രാഹുൽ രാജ്യത്തെയും ജനങ്ങളെയും അപകീർത്തിപ്പെടുത്തുകയാണെങ്കിൽ നിശബ്ദത പാലിക്കാൻ ആകില്ലെന്നും, രാഹുൽ പാർലമെന്റില്‍ നുണ പറഞ്ഞെന്നും,വിദേശത്തും രാഹുൽ രാജ്യത്തെ മോശമാക്കുന്ന രീതിയിലാണ് സംസാരിച്ചത്. ഇതിന് മാപ്പ് പറയണമെന്നും കേന്ദ്ര മന്ത്രി കിരൺ റിജിജു ആവശ്യപ്പെട്ടു.വിദേശത്ത് കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി ഉന്നയിച്ച വിമര്‍ശനങ്ങള്‍ പരാതിയാക്കി അവകാശ സമിതിയെ സമീപിക്കാന്‍ ബിജെപി തയ്യാറെടുക്കുകയാണ്. അദാനി,രാഹുല്‍ ഗാന്ധി വിഷയങ്ങളില്‍ ഇന്നും പാര്‍ലമെന്റ് പ്രക്ഷുബ്ധമായേക്കും. രാഹുല്‍ സഭയില്‍ മാപ്പ് പറയും വരെ പ്രതിഷേധം തുടരുമെന്നാണ് ഭരണപക്ഷ നിലപാട്. മാപ്പില്ലെന്നും അദാനി വിവാദത്തില്‍ ജെപിസി അന്വേഷണം വേണമെന്നുമുള്ള നിലപാടില്‍ പ്രതിപക്ഷം ഉറച്ച് നില്‍ക്കുകയാണ്. അദാനി വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സിബിഐ ഓഫീസിലേക്ക് പ്രതിപക്ഷം പ്രതിഷേധമാര്‍ച്ച് നടത്തിയേക്കും.
രാഹുല്‍ വിദേശത്തും രാജ്യത്തെ മോശമാക്കുന്ന രീതിയിലാണ് സംസാരിച്ചത്, ഇതിന് മാപ്പ് പറയണമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു
