സ്ത്രീ ശാക്തീകരണരംഗത്തു കുടുംബശ്രീയുടെ ഇരുപത്തിയഞ്ച് വർഷത്തെ ചരിത്രമെഴുതുന്ന രചനയുടെ ഉദ്ഘാടനം രാഷ്ട്രപതി ദ്രൗപതി മുർമു ഇന്നു നിർവഹിക്കും. കുടുംബശ്രീയുടെ തുടക്കം മുതലുള്ള സിഡിഎസ് പ്രവർത്തകരായ അഞ്ചു ലക്ഷത്തിലേറെ വനിതകൾ ഒരുമിക്കുന്ന പങ്കാളിത്തത്തിലൂടെയാണ് ഈ പരിപാടി തയ്യാറാക്കുന്നത്. ഇതിനായി തദ്ദേശസ്ഥാപന തലത്തിൽ അഞ്ചു മുതൽ പത്തു വരെ സ്ത്രീകളെ ഉൾപ്പെടുത്തി അക്കാദമിക് ഗ്രൂപ്പുകൾ രൂപീകരിക്കും. ജനുവരി 26 നു നടന്ന അയൽക്കൂട്ടങ്ങളുടെ സംഗമമായ ചുവട് എന്ന പരിപാടിയിലൂടെ ഉരുത്തിരിഞ്ഞ ആശയങ്ങളും കൈവരിച്ച നേട്ടങ്ങളും ഉൾപ്പെടുത്തി കുടുംബശ്രീയുടെ നാളെ എങ്ങനെയാകണം എന്ന പുസ്തകം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചടങ്ങിൽ പ്രകാശനം ചെയ്യും.
കുടുംബശ്രീയുടെ ഇരുപത്തിയഞ്ച് വർഷത്തെ ചരിത്രമെഴുതുന്ന’രചന’യുടെ ഉദ്ഘാടനം രാഷ്ട്രപതി ദ്രൗപതി മുർമു ഇന്നു നിർവഹിക്കും
