേസമയം ബ്രഹ്മപുരത്തെ തീയും പുകയും അണഞ്ഞെങ്കിലും മേഖലയിൽ ജാഗ്രത തുടരുകയാണ്. നിലവിലെ സാഹചര്യത്തിൽ എപ്പോൾ വേണമെങ്കിലും വീണ്ടും പുക […]
പ്രഭാത വാര്‍ത്തകള്‍ | മാര്‍ച്ച് 15
◾വിഷപ്പുകമൂലം ബ്രഹ്‌മപുരം പ്രദേശത്തെ ജനങ്ങളുടെ രക്തത്തില്‍ വര്‍ധിച്ച ഡയോക്സിന്റെ അളവ് അടിയന്തരമായി പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിഷപുക ശ്വസിച്ച പ്രദേശങ്ങളിലുള്ള പശു, ആട്, എരുമ എന്നീ വളര്‍ത്തു മൃഗങ്ങളുടെ പാല്‍, രക്തം, മാംസം എന്നിവയിലുള്ള ഡയോക്‌സിന്റെ അളവും പരിശോധിക്കണം. സര്‍ക്കാര്‍ സൗജന്യ ചികില്‍സയും നഷ്ടപരിഹാരവും നല്‍കണമെന്നും സതീശന്‍. ◾മാലിന്യ സംസ്‌കരണത്തിന്റെ പേരില്‍ ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കരുതെന്ന് ഹൈക്കോടതി. മാലിന്യ സംസ്‌കരണത്തിനു കുട്ടികള്‍ അടക്കമുള്ളവര്‍ക്കു പരിശീലനം നല്‍കണം. കടമ്പ്രയാറിലേയും കിണറുകളിലേയും ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കണമെന്നും […]
രാത്രി വാര്‍ത്തകള്‍
വിഷപ്പുകമൂലം ബ്രഹ്‌മപുരം പ്രദേശത്തെ ജനങ്ങളുടെ രക്തത്തില്‍ വര്‍ധിച്ച ഡയോക്സിന്റെ അളവ് അടിയന്തരമായി പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വിഷപുക ശ്വസിച്ച പ്രദേശങ്ങളിലുള്ള പശു, ആട്, എരുമ എന്നീ വളര്‍ത്തു മൃഗങ്ങളുടെ പാല്‍, രക്തം, മാംസം എന്നിവയിലടങ്ങിയിരിക്കുന്ന ഡയോക്സിന്റെ അളവ് പരിശോധിക്കണം. തകരാറുകള്‍ സംഭവിച്ചവര്‍ക്കു സര്‍ക്കാര്‍ ചികില്‍സാ സൗകര്യവും നഷ്ടപരിഹാരവും നല്‍കണമെന്നും സതീശന്‍. മാലിന്യ സംസ്‌കരണത്തിന്റെ പേരില്‍ ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കനാവില്ലെന്ന് ഹൈക്കോടതി. മാലിന്യ സംസ്‌കരണത്തിനു കുട്ടികള്‍ അടക്കമുള്ളവര്‍ക്കു പരിശീലനം നല്‍കണം. […]
ഭാര്യയുടെ വീട്ടുജോലി അമൂല്യം, ഒന്നര കോടി നല്‍കാന്‍ വിധി
ദാമ്പത്യ കാലത്തു മറ്റു ജോലിക്കു പോകാതെ വീട്ടുജോലികള്‍ ചെയ്തു കുടുംബത്തെ വളര്‍ത്തിയ മുന്‍ ഭാര്യക്ക് ഒന്നേമുക്കാല്‍ കോടി രുപ നഷ്ടപരിഹാരം നല്‍കണമെന്നു കോടതി. സ്‌പെയിനിലാണ് അത്യപൂര്‍വമായ ഈ കോടതി വിധി. 25 വര്‍ഷത്തെ ദാമ്പത്യത്തിനുശേഷം രണ്ടു വര്‍ഷം മുമ്പു വിവാഹമോചനം നേടിയ ദമ്പതിമാരില്‍ മുന്‍ഭാര്യ നല്‍കിയ കേസിലാണ് ഇത്രയും വലിയ തുക നഷ്ടപരിഹാരമായി ഭര്‍ത്താവു നല്‍കണമെന്നു കോടതി ഉത്തരവിട്ടത്. വവാഹമോചിതരായ ദമ്പതിമാരില്‍ മുന്‍ ഭാര്യക്കൊപ്പം പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയടക്കം രണ്ടു മക്കളുണ്ട്. സമ്പന്നനായ ബിസിനസുകാരനാണ് വിവാഹമോചനം നേടിയ […]
പേടിഎം വരിക്കാരുടെ എണ്ണത്തില്‍ വര്‍ധന
ഫെബ്രുവരിയില്‍ അവസാനിച്ച രണ്ട് മാസത്തെ കണക്കുകള്‍ പ്രകാരം, പേടിഎം ഉപഭോക്താക്കളുടെ എണ്ണം 8.9 കോടിയായി ഉയര്‍ന്നു. പേടിഎം സൂപ്പര്‍ ആപ്പിലെ ഉപഭോക്തൃ എണ്ണത്തില്‍ 28 ശതമാനത്തിന്റെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, പേടിഎം മുഖാന്തരം നടത്തിയ വ്യാപാര ഇടപാടുകളുടെ മൊത്തം മൂല്യത്തില്‍ 41 ശതമാനത്തിന്റെ വളര്‍ച്ചയാണ് നേടിയിരിക്കുന്നത്. ഇതോടെ, മൊത്ത വ്യാപാര മൂല്യം 2.34 ലക്ഷം കോടിയായി ഉയര്‍ന്നിട്ടുണ്ട്. വായ്പ ദാതാക്കളുമായുള്ള സഹകരണം ഇത്തവണ കമ്പനിക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. രണ്ട് മാസത്തിനിടെ പേടിഎം വഴിയുള്ള വായ്പ വിതരണം […]
നാനി നായകനാകുന്ന ‘ദസറ’ ട്രെയിലര്‍
നാനി നായകനാകുന്ന ചിത്രം ‘ദസറ’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. കീര്‍ത്തി സുരേഷാണ് ‘ദസറ’യിലെ നായിക. മലയാളി നടന്‍ ഷൈന്‍ ടോം ചാക്കോയും പ്രധാന വേഷത്തിലുണ്ട്. ‘വെന്നെല’ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ നാനി എത്തുന്നത്. ശ്രീകാന്ത ഒഡേല ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പെദ്ദപ്പള്ളി ജില്ലയിലെ ഗോദാവരികാനിയിലെ (തെലങ്കാന) സിംഗരേണി കല്‍ക്കരി ഖനിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും സായ് കുമാറും […]
പേരു മാറ്റാതെ ‘ഹിഗ്വിറ്റ’ തിയേറ്ററുകളിലേക്ക്
വിവാദങ്ങള്‍ക്കൊടുവില്‍ സുരാജ് വെഞ്ഞാറമൂട് ചിത്രം ‘ഹിഗ്വിറ്റ’ തിയേറ്ററുകളിലേക്ക്. സിനിമയുടെ പേരിനെ ചൊല്ലിയുണ്ടായ വിവാദങ്ങള്‍ക്ക് ശേഷമാണ് സിനിമ റിലീസിന് ഒരുങ്ങുന്നത്. മാര്‍ച്ച് 31ന് ആണ് ചിത്രത്തിന്റെ റിലീസ്. തന്റെ പ്രശസ്ത സാഹിത്യസൃഷ്ടി ‘ഹിഗ്വിറ്റ’യുടെ അതേ പേരില്‍ സിനിമ എത്തുന്നതിനെതിരെ എന്‍.എസ് മാധവന്‍ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് സിനിമ വിവാദത്തില്‍ പെട്ടത്. ഇതോടെ ചിത്രത്തിന്റെ റിലീസ് നീട്ടി വയ്ക്കുകയായിരുന്നു. പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയാണ് ചിത്രം എത്തുന്നത്. ഹേമന്ദ് നായര്‍ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും. ധ്യാന്‍ ശ്രീനിവാസന്‍, മനോജ് കെ ജയന്‍, […]
ഹ്യുണ്ടായി പ്രീമിയം ഹാച്ച്ബാക്ക് ഐ20യുടെ വില കുറച്ചു
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി പ്രീമിയം ഹാച്ച്ബാക്ക് ഐ20യുടെ വില കുറച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഹ്യുണ്ടായി ഐ20 സ്‌പോര്‍ട്‌സ് വേരിയന്റ് ഇനി മുതല്‍ ഉപഭോക്താക്കള്‍ക്ക് 3,500 രൂപ വിലക്കുറവില്‍ വാങ്ങാന്‍ സാധിക്കും. ഇതോടെ, ഈ വാഹനത്തിന്റെ എക്‌സ് ഷോറൂം വില 8.05 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. മികച്ച ഫീച്ചറുകളും, കരുത്തുറ്റ എന്‍ജിനുമാണ് ഹ്യുണ്ടായി ഐ20യെ മറ്റു വാഹനങ്ങളില്‍ നിന്നും വ്യത്യസ്ഥമാക്കുന്നത്. നിലവില്‍, ഹ്യൂണ്ടായ് ഐ20 സ്‌പോര്‍ട്‌സ് വേരിയന്റിന്റെ മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡലിനാണ് 8.05 ലക്ഷം വില […]
ഇന്നലെകളുടെ സിനിമകള്‍ എന്നത്തേക്കും
ഇന്ത്യന്‍ സിനിമയെക്കുറിച്ചുള്ള ലേഖനങ്ങള്‍ അതിന്റെ ചരിത്രത്തെ സംരക്ഷിച്ച മനുഷ്യനില്‍ നിന്ന് ‘ഇന്ത്യയുടെ സെല്ലുലോയ്ഡ് മാന്‍’ എന്നറിയപ്പെടുന്ന പി.കെ. നായര്‍ (1933 – 2016) ഒരു ചലച്ചിത്രപ്രേമിയും ആര്‍ക്കൈവിസ്റ്റും ആയിരുന്നു. രാജ്യത്തിന്റെ സിനിമാ പൈതൃകം സംരക്ഷിക്കുന്നതിനായി അദ്ദേഹം തന്റെ ജീവിതം മുഴുവന്‍ സമര്‍പ്പിച്ചു. ഇപ്പോള്‍ ആദ്യമായി സിനിമയെക്കുറിച്ചുള്ള നായരുടെ രചനകള്‍ ഒരു പുസ്തകത്തില്‍ ഒരുമിച്ച് കൊണ്ടുവന്നിരിക്കുകയാണ്. ചെറുപ്പത്തില്‍ സിനിമ കാണാന്‍ പോകുന്ന ഓര്‍മ്മകള്‍ മുതല്‍ ഫാല്‍ക്കെയുടെ സിനിമകള്‍ തേടിയുള്ള യാത്രകള്‍ വരെ, മഹാന്മാ രെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകള്‍ മുതല്‍ ഹിന്ദി […]
