Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നാളെ സംസ്ഥാന വ്യാപകമായി പണിമുടക്കും

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നാളെ സംസ്ഥാന വ്യാപകമായി പണിമുടക്കും. രാവിലെ ആറ് മണി മുതൽ വൈകീട്ട് ആറ് മണി വരെയുള്ള പണിമുടക്കിൽ കേരള ഗവൺമെൻറ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ ടീച്ചേഴ്സ് അസോസിയേഷൻ, കേരള ഗവൺമെന്റ് സ്പെഷലിസ്റ്റ് ഡോക്ടേഴ്സ് അസോസിയേഷൻ, ഇന്ത്യൻ ഡെൻറൽ അസോസിയേഷൻ എന്നീ അസോസിയേഷനുകളും പങ്കെടുക്കും. നാളെ സ്വകാര്യ സർക്കാർ ആശുപത്രികളിൽ ഒപി വിഭാഗം പ്രവർത്തിക്കില്ല. അത്യാഹിതവിഭാഗം മാത്രമേ പ്രവർത്തിക്കൂ.കോഴിക്കോട് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണു സമരം നടത്തുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഉയർന്ന പി എഫ് പെൻഷനു വേണ്ടി ഓപ്ഷൻ സ്വീകരിക്കാൻ മെയ് മൂന്ന് വരെ സമയം

ഉയർന്ന പി എഫ് പെൻഷനു വേണ്ടി ഓപ്ഷൻ സ്വീകരിക്കാൻ മെയ് മൂന്ന് വരെയാണ് സമയം.ഉയർന്ന പി എഫ് പെൻഷന് ഓപ്ഷൻ നൽകുമ്പോൾ സ്കീമിന്റെ 26 (6) വ്യവസ്ഥയനുസരിച്ച് കൂടുതൽ പി എഫ് വിഹിതം അടച്ചു വന്നതിന്റെ ഓപ്ഷൻ അനുമതി രേഖ അപ്‌ലോഡ് ചെയ്യണമെന്ന നിർദേശം ചോദ്യം ചെയ്യുന്ന ഹർജിയിൽ ഹൈക്കോടതി ഇപിഎഫ്ഒ യുടെ വിശദീകരണം തേടി. എസ് സാഹിർ ഉൾപ്പെടെയുള്ള ബി എസ് എൻ എൽ ജീവനക്കാർ നൽകിയ ഹർജി ജസ്റ്റിസ് സിയാദ് റഹ്മാൻ ഫയലിൽ സ്വീകരിച്ചു. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബഫർസോൺ ഹർജികളിൽ കേരളത്തിന് പ്രതീക്ഷ നൽകുന്ന നിരീക്ഷണങ്ങളുമായി സുപ്രീംകോടതി

കരട്, അന്തിമ വിജ്ഞാപനങ്ങളായവയ്ക്ക് ഇളവോടെ ബഫർ സോൺ വിധിയിൽ ഭേദഗതി വരുത്തിയാൽ കേരളത്തിൻ്റെ ആശങ്ക തീരില്ലെ എന്നാണ് വാദത്തിനിടെ സുപ്രീം കോടതി ചോദിച്ചത്. ജനങ്ങളുടെ സാധാരണ പ്രവർത്തനങ്ങൾക്ക് യതൊരു തടസവും വരുത്താൻ കോടതി ഉദ്ദേശിക്കുന്നില്ല. എന്നാൽ ഭേദഗതി വന്നാലും ഖനനം അടക്കം പരിസ്ഥിതിക്ക് ദോഷമുണ്ടാകുന്ന പ്രവർത്തനങ്ങൾക്ക് വിലക്ക് തുടരുമെന്ന് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് വാക്കാൽ പരാമർശം നടത്തി.നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ കാര്യങ്ങള്‍ ബോധിപ്പിക്കുന്നതില്‍ വീഴ്ച വന്നതായി കേരളത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. കേരളത്തിന്റെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നാളെ ബെംഗളുരു പൊലീസിന് മുന്നിൽ ഹാജരാകുമെന്ന് വിജേഷ് പിള്ള

നാളെ ബെംഗളുരു പൊലീസിന് മുന്നിൽ ഹാജരാകുമെന്ന് വിജേഷ് പിള്ള.സ്വപ്ന സുരേഷിനെതിരായ വധഭീഷണി കേസിൽ കെ.ആർ പുര പൊലീസ് സ്റ്റേഷനിലാകും അഭിഭാഷകനൊപ്പം വിജേഷ് പിള്ള എത്തുക. തനിക്ക് സമൻസ് കിട്ടിയിട്ടില്ലെന്നും എന്നാൽ പൊലീസ് സ്റ്റേഷനുമായി അഭിഭാഷകൻ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഹാജരാകുന്നത് എന്നും വിജേഷ് പിള്ള പറഞ്ഞു. തനിക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് സ്വപ്ന സുരേഷ് കെ ആർ പുര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഐപിസി 506 വകുപ്പ് ചുമത്തിയാണ് ബെംഗളുരു കൃഷ്ണരാജ പുര പൊലീസ് വിജേഷ് പിള്ളയ്ക്ക് എതിരെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കരസേനയുടെ ചീറ്റ ഹെലികോപ്റ്റർ തകർന്നു വീണു

അരുണാചൽ പ്രദേശിൽ കരസേനയുടെ ചീറ്റ ഹെലികോപ്റ്റർ മണ്ഡാല വനമേഖലയിൽ തകർന്നു വീണു. രാവിലെ 9.15 ഓടെ ഹെലികോപ്റ്ററുമായി ബന്ധം നിലച്ചിരുന്നു.ഇക്കാര്യം സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. രണ്ട് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. പർവത മേഖലയിൽ ബോംണ്ടി എന്ന സ്ഥലത്താണ് ഇത് തകർന്നുവീണതെന്ന് കരുതുന്നു. പൈലറ്റുമാർക്കായി തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. പർവത മേഖലകളിൽ പറക്കാൻ സാധിക്കുന്ന തരത്തിൽ രൂപകൽപ്പന ചെയ്തതാണ് ചീറ്റ ഹെലികോപ്റ്റർ. 12.92 മീറ്റർ നീളവും 2.38 മീറ്റർ വീതിയും ഉള്ള ഹെലികോപ്റ്ററിന്റെ ഉയരം 3.09 മീറ്ററാണ്. രക്ഷാപ്രവർത്തനം തുടരുന്നതായി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധത്തിനിടയിൽ മാധ്യമപ്രവർത്തകരുടെ ക്യാമറകൾ തട്ടിമാറ്റി പ്രവർത്തകർ

യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധത്തിനിടയിൽ മാധ്യമപ്രവർത്തകരുടെ ക്യാമറകൾ തട്ടിമാറ്റി.മുഖ്യമന്ത്രി, സ്പീക്കർ, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവരുടെ കോലവുമായാണ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. അതിന് മുമ്പ് മഹിളാ കോൺ​ഗ്രസ് പ്രവർത്തകരും മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ചു കൊണ്ട് ഒരു വാഴയിൽ മുഹമ്മ​ദ് റിയാസിന്റെ മുഖം വെച്ചുകൊണ്ട് എത്തുകയുണ്ടായി. അതുപോലെ സ്പീക്കറുടെ കോലം കത്തിച്ചു. ഇതിന് ശേഷമാണ് ബാരിക്കേഡ് തള്ളിമാറ്റി മുന്നോട്ട് പോകാനുളള യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുടെ ശ്രമം തടഞ്ഞത്. പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു. […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | മാര്‍ച്ച് 16

◾ബഹളത്തില്‍ മുങ്ങിയ നിയമസഭ ഇന്നത്തേക്കു പിരിഞ്ഞു. സ്പീക്കര്‍ വിളിച്ചുകൂട്ടിയ സര്‍വകക്ഷി നേതൃയോഗത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേര്‍ക്കുനേര്‍ പോരടിച്ചശേഷമാണ് നിയമസഭയിലെത്തിയത്. നിയമസഭയില്‍ സ്പീക്കറുടെ ഡയസിനു താഴെ പ്രതിപക്ഷം പ്രതിഷേധിച്ചു. ഇതോടെ സ്പീക്കര്‍ ചോദ്യോത്തര വേള സസ്പെന്‍ഡ് ചെയ്തു. തുടര്‍ന്ന് നടപടി ക്രമങ്ങള്‍ വേഗത്തിലാക്കി നിയമസഭ പിരിഞ്ഞു. ◾അടിയന്തിര പ്രമേയ നോട്ടീസ് അനുവദിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്പീക്കറുടെ അനുരഞ്ജന യോഗത്തില്‍. എംഎല്‍എമാര്‍ക്കു പറയാനുള്ളതു കേള്‍ക്കണമെന്നും അടിയന്തര പ്രമേയ നോട്ടീസ് അനുവദിച്ചില്ലെങ്കില്‍ സഭ നടക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിസോദിയക്ക് എതിരെ സിബിഐ പുതിയ കേസ് രജിസ്റ്റർ ചെയ്തു

ആംആദ്മി പാർട്ടി ദില്ലിയിൽ അധികാരത്തിൽ വന്നതിന് പിന്നാലെ സമാന്തര ഇൻ്റലിജൻസ് സംഘത്തെ രൂപീകരിച്ചു നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും വിവരങ്ങൾ ചോർത്തി എന്ന കേസിൽ സിസോദിയക്ക് എതിരെ സിബിഐ പുതിയ കേസ് രജിസ്റ്റർ ചെയ്തു. കേസെടുത്ത് അന്വേഷണം നടത്താൻ നേരത്തെ കേന്ദ്ര അഭ്യന്തര മന്ത്രാലയം സിബിഐക്ക് അനുമതി നൽകിയിരുന്നു. അഴിമതി നിരോധന നിയമപ്രകാരം ആണ് നടപടി. വിരമിച്ച കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ നിയമിച്ചു രഹസ്യ സംഘം വർഷങ്ങളോളം പ്രവർത്തിച്ചു എന്നാണ് കണ്ടെത്തൽ. സംഘത്തിൻ്റെ പ്രവർത്തനത്തിന് ഒരു കോടി രൂപ ഖജനാവിൽ നിന്നും […]

Posted inബിസിനസ്സ്

സ്വര്‍ണ വില 42,840 രൂപയായി ഉയര്‍ന്നു

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 50 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5,355 രൂപയായി ഉയര്‍ന്നു. പവന് 400 രൂപ കൂടി 42,840 രൂപയായി ഉയര്‍ന്നു. ബാങ്കിങ് മേഖലയില്‍ വീണ്ടുമൊരു പ്രതിസന്ധിക്ക് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. സ്‌പോട്ട് ഗോള്‍ഡിന്റെ വില 0.1 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 1,919.86 ഡോളറിലെത്തിയിരുന്നു. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ 0.2 ശതമാനം നഷ്ടം നേരപ്പെടുത്തി 1,927.80 ഡോളറിലേക്ക് വീണു. നേരത്തെ യു.എസ് സമ്പദ്‌വ്യവസ്ഥയില്‍ വീണ്ടുമൊരു […]

Posted inടെക്നോളജി

ഇനി നമ്പറുകള്‍ക്ക് പകരം യൂസര്‍ നെയിമുകള്‍!

ഗ്രൂപ്പുകളില്‍ ഏറെ നേരം ചിലവഴിക്കുന്നവര്‍ക്ക് ഉപകാരപ്പെടുന്ന പുതിയ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ്. ഇനി മുതല്‍ നിങ്ങള്‍ക്ക് വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ഏതെങ്കിലും അജ്ഞാത കോണ്‍ടാക്റ്റില്‍ നിന്ന് സന്ദേശം ലഭിച്ചാല്‍ ഫോണ്‍ നമ്പറുകള്‍ക്ക് പകരം അവരുടെ യൂസര്‍ നെയിമുകള്‍ ആകും കാണാന്‍ സാധിക്കുക. നിങ്ങളുടെ കോണ്‍ടാക്ട് ലിസ്റ്റില്‍ ഇല്ലാത്ത ആള്‍ ഗ്രൂപ്പുകളില്‍ സന്ദേശങ്ങള്‍ അയച്ചാല്‍ അവരുടെ നമ്പറുകള്‍ മാത്രമായിരുന്നു ഇതുവരെ ദൃശ്യമായിരുന്നത്. എന്നാല്‍, ഇനി അവര്‍ വാട്‌സ്ആപ്പില്‍ ചേര്‍ക്കുന്ന യൂസര്‍ നെയിമുകള്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ഗ്രൂപ്പിലെ സന്ദേശങ്ങളുടെ […]