മൂന്നു ദിവസത്തെ കേരള സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു ഇന്നുച്ചയ്ക്കു കൊച്ചിയിലെത്തും. തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനിക്കപ്പലായ ഐ എൻ എസ് വിക്രാന്ത് സന്ദർശനമാണ് ആദ്യ പരിപാടി. നാവികസേനയുടെ പരിശീലന കേന്ദ്രമായ ഐ എൻ എസ് ദ്രോണാചാര്യയ്ക്കു രാഷ്ട്രപതിയുടെ ഉയർന്ന ബഹുമതിയായ ‘പ്രസിഡൻറ്സ് കളർ’ അതായത് പ്രത്യേക നാവിക പതാക ദ്രൗപതി മുർമു സമ്മാനിക്കും. തുടർന്നു തിരുവനന്തപുരത്തേക്കു പോകുന്ന രാഷ്ട്രപതി നാളെ രാവിലെ മാതാ അമൃതാനന്ദമയിമഠം സന്ദർശിക്കും. തുടർന്ന് കവടിയാറിൽ കുടുംബശ്രീ രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. പിന്നീട് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിക്കുന്ന രാഷ്ട്രപതി,18 നു കന്യാകുമാരി വിവേകാനന്ദ കേന്ദ്രം സന്ദർശിക്കും. തുടർന്ന് ലക്ഷദ്വീപിലേക്കു പോകുന്ന രാഷ്ട്രപതി 21 ന് കൊച്ചിയിലെത്തി ഡൽഹിയിലേക്കു മടങ്ങും.
രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് കൊച്ചിയിൽ
