2027 മുതൽ നീറ്റ് പരീക്ഷ ഓൺലൈൻ ആയേക്കുമെന്ന് സൂചന. 2027ൽ പരീക്ഷ ഓൺലൈൻ ആക്കാനുള്ള റോഡ് മാപ്പുമായി നന്ദൻ നിലേകനി പാനൽ അവതരിപ്പിച്ചത്. ജെഇഇ മാതൃകയിൽ സിബിറ്റി പരീക്ഷ രീതിയിൽ നീറ്റ് പരീക്ഷയും പരിഗണനയിലെന്നാണ് സൂചന. 12 മുതൽ 14 വരെ ഷിഫ്റ്റുകളിലായി നീറ്റ് പരീക്ഷ നടത്താനാണ് പരിഗണന. ഒന്നിലധികം ദിവസങ്ങളിലായി പരീക്ഷ നടത്താനും നിർദേശമുണ്ട്. സർക്കാർ പിന്തുണയോടെ 1,000 ടെസ്റ്റിംഗ് സെന്ററുകൾ ഒരുക്കും. സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് പരീക്ഷാ കേന്ദ്രങ്ങൾ ശക്തിപ്പെടുത്തുമെന്നുമാണ് ലഭ്യമാകുന്ന വിവരം.
2027 മുതൽ നീറ്റ് പരീക്ഷ ഓൺലൈൻ ആയേക്കുമെന്ന് സൂചന
