വിദേശത്ത് വെച്ച് നടത്തിയ പരാമർശങ്ങളുടെ പേരിൽ ബിജെപി ഉയർത്തുന്ന ആരോപണങ്ങളോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് ജനാധിപത്യം ശക്തമാണെങ്കിൽ തന്നെ പാർലമെൻറിൽ സംസാരിക്കാൻ അനുവദിക്കണമെന്ന് രാഹുൽ ഗാന്ധി ഭരണപക്ഷത്തെ വെല്ലുവിളിച്ചു. ലണ്ടനിൽ നടത്തിയ പ്രസ്താവനയിൽ സഭയ്ക്കകത്ത് വിശദീകരണം നല്കാൻ തയ്യാറെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.നാല് കേന്ദ്രമന്ത്രിമാരാണ് തനിക്കെതിരെ ആരോപണമുന്നയിച്ചത്. വിഷയത്തിൽ പാർലമെന്റിൽ സംസാരിക്കാൻ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മന്ത്രിമാർക്ക് കിട്ടിയ അവസരം തനിക്കുമുണ്ടാകുമെന്നും കരുതുന്നതായും അദ്ദേഹം പറഞ്ഞു. വിശദീകരണം നൽകുകയെന്നത് തന്റെ അവകാശമാണ്. ഇനിയതല്ല താൻ നിശബ്ദനാക്കപ്പെടുമോയെന്നതും കണ്ടറിയേണ്ടി വരുമെന്നും രാഹുൽ ഗാന്ധി വിശദീകരിച്ചു.
ബിജെപി ഉയർത്തുന്ന ആരോപണങ്ങളോട് പ്രതികരിച്ച് രാഹുൽ ഗാന്ധി
