കർണാടകയിൽ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി മന്ത്രി ബി നാഗേന്ദ്ര രാജിവച്ചു. വാൽമീകി അഴിമതിയിൽ ആരോപണവിധേയനാണ് ബി നാഗേന്ദ്ര. കേസിൽ ഇഡി കുറ്റപത്രം സമർപ്പിച്ചതിന് ശേഷമാണ് നാഗേന്ദ്രയെ വീണ്ടും മന്ത്രിയാക്കിയത്. നാഗേന്ദ്രയെ മന്ത്രിയാക്കിയതിൽ പ്രതിഷേധവും ഉയർന്നിരുന്നു. നാഗേന്ദ്രയ്ക്കെതിരെ സിബിഐയും കുരുക്ക് മുറുക്കിയിരുന്നു. പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറോട് അനുമതി തേടിയിരുന്നു. ഗവർണർ അനുമതി നൽകാനിരിക്കെയാണ് രാജി.
കർണാടകയിൽ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി മന്ത്രി ബി നാഗേന്ദ്ര രാജിവച്ചു
