w 412h 232croprect 0x1x1280x719imgid 01m13m687n18xd6529khn3hpp3imgname damodara menon 1787901976821

സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ. കഴിഞ്ഞ ദിവസമാണ് സുകുമാര കുറുപ്പ് ബ്രൂണോയിൽ വ്യാജ പേരിൽ ജീവിക്കുന്നുവെന്ന വാർത്ത പുറത്തുവന്നത്. വാർത്തയോടൊപ്പം പ്രചരിച്ച ചിത്രം സുകുമാര കുറുപ്പിന്റേതാണെന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ, ഈ ചിത്രവും, കുറുപ്പിന്റേതാണെന്ന് സംശയിച്ച് പൊലീസ് ശേഖരിച്ച പാസ്പോർട്ടും തൃശൂർ വടക്കാഞ്ചേരി സ്വദേശി ദാമോദര മേനോൻ എന്നയാളുടേതാണെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു. ദാമോദര മേനോന്റെ സഹോദരൻ കരുണാകരനാണ് ഇക്കാര്യം  വ്യക്തമാക്കിയത്. 40 വർഷങ്ങൾക്ക് മുമ്പാണ് ദാമോദര മേനോൻ മലേഷ്യയിലേക്ക് പോയത്. പാലക്കാട് സ്വദേശിനിയെ അദ്ദേഹം അവിടെവെച്ച് വിവാഹം കഴിച്ചു. ഇവർക്ക് രണ്ട് മക്കളുണ്ട്. നിലവിൽ ഒരു അപകടത്തിൽപ്പെട്ട് ചികിത്സയിലാണ് അദ്ദേഹം. നാട്ടിലെ വീട്ടുകാരുമായി ഇദ്ദേഹം നിരന്തരം ബന്ധപ്പെടാറുണ്ടെന്നും ഒരു മാസം മുമ്പും വീട്ടിലേക്ക് വിളിച്ചിരുന്നതായി സഹോദരൻ പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *