ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെ കുറിച്ച് ആലോചനകൾ തുടങ്ങേണ്ട സമയത്ത് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ വീണ്ടും പ്രശ്നങ്ങൾ. കഴിഞ്ഞ തവണ വിജയം നേടിയ രണ്ട് എംപിമാർക്കെതിരെ പാർട്ടി നേതൃത്വം സ്വീകരിച്ച അച്ചടക്കനടപടി അനുചിതമായി പോയി എന്നാണ് ഗ്രൂപ്പ് നേതാക്കളുടെ വിലയിരുത്തൽ. അച്ചടക്ക വിഷയമായതിനാൽ പരസ്യമായ പ്രതികരണത്തിന് ഇല്ലെങ്കിലും മുരളീധരനും എം കെ രാഘവനും ഒപ്പമാണ് കേരളത്തിലെ പ്രബലമായ രണ്ട് ഗ്രൂപ്പുകളും. ഇരുവർക്കും പറയാനുള്ളത് കേൾക്കാൻ പോലും കെപിസിസി നേതൃത്വം അവസരം നൽകിയില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാണിച്ചിരുന്നു. കോൺഗ്രസ് പുനസംഘടനയിൽ കെ.സുധാകരന് പൂർണ്ണാധികാരം നൽകില്ല. പുനസംഘടനയിൽ അന്തിമ തീരുമാനത്തിന് പ്രത്യേക സമിതി നിലവിൽ വരും. എം പിമാരും സമിതിയുടെ ഭാഗമാകും . പട്ടികക്ക് അന്തിമരൂപം നൽകുന്നത് എം പിമാരുടെ കൂടി നിലപാട് കണക്കിലെടുത്തായിരിക്കും എന്നാണ് നിഗമനം.
കോൺഗ്രസ് പുനസംഘടനയിൽ കെ.സുധാകരന് പൂർണ്ണാധികാരം നൽകില്ല
