Posted inവിനോദം

നാഗ ചൈതന്യയും അരവിന്ദ് സാമിയും ‘കസ്റ്റഡി’ ടീസര്‍

നാഗ ചൈതന്യ നായകനാകുന്ന പുതിയ ചിത്രമാണ് ‘കസ്റ്റഡി’. വെങ്കട് പ്രഭു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വെങ്കട് പ്രഭുവിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. അരവിന്ദ് സ്വാമി വില്ലനാകുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ഇളയരാജയും മകന്‍ യുവനും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. അബ്ബുരി രവിയാണ് സംഭാഷണം എഴുതുന്നത്. എസ് ആര്‍ കതിറാണ് ഛായാഗ്രാഹണം. ക്രിതി ഷെട്ടി നായികയായി അഭിനയിക്കുന്ന ചിത്രത്തില്‍ പ്രിയാമണി, ശരത് കുമാര്‍, സമ്പത്ത് രാജ്, പ്രേംജി അമരേന്‍, വെന്നെല കിഷോര്‍, പ്രേമി വിശ്വാനാഥ് തുടങ്ങിയവരും […]

Posted inവിനോദം

ബ്രഹ്മപുരം തീപിടിത്തം സിനിമയാകുന്നു

ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തവും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും സിനിമയാകുന്നു. കലാഭവന്‍ ഷാജോണ്‍ നായകനാകുന്ന ചിത്രത്തിന് മറയൂരില്‍ തുടക്കമായി. ‘ഇതുവരെ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത് അനില്‍ തോമസാണ്. ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തത്തെതുടര്‍ന്ന് പ്ലാന്റിനെ ചുറ്റിപറ്റി ജീവിക്കുന്ന ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്കുണ്ടാകുന്ന രൂക്ഷമായ ആരോഗ്യ പ്രശ്‌നങ്ങളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തുടക്കം മുതല്‍ ഇതുവരെ നടന്ന സംഭവ വികാസങ്ങളെക്കുറിച്ചും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ബ്രഹ്മപുരത്തെ പുകയടങ്ങുന്നതിനു മുന്‍പ് […]

Posted inഓട്ടോമോട്ടീവ്

പുതിയ ഇന്നോവ ക്രിസ്റ്റയുടെ വില പ്രഖ്യാപിച്ചു

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ രാജ്യത്ത് പുതുക്കിയ ഇന്നോവ ക്രിസ്റ്റ ഡീസല്‍ വേരിയന്റുകളുടെ വില പ്രഖ്യാപിച്ചു. നിലവില്‍, എംപിവി മോഡല്‍ ലൈനപ്പ് നാല് വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുന്നു. ജി, ജിഎക്‌സ് എന്നിങ്ങനെ രണ്ട് ട്രിമ്മുകളില്‍ ലഭ്യമാക്കുന്നു. പുതിയ 2023 ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഡീസല്‍ ജി 7, 8 സീറ്ററുകള്‍ എന്നിവയ്ക്ക് യഥാക്രമം 19.13 ലക്ഷം രൂപയും 19.18 ലക്ഷം രൂപയുമാണ് വില. ജിഎക്‌സ് 7 സീറ്റര്‍ പതിപ്പിന് 19.99 ലക്ഷം രൂപയും 8 സീറ്റര്‍ മോഡലിന് 20.04 […]

Posted inപുസ്തകങ്ങൾ

കന്യാകുമാരി മുതല്‍ കണ്ണൂര്‍ വരെ

കന്യാകുമാരി ജില്ലയിലെ നാഗര്‍കോവിലില്‍ ജനിച്ച്, കേരളത്തിലെ ഗവണ്‍മെന്റ് കോളേജുകളില്‍ അദ്ധ്യാപികയായി സേവനമനുഷ്ഠിച്ച പാര്‍വതി തമിഴ്‌നാട്ടിലും കേരളത്തിലുമായി താന്‍ ജീവിച്ച 15 നാടുകളിലെ നാട്ടനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. ഒരുകാലത്ത് കേരളത്തിലെ ഗവണ്‍മെന്റ് കോളേജുകളിലെ അക്കാദമികവും സാംസ്‌കാരികവുമായ അന്തരീക്ഷം എന്തായിരുന്നു എന്നതിന്റെ ഒരു ചരിത്രരേഖ കൂടിയാണ് ‘എന്റെ നാട്’ എന്ന ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ ശ്രദ്ധേയമായ ഈ ഓര്‍മ്മകള്‍. മനുഷ്യബന്ധങ്ങള്‍ കാണെക്കാണെ തകര്‍ന്നുകൊണ്ടിരിക്കുന്ന സമകാലികജീവിതത്തില്‍ സ്‌നേഹിച്ചുതീരാത്തവരുടെ കൈപ്പുസ്തകമായിട്ടാണ് ഈ ഓര്‍മ്മക്കുറിപ്പുകള്‍. ‘കന്യാകുമാരി മുതല്‍ കണ്ണൂര്‍ വരെ’. ഡോ. ബി പാര്‍വതി. ഗ്രീന്‍ ബുക്‌സ്. […]

Posted inആരോഗ്യം

ഉറക്കക്കുറവ് കാലിലെ ധമനികളില്‍ തടസ്സമുണ്ടാക്കുന്നു

ഉറക്കക്കുറവ് കാലിലെ ധമനികളുടെ തടസ്സത്തിന്റെ സാധ്യത ഇരട്ടിയാക്കുന്നതായി പഠനം. ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്നതിനെ അപേക്ഷിച്ച് അഞ്ച് മണിക്കൂറില്‍ താഴെ ഉറങ്ങുന്നവരില്‍ പെരിഫറല്‍ ആര്‍ട്ടീരിയല്‍ ഡിസീസ് വരാനുള്ള സാധ്യത 74 ശതമാനം വര്‍ദ്ധിപ്പിക്കുന്നതായി പഠനത്തില്‍ പറയുന്നു. യൂറോപ്യന്‍ ഹാര്‍ട്ട് ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചു. ഈ പഠനം സൂചിപ്പിക്കുന്നത് രാത്രിയില്‍ ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്നത് പെരിഫറല്‍ ആര്‍ട്ടീരിയല്‍ ഡിസീസ് സാധ്യത കുറയ്ക്കുന്നതിന് സഹായകമാണെന്നാണ്. കൈകളിലേക്കോ കാലുകളിലേക്കോ ഉള്ള രക്തയോട്ടം കുറയ്ക്കുന്ന ഒരു […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സ്വർണ വില റെക്കോർഡിലേക്ക്

സ്വർണ വില റെക്കോർഡിലേക്ക്. പവന് 200 രൂപ കൂടി 43040 രൂപയായി. ഗ്രാമിന് 5380 രൂപയായി ഉയർന്നു. അംസംസ്കൃത എണ്ണവില ഒന്നരവർഷത്തെ കുറഞ്ഞ നിരക്കിലായി. സ്വർണത്തിന്റെ വില കൂടുന്നതിന് പ്രധാന കാരണമായി പറയുന്നത് അമേരിക്കയിലെ ബാങ്കുകളുടെ പ്രതിസന്ധിയാണ്. ഈ പ്രതിസന്ധി പരിഹരിക്കാൻ പലിശനിരക്ക് കൂട്ടിയിരുന്നു. എന്നാൽ പലിശ നിരക്ക് കൂട്ടിയിട്ടും ഈ പ്രതിസന്ധി പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.ഡോളറിന്റെ പ്രതിസന്ധിയിൽ സ്വർണത്തിനു മൂല്യം കൂടുന്ന സാഹചര്യത്തെ തുടർന്ന് സ്വർണവില കൂടുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കുടുംബശ്രീയുടെ ഇരുപത്തിയഞ്ച് വർഷത്തെ ചരിത്രമെഴുതുന്ന’രചന’യുടെ ഉദ്ഘാടനം രാഷ്ട്രപതി ദ്രൗപതി മുർമു ഇന്നു നിർവഹിക്കും

സ്ത്രീ ശാക്തീകരണരംഗത്തു കുടുംബശ്രീയുടെ ഇരുപത്തിയഞ്ച് വർഷത്തെ ചരിത്രമെഴുതുന്ന രചനയുടെ ഉദ്ഘാടനം രാഷ്ട്രപതി ദ്രൗപതി മുർമു ഇന്നു നിർവഹിക്കും. കുടുംബശ്രീയുടെ തുടക്കം മുതലുള്ള സിഡിഎസ് പ്രവർത്തകരായ അഞ്ചു ലക്ഷത്തിലേറെ വനിതകൾ ഒരുമിക്കുന്ന പങ്കാളിത്തത്തിലൂടെയാണ് ഈ പരിപാടി തയ്യാറാക്കുന്നത്. ഇതിനായി തദ്ദേശസ്ഥാപന തലത്തിൽ അഞ്ചു മുതൽ പത്തു വരെ സ്ത്രീകളെ ഉൾപ്പെടുത്തി അക്കാദമിക് ഗ്രൂപ്പുകൾ രൂപീകരിക്കും. ജനുവരി 26 നു നടന്ന അയൽക്കൂട്ടങ്ങളുടെ സംഗമമായ ചുവട് എന്ന പരിപാടിയിലൂടെ ഉരുത്തിരിഞ്ഞ ആശയങ്ങളും കൈവരിച്ച നേട്ടങ്ങളും ഉൾപ്പെടുത്തി കുടുംബശ്രീയുടെ നാളെ എങ്ങനെയാകണം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പുതിയ എഡിറ്റോറിയൽ ബോർഡിനെ തീരുമാനിച്ച് സഭാ ടിവി

പുതിയ എഡിറ്റോറിയൽ ബോർഡിനെ തീരുമാനിച്ച് സഭാ ടിവി. ഒൻപത് അംഗ ബോർഡിൽ നിയമസഭാ സെക്രട്ടറിയാണ് ചീഫ് എഡിറ്റർ. കെ കുഞ്ഞുകൃഷ്ണൻ, ടി ടി പ്രഭാകരൻ, തനൂജ ഭട്ടതിരിപ്പാട്, ബിന്ദു ഗണേശ് കുമാർ, കെ മോഹൻ കുമാർ, ഇ സനീഷ് , ഇ കെ മുഷ്താഖ്, ബി എസ് സുരേഷ്കുമാർ എന്നിവർ അംഗങ്ങളാണ്. ഈ മാസം 14ന് ഉത്തരവിറങ്ങി. സഭ ടി വിയുടെ പരിപാടികളുടെ ചിത്രീകരണത്തിന് മേൽനോട്ടം വഹിക്കാനാണ് സമിതി. നഷ്ട കണക്ക് പറഞ്ഞ് സഭ ടി വി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാന വ്യാപകമായി ഇന്ന് സർക്കാർ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടും

സംസ്ഥാന വ്യാപകമായി ഇന്ന് സർക്കാർ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടും. രാവിലെ ആറ് മണി മുതൽ വൈകീട്ട് ആറ് വരെയാണ് സമരം. ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാനവ്യാപക പണിമുടക്ക് നടത്തുന്നു. കെജിഎംഒഎ ഉൾപ്പടെ 30ഓളം ഡോക്ടർമാരുടെ സംഘടനകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ അത്യാവശ്യമുള്ള രോഗികളെ കാഷ്വാലിറ്റിയിൽ പ്രവേശിപ്പിക്കുന്നുണ്ടെന്നും ബാക്കിയുള്ള രോഗികളെ കാര്യം പറഞ്ഞുമനസ്സിലാക്കുന്നുണ്ടെന്നുമാണ് ഡോക്ടർമാർ പറയുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഹർജിയിൽ ഇന്ന് സുപ്രീം കോടതി വിധി പറയും

സീറോ മലബാർ സഭ ഭൂമിയിടപാടിൽ ക്രമക്കേടുകൾ ആരോപിച്ചുള്ള കേസുകൾ റദ്ദാക്കണമെന്നുള്ള കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഹർജിയിൽ ഇന്ന് സുപ്രീം കോടതി വിധി പറയും. പള്ളികളുടെ ഭൂമി വിൽക്കാൻ ബിഷപ്പുമാർക്കു അധികാരമില്ല എന്ന ഹൈക്കോടതി വിധിയിലെ പരാമർശങ്ങൾക്കെതിരെ ബത്തേരി, താമരശേരി അതിരൂപതകൾ നൽകിയ ഹർജികളിലും ഇന്ന് വിധിയുണ്ടാകും.