നികുതി സംബന്ധമായ കണക്കുകള്‍ തിങ്കളാഴ്ച ഹാജരാക്കാന്‍ വൈദേകം റിസോര്‍ട്ട് അധികൃതരോട് ആദായനികുതി വകുപ്പ് ടിഡിഎസ് വിഭാഗം നിര്‍ദ്ദേശം നൽകി. ഇന്ന് ഹാജരാകാനായിരുന്നു നേരത്തെ നോട്ടീസ് നല്‍കിയതെങ്കിലും ഉദ്യോഗസ്ഥരുടെ അസൗകര്യം മൂലമാണ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. അതേ സമയം വൈദേകത്തെക്കുറിച്ച് കിട്ടിയ പരാതിയില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് വിജിലന്‍സിന്റെ തീരുമാനം.വിവാദമായ കണ്ണൂര്‍ മൊറാഴയിലെ വൈദേകം റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പ് ടി ഡി എസ് വിഭാഗം ഈ മാസം രണ്ടിന് പരിശോധന നടത്തിയിരുന്നു.അന്ന് ഉദ്യോഗസ്ഥര്‍ കൊണ്ടു പോയ രേഖകളുമായി ബന്ധപ്പെട്ട കണക്കുകള്‍ ഹാജരാക്കുന്നതിനാണ് ഇന്ന് ഹാജരാകന്‍ വൈദേകം മാനേജര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നത്. ഇത് രണ്ടാം തവണയാണ് റിസോര്‍ട്ട് അധികൃതരെ ആദായനികുതി വകുപ്പ് നോട്ടീസ് നല്കി വിളിപ്പിക്കുന്നത്.
കണക്കുകള്‍ തിങ്കളാഴ്ച ഹാജരാക്കാന്‍ വൈദേകം റിസോര്‍ട്ട് അധികൃതരോട് ആദായനികുതി വകുപ്പ് ടിഡിഎസ് വിഭാഗം നിര്‍ദ്ദേശം നൽകി
