രാഹുൽ രാജ്യത്തെയും ജനങ്ങളെയും അപകീർത്തിപ്പെടുത്തുകയാണെങ്കിൽ നിശബ്ദത പാലിക്കാൻ ആകില്ലെന്നും, രാഹുൽ പാർലമെന്‍റില്‍ നുണ പറഞ്ഞെന്നും,വിദേശത്തും രാഹുൽ രാജ്യത്തെ മോശമാക്കുന്ന രീതിയിലാണ് സംസാരിച്ചത്. ഇതിന് മാപ്പ് പറയണമെന്നും കേന്ദ്ര മന്ത്രി കിരൺ റിജിജു ആവശ്യപ്പെട്ടു.വിദേശത്ത് കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി ഉന്നയിച്ച വിമര്‍ശനങ്ങള്‍ പരാതിയാക്കി അവകാശ സമിതിയെ സമീപിക്കാന്‍ ബിജെപി തയ്യാറെടുക്കുകയാണ്. അദാനി,രാഹുല്‍ ഗാന്ധി വിഷയങ്ങളില്‍ ഇന്നും പാര്‍ലമെന്‍റ് പ്രക്ഷുബ്ധമായേക്കും. രാഹുല്‍ സഭയില്‍ മാപ്പ് പറയും വരെ പ്രതിഷേധം തുടരുമെന്നാണ് ഭരണപക്ഷ നിലപാട്. മാപ്പില്ലെന്നും അദാനി വിവാദത്തില്‍ ജെപിസി അന്വേഷണം […]
വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കർണാടക പോലീസ് സ്വപ്നയുടെ മൊഴി വീണ്ടും എടുക്കും
വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കർണാടക പോലീസ് സ്വപ്നയുടെ മൊഴി വീണ്ടും എടുക്കും. മൊഴി എടുക്കുന്നത് ഡി സി പി യുടെ നേതൃത്വത്തിലായിരിക്കും. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെയുള്ള തെളിവുകൾ അടിയന്തിരമായി നശിപ്പിക്കണമെന്നും ഇതനുസരിച്ചില്ലെങ്കിൽ സ്വപ്നയെ തീർത്തു കളയുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞുവെന്നും വിജേഷ് താമസിച്ചിരുന്ന ഹോട്ടലിൽ ഒരാൾ കൂടി ഉണ്ടായിരുന്നതായും അയാളാണ് ഇതിനെല്ലാത്തിനും പിന്നിലെന്നുമാണ് സ്വപ്ന ആരോപിക്കുന്നത്. എന്നാൽ തന്റെ കൂടെ മറ്റൊരാൾ ഉണ്ടായിരുന്നില്ലെന്നും സ്വപ്നയ്ക്കു പിന്നിലാണ് ആളുകൾ ഉള്ളതെന്നുമാണ് വിജേഷ് പിള്ള പറയുന്നത്.
കൊച്ചി കോർപ്പറേഷൻ ഓഫീസ് ഉപരോധിച്ചു കൊണ്ടുള്ള കോൺഗ്രസിന്റെ പ്രതിഷേധം തുടരുന്നു
കൊച്ചി കോർപ്പറേഷൻ ഓഫീസ് ഉപരോധിച്ചു കൊണ്ടുള്ള കോൺഗ്രസിന്റെ പ്രതിഷേധം തുടരുന്നു. കോർപ്പറേഷനിലെ ഉദ്യോഗസ്ഥർ അകത്തേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ സംംഘർഷമുണ്ടായി. ഉദ്യോഗസ്ഥരാരെയും അകത്തേക്കു പ്രവേശിപ്പിക്കില്ല എന്ന നിലപാടിലാണ് കോൺഗ്രസിന്റെ ഉപരോധം. കെപിസിസി അദ്ധ്യക്ഷൻ കെസുധാകരനാണ് ഈ ഉപരോധ സമരം ഉദ്ഘാടനം ചെയ്യുന്നത്.
ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭ സുഗമമായി നടത്തിക്കൊണ്ടുപോകാൻ പറ്റാത്ത സാഹചര്യത്തിൽ ചോദ്യോത്തരവേള സസ്പെന്റ് ചെയ്തു. നടപടികൾ വേഗത്തിലാക്കി സഭ പിരിഞ്ഞു. ഇന്നലെ സഭയിലുണ്ടായത് നിർഭാഗ്യകരമായ സംഭവങ്ങളാണെന്ന് സ്പീക്കർ പറഞ്ഞതിനെ തുടർന്ന് നിർഭാഗ്യകരമായ സംഭവങ്ങളാണ് നടന്നത് എന്ന് സ്പീക്കർ പറഞ്ഞതിനോട് പൂർണമായി യോജിക്കുന്നുവെന്നും, ഉപരോധ സമരമല്ല സത്യാഗ്രഹ സമരമാണ് നടത്താൻ ഉദ്ദേശിച്ചിരുന്നതെന്നും റൂൾ15 എന്ന അടിയന്തരപ്രമേയം അവതരിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്റെ അവകാശം നിരന്തരമായി നിഷേധിച്ചതിനെ തുടർന്നാണ് ഞങ്ങൾ പ്രതിഷേധിച്ചതെന്നും, മന:പൂർവ്വമായി വന്ന് വാച്ച് ആൻറ് […]
രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് കൊച്ചിയിൽ
മൂന്നു ദിവസത്തെ കേരള സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു ഇന്നുച്ചയ്ക്കു കൊച്ചിയിലെത്തും. തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനിക്കപ്പലായ ഐ എൻ എസ് വിക്രാന്ത് സന്ദർശനമാണ് ആദ്യ പരിപാടി. നാവികസേനയുടെ പരിശീലന കേന്ദ്രമായ ഐ എൻ എസ് ദ്രോണാചാര്യയ്ക്കു രാഷ്ട്രപതിയുടെ ഉയർന്ന ബഹുമതിയായ ‘പ്രസിഡൻറ്സ് കളർ’ അതായത് പ്രത്യേക നാവിക പതാക ദ്രൗപതി മുർമു സമ്മാനിക്കും. തുടർന്നു തിരുവനന്തപുരത്തേക്കു പോകുന്ന രാഷ്ട്രപതി നാളെ രാവിലെ മാതാ അമൃതാനന്ദമയിമഠം സന്ദർശിക്കും. തുടർന്ന് കവടിയാറിൽ കുടുംബശ്രീ രജത ജൂബിലി ആഘോഷം ഉദ്ഘാടനം […]
പ്രഭാത വാര്‍ത്തകള്‍ | മാര്‍ച്ച് 16,
◾നിയമസഭയിലെ സ്പീക്കറുടെ ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ച എംഎല്‍എമാര്‍ക്കു മര്‍ദനം. അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ക്കു പരിക്കേറ്റു. കെ.കെ രമ, ഉമ തോമസ്, സനീഷ് കുമാര്‍ ജോസഫ്, ടി വി ഇബ്രാഹിം, എകെഎം അഷ്‌റഫ് എന്നിവര്‍ സ്പീക്കര്‍ക്കു പരാതി നല്‍കി. മര്‍ദിച്ച എല്‍ഡിഎഫ് എംഎല്‍എമാര്‍ക്കും വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ക്കുമെതിരെ നടപടി വേണമെന്നാണ് ആവശ്യം. ഇതേസമയം നിയമസഭയിലെ സംഘര്‍ഷം പരിഹരിക്കാന്‍ സ്പീക്കര്‍ കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. ഇന്നു രാവിലെ എട്ടിനാണ് യോഗം. (ജനാധിപത്യത്തിലെ വിഷപ്പുക: https://youtu.be/ZdBGp3kHxFY ) ◾മോദി സര്‍ക്കാര്‍ […]
അഞ്ച് പ്രതിപക്ഷ എംഎൽഎമാർ സ്പീക്കർക്ക് പരാതി നൽകി
നിയമസഭയിലെ സംഘർഷത്തിന് പിന്നാലെ അഞ്ച് പ്രതിപക്ഷ എംഎൽഎമാർ സ്പീക്കർക്ക് പരാതി നൽകി. കെ കെ രമ, ഉമ തോമസ്, സനീഷ് കുമാർ ജോസഫ്, ടി വി ഇബ്രാഹിം, എകെഎം അഷ്‌റഫ് എന്നിവരാണ് പരാതി നൽകിയത്. എംഎൽഎമാരെ മർദിച്ച വാച്ച് ആൻഡ് വാർഡുകൾക്ക് എതിരെ നടപടി വേണം എന്ന ആവശ്യമാണ് പരാതിയിൽ ഇവർ ഉന്നയിച്ചത്. അതേസമയം നിയമസഭയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സ്പീക്കർ കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. നാളെ രാവിലെ 8 മണിക്കാണ് യോഗം. യോഗത്തിൽ പ്രതിപക്ഷം പങ്കെടുക്കും.
ബ്രഹ്മപുരം: ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ച് എം.എ യൂസഫലി
ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്‍റിലെ അഗ്നിബാധയെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിയ്ക്കാന്‍ ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. കനത്ത പുകയെ തുടര്‍ന്ന് ശ്വാസ സംബന്ധമായ പ്രശ്നങ്ങള്‍ അനുഭവിയ്ക്കുന്നവര്‍ക്ക് വൈദ്യസഹായം എത്തിയ്ക്കാനും, ബ്രഹ്മപുരത്ത് കൂടുതല്‍ മെച്ചപ്പെട്ട മാലിന്യസംസ്കരണ സംവിധാനം ഉറപ്പാക്കാനുമാണ് അടിയന്തരമായി തുക കൈമാറുന്നതെന്ന് എം എ യൂസഫലി അറിയിച്ചു.
ജനാധിപത്യത്തിലെ വിഷപ്പുക
ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നറിയപ്പെടുന്ന പാര്‍ലമെന്റിലും നിയമസഭയിലുമെല്ലാം വിചിത്ര ജനാധിപത്യ കാഴ്ചകളാണ് നാം ഈ ദിവസങ്ങളില്‍ കാണുന്നത്. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഗൊഗോയ് വിളികള്‍ മുതല്‍ കൈയാങ്കളികള്‍ വരെയുള്ള ഗുണ്ടായിസത്തിനുള്ള വേദികളാണ് ഇവയെല്ലാം. എല്ലാം ജനങ്ങളുടെ ചെലവില്‍. പാര്‍ലമെന്റില്‍ മാത്രമല്ല, നിയമസഭയിലും പ്രതിപക്ഷത്തിനു സംസാരിക്കാന്‍ അനുമതിയില്ല. എന്തെങ്കിലും സംസാരിച്ചാലോ രേഖകളില്‍നിന്നു നീക്കം ചെയ്യും. സഭാ ടീവികള്‍ അവയൊന്നും പുറത്തു കാണിക്കുകയുമില്ല. ഭരണാധികാരികളുടെ കൊള്ളയ്‌ക്കെതിരേയുള്ള പ്രതിപക്ഷത്തിന്റെ ശബ്ദം ഇല്ലാതാക്കുന്നതാണു ഭരണപക്ഷത്തിന്റെ വിജയം. പ്രതിപക്ഷത്തെ കേള്‍ക്കാന്‍ അദാനി വിഷയം അടക്കമുള്ള നിരവധി […]
ഇന്ത്യവിട്ടു പോകുന്ന വിദേശ കമ്പനികളുടെ എണ്ണം കൂടുന്നു
ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് മടങ്ങുന്ന വിദേശ കമ്പനികളുടെ എണ്ണം കൂടുന്നു. കഴിഞ്ഞ 5 വര്‍ഷത്തിനിടെ 559 വിദേശ കമ്പനികളാണ് ഇന്ത്യ വിട്ടതെന്ന് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ തന്നെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2019ല്‍ മാത്രം 137 കമ്പനികള്‍ പ്രവര്‍ത്തനം നിര്‍ത്തി. 2018ല്‍ 102, 2020ല്‍ 90, 2021ല്‍ 75, 2022ല്‍ 64 എന്നിങ്ങനെയും കമ്പനികള്‍ ഇന്ത്യയില്‍ നിന്ന് പിന്‍വാങ്ങി. കഴിഞ്ഞ 5 വര്‍ഷത്തിനിടെ പുതിയ 469 കമ്പനികളാണ് ഇന്ത്യയിലേക്ക് വന്നത്. 7 വാഹന നിര്‍മ്മാതാക്കളും മടങ്ങികഴിഞ്ഞ 5 വര്‍ഷത്തിനിടെ […]
