വിഷപ്പുകയെ തുടർന്നു ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ ജസ്റ്റിസ് എസ് വി ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവർ കൊച്ചി കോർപ്പറേഷനെ വീണ്ടും വിമർശിച്ചു. ചെറിയൊരു പ്ലോട്ട് വാങ്ങാനുണ്ടാക്കുന്ന കരാർ പോലും ബ്രഹ്മപുരം കരാറിനേക്കാൾ മികച്ചതാവുമെന്നു പരിഹസിച്ച കോടതി മാലിന്യ സംസ്കരണത്തിനു ഇതു വരെ വന്ന ചെലവു ഹാജരാക്കാൻ നിർദേശം നൽകി. കരാർ വ്യവസ്ഥകൾ ലംഘിച്ചാൽ ആർക്കെങ്കിലും ഉത്തരവാദിത്തമുണ്ടോ എന്നു ചോദിച്ച കോടതി കരാറുകാരന്റെ ഉത്തരവാദിത്തത്തിനു സിവിൽ ക്രിമിനൽ ബാധ്യതകൾ സംബന്ധിച്ചു കരാറിൽ ഒരു വ്യവസ്ഥയും ഇല്ലെന്നു നിരീക്ഷിച്ചു. പുതിയ കരാറിന്റെ ടെൻഡർ രേഖകൾ ഹാജരാക്കാനും നിർദേശം നൽകി.
ബ്രഹ്മപുരം കരാറിനെ വിമർശിച്ച് ഹൈക്കോടതി.
