കെടിയു വിസി ഡോ. സിസ തോമസിനുള്ള കാരണം കാണിക്കൽ നോട്ടീസിൽ സർക്കാരിന്റെ തുടർനടപടി വിലക്കി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. സിസ തോമസ് നൽകിയ ഹർജിയിലാണ് നടപടി. അതേസമയം, നോട്ടീസിന് മറുപടി നൽകാൻ സിസയോട് ട്രൈബ്യൂണൽ നിർദ്ദേശിച്ചു. സർക്കാർ വിശദമായ സത്യവാങ്മൂലവും നൽകണം. കേസ് 23 ന് വീണ്ടും പരിഗണിക്കും. സർക്കാരിന്റെ അനുമതിയില്ലാതെ വിസിയായി ചുമതലയേറ്റതിനായിരുന്നു സിസ തോമസിന് സർക്കാർ കാരണംകാണിക്കൽ നോട്ടീസ് നൽകിയത്.
ഡോ. സിസ തോമസിനുള്ള കാരണം കാണിക്കൽ നോട്ടീസിൽ സർക്കാരിന്റെ തുടർനടപടിക്ക് വിലക്ക്
