വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കർണാടക പോലീസ് സ്വപ്നയുടെ മൊഴി വീണ്ടും എടുക്കും. മൊഴി എടുക്കുന്നത് ഡി സി പി യുടെ നേതൃത്വത്തിലായിരിക്കും. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെയുള്ള തെളിവുകൾ അടിയന്തിരമായി നശിപ്പിക്കണമെന്നും ഇതനുസരിച്ചില്ലെങ്കിൽ സ്വപ്നയെ തീർത്തു കളയുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞുവെന്നും വിജേഷ് താമസിച്ചിരുന്ന ഹോട്ടലിൽ ഒരാൾ കൂടി ഉണ്ടായിരുന്നതായും അയാളാണ് ഇതിനെല്ലാത്തിനും പിന്നിലെന്നുമാണ് സ്വപ്ന ആരോപിക്കുന്നത്. എന്നാൽ തന്റെ കൂടെ മറ്റൊരാൾ ഉണ്ടായിരുന്നില്ലെന്നും സ്വപ്നയ്ക്കു പിന്നിലാണ് ആളുകൾ ഉള്ളതെന്നുമാണ് വിജേഷ് പിള്ള പറയുന്നത്.
വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കർണാടക പോലീസ് സ്വപ്നയുടെ മൊഴി വീണ്ടും എടുക്കും
